കാമുകിയെ തൃപ്തിപ്പെടുത്താനായി ലൈംഗികോത്തേജനത്തിനുള്ള മരുന്ന് അമിതമായി കഴിച്ച യുവാവ് മരിച്ചു. നൈജീരിയയിലെ ഡെൽറ്റയിലാണ് സംഭവം. മൂന്ന് മക്കളുടെ അച്ഛനായ യുവാവ്, കാമുകിയുമൊത്ത് ചെലവിടുന്നതിനാണ് ഹോട്ടൽ മുറിയെടുത്തത്. മാൻപവർ എന്ന ലൈംഗികോത്തേജന മരുന്ന് കഴിച്ച യുവാവ്, ഉദ്ധാരണം കുറയാതെ രക്തസമ്മർദം കൂടി മരിക്കുകയാണ് ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

ദീർഘനേരം ലൈംഗിക ബന്ധത്തിലേർപ്പെട്ടിട്ടും സ്ഖലനം സംഭവിക്കാതെ വരികയും തുടർച്ചയായ ഉദ്ധാരണം വൻതോതിലുള്ള രക്തസമ്മർദമുണ്ടാക്കുകയും ചെയ്തതാവാം മരണകാരണമെന്ന് കരുതുന്നതായി വാർത്താ ഏജൻസികൾ റിപ്പോർ്ട്ട് ചെയ്തു. വയാഗ്രയ്ക്ക് സമാനമായ മരുന്ന് അമിതമായ തോതിൽ കഴിച്ചതാണ് കുഴപ്പമുണ്ടാക്കിയതെന്നും റിപ്പോർട്ടുകൽ സൂചിപ്പിക്കുന്നു.

യുവാവ് മരിച്ചെന്ന് ഉറപ്പായെേതാ ഒപ്പമുണ്ടായിരുന്ന കാമുകി സംഭവ സ്ഥലത്തുനിന്ന് മുങ്ങി. യുവാവിന്റെ മൃതദേഹം ഏറ്റെടുക്കാൻ ഇതുവരെ ആരരുമെത്തിയിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. ഉഗ്‌ബോറിക്കോറോ പൊലീസ് സ്‌റ്റേഷനിൽ സൂക്ഷിച്ചിരിക്കുകയാണ് മൃതദേഹം. കുടുംബാംഗങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ലൈംഗികോത്തേജനത്തിനുള്ള മരുന്നുകൾ അമിതമായി കഴിക്കുന്നത് കടുത്ത ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഉദ്ധാരണം ദീർഘസമയത്തേയ്ക്ക് നീണ്ടുനിൽക്കുന്നത് ചിലപ്പോൾ മരണത്തിനുപോലും കാരണമാകാമെന്ന് തെളിയിക്കുന്നതാണ് ഈ സംഭവം.