- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാർക്കലി ചുരിദാറിൽ എത്നിക് സ്റ്റൈലിൽ തിളങ്ങി; ലളിതസുന്ദര വേഷത്തിൽ പ്രധാനമന്ത്രിയെ കാണാൻ ലോകസുന്ദരി; കൂടിക്കാഴ്ച പ്രചോദനാത്മകമെന്ന് മാനുഷി ചില്ലർ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക സുന്ദരി മാനുഷി ചില്ലർ കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കുടുംബത്തിനൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കണ്ടത്. മോദിജിയെ കാണാനെത്തുമ്പോൾ തികച്ചും ഔചിത്യത്തോടെ വസ്ത്രധാരണം ചെയ്യാൻ മാനുഷി ശ്രദ്ധ പുലർത്തി.ഇന്ത്യൻ ഫാഷൻ ബ്രാൻഡായ കെഹിയയുടെ അനാർക്കലി ചുരിദാർ സ്യൂട്ടാണ് മാനുഷി ധരിച്ചത്.കാതിൽ വെള്ളി റിങ്‌സും.പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് പ്രചോദനാത്മകമായിരുന്നുവെന്ന് അവർ പിന്നീട് പ്രതികരിച്ചു. ചൈനയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ പതിനേഴുവർഷത്തിനുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിയത്.
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ലോക സുന്ദരി മാനുഷി ചില്ലർ
കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച കുടുംബത്തിനൊപ്പമാണ് മാനുഷി പ്രധാനമന്ത്രിയെ കണ്ടത്.
മോദിജിയെ കാണാനെത്തുമ്പോൾ തികച്ചും ഔചിത്യത്തോടെ വസ്ത്രധാരണം ചെയ്യാൻ മാനുഷി ശ്രദ്ധ പുലർത്തി.ഇന്ത്യൻ ഫാഷൻ ബ്രാൻഡായ കെഹിയയുടെ അനാർക്കലി ചുരിദാർ സ്യൂട്ടാണ് മാനുഷി ധരിച്ചത്.കാതിൽ വെള്ളി റിങ്‌സും.പ്രധാനമന്ത്രിയെ കാണാൻ കഴിഞ്ഞത് പ്രചോദനാത്മകമായിരുന്നുവെന്ന് അവർ പിന്നീട് പ്രതികരിച്ചു.
ചൈനയിൽ നടന്ന മിസ് വേൾഡ് മത്സരത്തിൽ 108 രാജ്യങ്ങളിൽ നിന്നുള്ള സുന്ദരിമാരെ പിന്തള്ളിയാണ് മാനുഷി ലോക സുന്ദരിപ്പട്ടം കരസ്ഥമാക്കിയത്. ഹരിയാന സ്വദേശിനിയായ മാനുഷിയിലൂടെ പതിനേഴുവർഷത്തിനുശേഷമാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യയിലേക്ക് എത്തിയത്.
Next Story