- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
40-45 ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 62-64 ഡോളറിലേയ്ക്ക് വർധിച്ചിരിക്കുന്നു; കുതിച്ചുകയറുന്ന ഇന്ധന വില ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷതമേൽപ്പിക്കും; മുന്നോട്ടുപോകാൻ ശക്തവും ഉദ്ദേശശുദ്ധിയുള്ളതുമായ മാർഗനിർദ്ദേശം അനിവാര്യം: മൂഡീസിൽ അഹ്ലാദിക്കുന്ന മോദിയോട് പ്രതിസന്ധിയുടെ ആഴം വിശദീകരിച്ച് മന്മോഹൻ സിങ്; അപകടസ്ഥിതിയിൽനിന്ന് പുറത്തുകടന്നെന്നത് തെറ്റായ ധാരണയെന്ന് മുൻപ്രധാനമന്ത്രി
കൊച്ചി: മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ വികസന വഴിയിൽ പിന്നോട്ട് അടിക്കുമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ നിലപാട്. അത് ശരിവയ്ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ മൂഡീസിന്റെ റേറ്റിങും മറ്റും ഉയർത്തി ചർച്ചകൾ അനുകൂലമാക്കാനാണ് ബിജെപിയുടേയും കേന്ദ്ര സർക്കാരിന്റേയും ശ്രമം. എന്നാൽ മൂഡീസ് കൊണ്ട് എല്ലാമായില്ലെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറയുന്നു. ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയർത്തിയത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടിയിരുന്നു. ബിഎഎ3യിൽനിന്ന് ബിഎഎ2 ആയാണ് ഉയർത്തിയത്. റേറ്റിങ് ഔട്ട്‌ലുക്ക് പോസിറ്റീവിൽനിന്ന് സ്റ്റേബിളായും ഉയർത്തി. 14 വർഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിൻ റേറ്റിങ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് മന്മോഹൻ സിങ് വീണ്ടും മുന്നറിയിപ്പുമായി എത്തുന്നത്. രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകടസ്ഥിതിയിൽനിന്ന് പുറത്തുകടന്നെന്ന തെറ്റായ ധാരണ വേണ
കൊച്ചി: മോദി സർക്കാരിന്റെ സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ വികസന വഴിയിൽ പിന്നോട്ട് അടിക്കുമെന്നായിരുന്നു മുൻ പ്രധാനമന്ത്രി മന്മോഹൻ സിങിന്റെ നിലപാട്. അത് ശരിവയ്ക്കുന്ന സാമ്പത്തിക പ്രശ്‌നങ്ങൾ ഉണ്ടാവുകയും ചെയ്തു. എന്നാൽ മൂഡീസിന്റെ റേറ്റിങും മറ്റും ഉയർത്തി ചർച്ചകൾ അനുകൂലമാക്കാനാണ് ബിജെപിയുടേയും കേന്ദ്ര സർക്കാരിന്റേയും ശ്രമം. എന്നാൽ മൂഡീസ് കൊണ്ട് എല്ലാമായില്ലെന്ന് മുൻ പ്രധാനമന്ത്രി മന്മോഹൻ സിങ് പറയുന്നു.
ആഗോള റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ റേറ്റിങ് ഉയർത്തിയത് രാജ്യത്ത് നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കരണങ്ങളുടെ നേട്ടമായി ബിജെപി ഉയർത്തിക്കാട്ടിയിരുന്നു. ബിഎഎ3യിൽനിന്ന് ബിഎഎ2 ആയാണ് ഉയർത്തിയത്. റേറ്റിങ് ഔട്ട്‌ലുക്ക് പോസിറ്റീവിൽനിന്ന് സ്റ്റേബിളായും ഉയർത്തി. 14 വർഷത്തിനിടെ ആദ്യമായാണ് മൂഡീസ് രാജ്യത്തെ സോവറിൻ റേറ്റിങ് ഉയർത്തുന്നത്. ഈ സാഹചര്യത്തിലാണ് മന്മോഹൻ സിങ് വീണ്ടും മുന്നറിയിപ്പുമായി എത്തുന്നത്.
രാജ്യത്തിന്റെ സാമ്പത്തിക രംഗം അപകടസ്ഥിതിയിൽനിന്ന് പുറത്തുകടന്നെന്ന തെറ്റായ ധാരണ വേണ്ടെന്ന് മന്മോഹൻ സിങ് വിശദീകരിക്കുകയാണ്. അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയർത്തിയ സാഹചര്യത്തിലാണ് പ്രതികരണം.മൂഡീസ് ഇന്ത്യയുടെ നിക്ഷേപ യോഗ്യതാ നിരക്ക് ഉയർത്തിയതിൽ സന്തോഷമുണ്ട്. എന്നാൽ അതിന്റെ പേരിൽ തെറ്റായ ധാരണകൾ വെച്ചുപുലർത്തരുതെന്നാണ് മുൻപ്രധാനമന്ത്രിയുടെ നിലപാട്.
സമ്പദ് രംഗത്തിന് മുന്നോട്ടുപോകാൻ ശക്തവും ഉദ്ദേശശുദ്ധിയുള്ളതുമായ മാർഗനിർദ്ദേശം അനിവാര്യമാണെന്നും സാമ്പത്തിക വിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രി പറഞ്ഞു. എറണാകുളം സെന്റ് തെരേസാസ് കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം സംഘടിപ്പിച്ച സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഏതാനും മാസം മുൻപ് 40-45 ഡോളർ ഉണ്ടായിരുന്ന ക്രൂഡ് ഓയിൽ വില ഇപ്പോൾ 62-64 ഡോളറിലേയ്ക്ക് വർധിച്ചിരിക്കുന്നു. ക്രൂഡ് ഓയിലിന്റെ കുതിച്ചുകയറുന്ന വില ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ക്ഷതമേൽപ്പിക്കും.
പുതിയ ഒരു നികുതി സമ്പ്രദായം കൊണ്ടുവരുമ്പോൾ സ്വീകരിക്കേണ്ട തയ്യാറെടുപ്പുകൾ ഇല്ലാതെ ജിഎസ്ടി നടപ്പാക്കിയിട്ട് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തുകയാണ് സർക്കാർ ചെയ്യുന്നത്. കൗൺസിൽ നരവധി തവണ യോഗം ചേരുകയും ഒടുവിൽ 211 ഇനങ്ങളുടെ നികുതി കുറയ്ക്കുകയും ചെയ്തു. ഏറെ തിരക്കിട്ടാണ് ജിഎസ്ടി നടപ്പാക്കിയതെന്നാണ് ഇത് സൂചിപ്പിക്കുന്നതെന്നും മന്മോഹൻ സിങ് പറഞ്ഞു.
സാമ്പത്തിക പരിഷ്‌കാരങ്ങൾ രാജ്യത്തെ വളർച്ചാ സാധ്യത വർധിപ്പിക്കുമെന്നത് കണക്കിലെടുത്താണ് മൂഡീസ് ഇന്ത്യയുടെ റേറ്റിങ് ഉയർത്തിയത്. രാജ്യത്തെ കടബാധ്യത വർധിച്ചെങ്കിലും സാമ്പത്തിക പരിഷ്‌കാരങ്ങൾ അവയ്ക്ക് ബദലാകുമെന്നും മൂഡീസ് വിലയിരുത്തിയിരുന്നു.