- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബംഗളുരു റെയിൽവേ സ്റ്റേഷനിൽ ചായക്കട നടത്തിയിരുന്ന മലയാളി യുവാവ് പരിസരത്ത് കൂടി പോയ വിദ്യാർത്ഥിനിയുമായി പ്രണയത്തിലായി; വിവാഹം കഴിക്കാൻ വിസമ്മതിച്ച മൻസൂറിനെ ലോഡ്ജിൽ എത്തിച്ച് തീകൊളുത്തി കൊന്ന കേസിൽ 21കാരിയായ യുവതി അറസ്റ്റിൽ
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടൺപേട്ട് പൊലീസ് അറസ്റ്റുചെയ്തത്. മെജസ്റ്റിക്കിൽ ചായക്കട നടത്തിവരികയായിരുന്നു മൻസൂറിനായണ് കൊന്നത്. ജാലഹള്ളി സ്വദേശിയാണ് ശ്രുതി. മലയാളിയായ മൻസൂർ (21) ആണ് കോട്ടൺപേട്ടിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രുതിയും മൻസൂറും മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് മൻസൂർ അറിയിച്ചതിനെ തുടർന്ന് ശ്രുതി മാനസികമായി തളർന്നു. തുടർന്ന് 28ന് കോട്ടൺപേട്ട് ശാന്തല സർക്കിളിലെ ഒരു ലോഡ്ജിൽ ശ്രുതി മുറിയെടുത്ത് മൻസൂറിനെ വിളിച്ചുവരുത്തി. വിവാഹം കഴിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ചെങ്കിലും മൻസൂർ സമ്മതിച്ചില്ല. തുടർന്ന് ജ്യൂസിൽ ഉറക്കഗുളിക കലക്കി മൻസൂറിനെ മയക്കിക്കിടത്തിയശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു. തുടർന്ന് ശ്രുതിയും ഉറക്കഗുളിക കഴിച്ചു. സ
ബംഗളൂരു: വിവാഹാഭ്യർഥന നിരസിച്ചതിനെ തുടർന്ന് യുവാവിനെ തീകൊളുത്തി കൊലപ്പെടുത്തിയ കേസിൽ യുവതി അറസ്റ്റിൽ. മൈസൂരു സ്വദേശി ശ്രുതിയെയാണ് കോട്ടൺപേട്ട് പൊലീസ് അറസ്റ്റുചെയ്തത്. മെജസ്റ്റിക്കിൽ ചായക്കട നടത്തിവരികയായിരുന്നു മൻസൂറിനായണ് കൊന്നത്. ജാലഹള്ളി സ്വദേശിയാണ് ശ്രുതി.
മലയാളിയായ മൻസൂർ (21) ആണ് കോട്ടൺപേട്ടിലെ ലോഡ്ജിൽ കൊല്ലപ്പെട്ടത്. കഴിഞ്ഞമാസം 28നാണ് കേസിനാസ്പദമായ സംഭവം. ബംഗളൂരുവിലെ സ്വകാര്യ പാരാമെഡിക്കൽ കോളേജ് വിദ്യാർത്ഥിനിയായ ശ്രുതിയും മൻസൂറും മൂന്നുവർഷമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വിവാഹം കഴിക്കാൻ സമ്മതമല്ലെന്ന് മൻസൂർ അറിയിച്ചതിനെ തുടർന്ന് ശ്രുതി മാനസികമായി തളർന്നു.
തുടർന്ന് 28ന് കോട്ടൺപേട്ട് ശാന്തല സർക്കിളിലെ ഒരു ലോഡ്ജിൽ ശ്രുതി മുറിയെടുത്ത് മൻസൂറിനെ വിളിച്ചുവരുത്തി. വിവാഹം കഴിക്കണമെന്ന് വീണ്ടും അഭ്യർത്ഥിച്ചെങ്കിലും മൻസൂർ സമ്മതിച്ചില്ല. തുടർന്ന് ജ്യൂസിൽ ഉറക്കഗുളിക കലക്കി മൻസൂറിനെ മയക്കിക്കിടത്തിയശേഷം പെട്രോൾ ഒഴിച്ചു തീകൊളുത്തുകയായിരുന്നു.
തുടർന്ന് ശ്രുതിയും ഉറക്കഗുളിക കഴിച്ചു. സംഭവത്തിനുശേഷം മുറിയിൽ തീപടരാൻ തുടങ്ങിയപ്പോൾ ശ്രുതി പുറത്തേക്കുവന്നു. ഇരുവരും ചേർന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നായിരുന്നു ശ്രുതി പൊലീസിനോട് പറഞ്ഞത്. അമിതമായി ഉറക്കഗുളിക കഴിച്ചതിനാൽ ക്ഷീണം അനുഭവപ്പെട്ട ശ്രുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.
സുഖംപ്രാപിച്ച് പൊലീസ് ചോദ്യംചെയ്തപ്പോഴാണ് മൻസൂറിനെ തീകൊളുത്തി കൊന്നതാണെന്ന് ശ്രുതി സമ്മതിച്ചത്. മൻസൂറിനെ കൊലപ്പെടുത്തിയശേഷം ആത്മഹത്യ ചെയ്യാനായിരുന്നു ശ്രുതി ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.