- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വർണാഭരണങ്ങൾ മോഷ്ടിച്ചിട്ടില്ലെന്ന ആദം അലിയുടെ മൊഴി സത്യം; എട്ടുപവൻ സ്വർണം വീട്ടിൽ ഫ്രിഡ്ജിന്റെ അടുത്ത് നിന്ന് കിട്ടി; കണ്ടെത്തിയത് താലിമാലയും രണ്ടു വളയും ഒരു മോതിരവും; കൊല്ലപ്പെട്ട മനോരമ സ്വർണം ബാഗിൽ സുരക്ഷിതമായി സൂക്ഷിച്ചിരുന്നത് അടുക്കളയിൽ
തിരുവനന്തപുരം: കേശവദാസപുരം മീനംകുന്നിൽ വീട്ടിൽ മനോരമയെ വകവരുത്തിയ കൊലയാളി സ്വർണാഭരണങ്ങൾ എടുത്തില്ലെന്ന് മൊഴി നൽകിയത് ശരിയെന്ന് വ്യക്തമായി. മനോരമയുടെ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെയാണ് കണ്ടെത്തിയത്. അടുക്കളയിൽ രഹസ്യമായി സൂക്ഷിച്ചിരുന്ന നിലയിലായിരുന്നു ഏട്ട് പവന്റെ സ്വർണാഭരണങ്ങൾ. പ്രതി മോഷ്ടിച്ചെന്നു കരുതിയ സ്വർണമാണു വീട്ടിൽ നിന്നു കണ്ടെത്തിയത്. റഫ്രിജറേറ്ററിനു സമീപത്തുനിന്നു സ്വർണം കിട്ടിയെന്ന് ഭർത്താവ് ദിനരാജ് അറിയിച്ചതായി പൊലീസ് വ്യക്തമാക്കി
സ്വർണം കണ്ടത്തിയ വിവരം മനോരമയുടെ ഭർത്താവ് പൊലീസിനെ അറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പിൽ പ്രതി ആദം അലി സ്വർണാഭരണങ്ങൾ എടുത്തില്ലെന്ന് പൊലീസിനോട് പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ബന്ധുക്കൾ സ്വർണാഭരണങ്ങൾ വീട്ടിൽ നിന്ന് തന്നെ കണ്ടെടുത്തത്. താലിമാല, രണ്ടു വള, ഒരു മോതിരം എന്നിവയാണ് വീട്ടിൽ നിന്നും കണ്ടെടുത്തത്. ഗുളികയും സ്വർണവും ഒരു ബാഗിൽ അടുക്കളയിൽ മനോരമ സുരക്ഷിതമായി വച്ചിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതി ആദം അലി കുറ്റം സമ്മതിച്ചിരുന്നു. മനോരമ വീട്ടിൽ ഒറ്റയ്ക്കാണെന്ന് മനസിലാക്കിയാണ് വീട്ടിൽ എത്തിയതെന്നും വീടിന്റെ പിൻവശത്ത് വെച്ച് കൊലപാതകം നടത്തിയതെന്നും പ്രതി പൊലീസിനോട് തെളിവെടുപ്പിനിടെ വെളിപ്പെടുത്തിയിരുന്നു. ചെമ്പരത്തി ചെടിയിൽ നിന്ന് പൂ പറിക്കുകയായിരുന്ന മനോരമയെ പിന്നിൽ നിന്ന് ആക്രമിക്കുകയായിരുന്നു. കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു.
കഴുത്തിൽ കുത്തിയ ശേഷം സാരി കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്തിയെന്നും ആദം അലി പൊലീസിനോട് പറഞ്ഞു. എന്നാൽ സ്വർണാഭരണങ്ങൾ മോഷ്ടിച്ചില്ലെന്നായിരുന്നു പ്രതി ആദം അലിയുടെ മൊഴി. ഇതിന് പിന്നാലെയാണ് ബന്ധുകൾ മനോരമയുടെ വീട്ടിൽ പരിശോധന നടത്തിയത്.
വീടിന്റെ പിന്നിൽ നിൽക്കുകയായിരുന്ന മനോരമയോട് ചെമ്പരത്തിപ്പൂക്കൾ തരാമോ എന്ന് ചോദിച്ചാണ് അടുത്തെത്തിയത്. തുടർന്ന് കയ്യിലുണ്ടായിരുന്ന കത്തി കൊണ്ട് കഴുത്തറുക്കാൻ ശ്രമിച്ചപ്പോൾ മനോരമ ഉച്ചത്തിൽ കരഞ്ഞു. തുടർന്ന് സാരിത്തുമ്പ് കൊണ്ട് കഴുത്ത് മുറുക്കി കൊന്നുവെന്നാണ് പൊലീസിനോട് പറഞ്ഞത്. തുടർന്ന് മൃതദേഹം എങ്ങനെ മതിൽ ചാടി കിണറ്റിൽ എത്തിച്ചു എന്നുള്ളത് പ്രതി പൊലീസിന് കാട്ടി കൊടുത്തു.
കോളജ് വിദ്യാഭ്യാസ വകുപ്പ് റിട്ട. സീനിയർ സൂപ്രണ്ട് കേശവദാസപുരം രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ മനോരമ (68) ഈ മാസം 7നാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവർ താമസിച്ചിരുന്ന വീടിനു തൊട്ടടുത്തു നിർമ്മാണം നടക്കുന്ന വീട്ടിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശിയായ തൊഴിലാളി ആദം അലി (21)യെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
മനോരമ ധരിച്ചിരുന്ന 6 പവന്റെ സ്വർണമാല, കമ്മലുകൾ, വളകൾ എന്നിവ പ്രതി മോഷ്ടിച്ചെന്നായിരുന്നു പൊലീസിന്റെ നിഗമനം. എന്നാൽ കസ്റ്റഡിയിലുള്ള ആദം അലിയെ പല തവണ ചോദ്യം ചെയ്‌തെങ്കിലും സ്വർണം എവിടെയെന്നുള്ള സൂചന ലഭിച്ചില്ല.
മറുനാടന് മലയാളി ബ്യൂറോ