തിരുവനന്തപുരം: 5 വർഷത്തോളമായി പ്രണയത്തിലായിരുന്നു ഇന്ന് വിവാഹിതരായ മനുവും ശ്യാമയും. എന്നാൽ ലോകം പ്രണയദിനം ആഘോഷിക്കുന്ന ദിവസം തന്നെ തങ്ങളുടെ വിവാഹദിനവും വന്നത് തികച്ചും യാദൃശ്ചികമായിട്ടാണെന്നാണ് ഇരുവരും പറയുന്നത്. തീർത്തും ഹിന്ദു ആചാരങ്ങൾ പിന്തുടർന്നായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ജോൽസ്യന്റെ നിർദ്ദേശപ്രകാരമായിരുന്നു ഫെബ്രുവരി 14 വിവാഹദിനമായി തിരഞ്ഞെടുത്തത്. ഇത്തരമൊരു ദിവസം തന്നെ ശ്യാമയുടെയും മനുവിന്റയും വിവാഹം നടന്നതിൽ അധിയായ സന്തോഷത്തിലാണ് ഇരുവരുടെയും സുഹൃത്തുക്കളും.

കേരളാ സ്റ്റൈലിൽ കസവ് മുണ്ടും ഷർട്ടും ധരിച്ചെത്തിയ മനുവിന് കൂട്ടായി ശ്യാമ എത്തിയത് കടും ചുവപ്പ് നിറത്തിലുള്ള സാരിയും ആഭരണങ്ങളും അണിഞ്ഞായിരുന്നു. ഉത്സവാന്തരീക്ഷത്തിലായിരുന്നു ചടങ്ങുകൾ നടന്നത്. ഗണപതി വിഗ്രഹത്തിന് മുന്നിലായി തയ്യാറാക്കിയ കതിർമണ്ഡപത്തിലേക്ക് ആർപ്പ് വിളികളോടെയാണ് ഇരുവരേയും സുഹൃത്തുക്കൾ വരവേറ്റത്. ആചാരങ്ങൾ എല്ലാം അതേപടി പിന്തുടർന്ന വിവാഹച്ചടങ്ങിൽ താലിചാർത്തിയ ശേഷം താമരമാലകളായിരുന്നു ഇരുവരും പരസ്പരം അണിയിച്ചത്.

വിവാഹശേഷം വേദിയിൽ ഒരുവശത്ത് സുഹൃത്തുക്കൾ പാട്ടുകൾക്ക് ചുവട് വെച്ചപ്പോൾ, മറുവശത്ത് മനുവും ശ്യാമയും ചടങ്ങിനെത്തിയവർക്കൊപ്പം ചിത്രങ്ങൾ പകർത്തുന്നതിന്റെയും മാധ്യമങ്ങളോട് സംസാരിക്കുന്നതിന്റെയും തിരക്കിലായിരുന്നു. ശ്യാമയുടെ അമ്മയാണ് ദമ്പതികൾക്ക് മധുരം നൽകിയതും. വലിയ രീതിയിലുള്ള പ്രതിഷേധങ്ങൾക്ക് ശേഷമാണ് ഇരുവരുടെയും വിവാഹത്തിന് വീട്ടുകാർ സമ്മതം മൂളിയത്. ആദ്യം വിസമ്മതിച്ചുരുന്നെങ്കിലും ശ്യാമയുടെ അമ്മയുൾപ്പടെ ബന്ധുക്കളെല്ലാവരും പിന്നീട് ഇരുവർക്കും പൂർണ പിന്തുണയാണ് നൽകിയത്. പെണ്ണുകാണൽ ചടങ്ങ് ഉൾപ്പടെ മുഴുവൻ ആചാരങ്ങളും പൂർത്തിയാക്കിയാണ് ഇരുവരും വിവാഹവേദിയിലെത്തിയത്.

കേരളത്തിൽ ഇതിന് മുമ്പും ട്രാൻസ്ജൻഡർ വ്യക്തികൾ തമ്മിൽ വിവാഹം നടന്നിട്ടുണ്ട്. അന്നൊക്കെ ആൺ-പെൺ ഐഡന്റിറ്റിയിലായിരുന്നു പലരും വിവഹം രജിസ്റ്റർ ചെയ്തിരുന്നത്. അതിൽനിന്ന് വ്യത്യസ്തമായി ട്രാൻസ്ജെൻഡർ ഐഡ്ന്റിറ്റിയിൽ തന്നെ വിവാഹം രജിസ്റ്റർ ചെയ്യാനാണ് മനുവും ശ്യാമയും തീരുമാനിച്ചിരിക്കുന്നത്. എന്നാൽ ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തതയില്ല.

2019 ലെ ട്രാൻസ്ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ലെന്നും പറഞ്ഞ ഇവർ വിഷയത്തിൽ നിയമപോരാട്ടത്തിനും തയ്യാറാണെന്ന് വ്യക്തമാക്കി. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. പത്തുവർഷത്തിലധികമായി പരസ്പരം അറിയുന്നവർ. 2017ൽ തുറന്നുപറഞ്ഞ പ്രണയം. ഒടുവിൽ വർഷങ്ങൾക്കിപ്പുറം ട്രാൻസ്‌ജെൻഡർ വ്യക്തിത്വങ്ങളായ ശ്യാമയും മനുവും പ്രണയദിനത്തിൽ ഒന്നായത് രണ്ടു വീട്ടുകാരുടെയും പൂർണ സമ്മതത്തോടെ പ്രിയപ്പെട്ടവരുടെയെല്ലാം സാന്നിധ്യത്തിൽ ഇടപ്പഴിഞ്ഞി അളകാപുരി ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു

ട്രാൻസ്ജെൻഡർ വ്യക്തിത്വത്തിൽത്തന്നെ നിന്നുകൊണ്ട് വിവാഹം രജിസ്റ്റർ ചെയ്യാനാണ് ഇവരുടെ തീരുമാനം. മുൻപും ട്രാൻസ് വ്യക്തികൾ വിവാഹം ചെയ്തിട്ടുണ്ട്. എന്നാൽ രേഖകളിലെ ആൺ, പെൺ ഐഡന്റിറ്റി ഉപയോഗിച്ചാണ് വിവാഹം രജിസ്റ്റർ ചെയ്തത്. ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചുള്ള വിവാഹത്തിന് നിയമസാധുത ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. 2019-ലെ ട്രാൻഡ്ജെൻഡർ ആക്ടിലും വിവാഹത്തെപ്പറ്റി പരാമർശമില്ല. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അവരുടെ ലിംഗസ്വത്വം ഉപയോഗിച്ചുള്ള വിവാഹത്തിന് സാധുത നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഇവർ.

ടെക്നോപാർക്കിൽ സീനിയർ എച്ച്.ആർ. എക്‌സിക്യുട്ടീവാണ് തൃശ്ശൂർ സ്വദേശി മനു കാർത്തിക. സാമൂഹികസുരക്ഷാ വകുപ്പിൽ ട്രാൻസ്ജെൻഡർ സെല്ലിലെ സ്റ്റേറ്റ് പ്രോജക്ട് കോ-ഓർഡിനേറ്ററും ആക്ടിവിസ്റ്റുമായ ശ്യാമ എസ്. പ്രഭ തിരുവനന്തപുരം സ്വദേശിയാണ്.