കോഴിക്കോട്:മാവോയിസ്റ്റുകളുടെ ഭീഷണിയുണ്ടെന്ന പ്രചാരണം ശക്തമായതോടെ ഉറങ്ങതെ ഒരു ഗ്രാമം.കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ചുരത്തിനടുത്തെ വനമേഖലയായ പുതുപ്പാടി കണ്ണപ്പൻ കുണ്ട് നിവാസികളാണ് ഒരു മാസത്തിൽ നാലാം തവണയും മാവോയിസറ്റ് സാന്നിധ്യമറിഞ്ഞത്. കഴിഞ്ഞാഴ്ച മാവോയിസ്റ്റുകളുടെ സാന്നിധ്യമറിയിച്ച അതേ സ്ഥലത്താണ് ഇത്തവണയും മാവോയിസ്റ്റുകളത്തെിയതെന്ന് നാട്ടുകാർ പറയുന്നു.

കഴിഞ്ഞദിവസം കണ്ണപ്പൻ കുണ്ട് പരപ്പൻപാറയിൽ കുഞ്ഞുമോന്റെ വീട്ടിലത്തെിയ സംഘം ഭക്ഷണം നൽകണമെന്ന് ആവശ്യപ്പെടുകയും നക്‌സലുകളുടെ മുഖമാസികയായ 'കാട്ടുതീ' യും ലഘുലേഖയും വിതരണം ചെയ്യുകയുമായിരുന്നു. നാലംഗസംഘമാണ് വീട്ടിലത്തെിയതെന്നും തങ്ങൾ മാവോയിസ്റ്റുകളാണെന്ന് സ്വയം പരിചയപ്പെടുത്തിയ ശേഷം ലഘുലേഖ നൽകുകയായിരുന്നെന്നും വീട്ടുകാർ പറയുന്നു. ഇവർ ആവശ്യപ്പെട്ടതനുസരിച്ച് ഭക്ഷണം നൽകി. പിന്നീട് ഇവരുടെ മൊബൈൽ ഫോണും ലാപ് ടോപ്പുംചാർജ് ചെയ്തു രാത്രി വൈകിയാണ് ഇവർ മടങ്ങിയത്.

മൂന്നു സ്ത്രീകളും ഒരു പുരുഷനുമടങ്ങുന്ന സംഘം വൈകിട്ടോടെയാണ് കണ്ണപ്പൻ കുണ്ടിലത്തെിയത്. ഇവർ യൂണിഫോ ധരിച്ചിരുന്നതായും കൈയിൽ ആയുധങ്ങളുണ്ടായിരുന്നതായും വീട്ടുകാർ പറയുന്നു. പൊലീസിനെ അറിയിച്ചതു പ്രകാരം രഹസ്യാന്വേഷണ വിഭാഗവും പൊലീസും സ്ഥത്തത്തെി വിവരങ്ങൾ ശേഖരിച്ചു. സ്ഥലത്ത് പൊലീസ് പരിശോധന നടന്നുവരികയാണ്. ഞായറാഴ്ച രാത്രി ഇവരുടെ വീടിന് സമീപത്തെ മറ്റൊരു വീട്ടിലും സംഘമത്തെിയിരുന്നു.

ഒരുമാസത്തിനിടെ നാലിടത്താണ് പ്രദേശവാസികൾ മാവോവാദികളെ കണ്ടത്.നാട്ടുകാർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ഭീതിമാറിയിട്ടില്ല.അതിനിടെ കഴിഞ്ഞദിവസം, ഇവിടെ ഭക്ഷണമില്‌ളെന്നും ഇറങ്ങിപ്പോകണമെന്നും പറഞ്ഞ വീട്ടുകാർക്കുനേരെ മവോയിസ്റ്റുകൾ തോക്കുചൂണ്ടിയെന്ന പ്രചാരണം കൂടി ഉണ്ടായതോടെ നാട്ടുകാരുടെ ഭീതി ഇരട്ടിച്ചിരിക്കയാണ്.

ഇതോടെ പ്രദേശവാസികളിൽ പലരും കിട്ടിയ വിലക്ക് സ്ഥലം വിറ്റുപോയവരുമുണ്ട്.കഴിഞ്ഞ കുറെക്കാലമായി ഇവിടം മാവോയിസ്റ്റ് സാന്നിധ്യമേഖലയാണെന്ന് പ്രചാരണം ഉണ്ട്.അതിനിടെ ഭൂമിക്ക് വിലകുറച്ച് ചുളുവിൽ തട്ടിയെടുക്കാനുള്ള റിയൽ എസ്റ്റേറ്റ് മാഫിയയുടെ തന്ത്രങ്ങളാണോ ഇതെന്നും സംശയമുണ്ട്.ഈ മേഖലയിൽ ഇതോടെ ഭൂമിക്ക് വൻതോതിൽ വിലയിടിഞ്ഞിട്ടുമുണ്ട്.മവോയിസ്റ്റ് ഭീതികാരണം ഈ മേഖലയിൽ ഇപ്പോൾ രാത്രിസഞ്ചാരം തന്നെ ഇല്ലാതായിട്ടുണ്ട്.

പ്രശ്‌നത്തിൽ സർക്കാർ അടിയന്തിര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.അതേസമയം സാധാരണയായി മാവോയിസ്റ്റുകൾ സാധാരണക്കാരെ ഉപദ്രവിക്കുന്നു പതിവില്‌ളെന്നിരിക്കേ, ചിലർ സംഘടിതമായി ഭീതി പടർത്തുകയാണെന്നും ആരോപണമുണ്ട്.വയനാടൻ വനമേഖലിയിൽ മവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നത് ഇടക്കിടെ പുറത്തുവരേണ്ടത് പൊലീസിന്റെ കൂടി ആവശ്യമാണെന്ന് മനുഷ്യാവകാശ പ്രവർത്തകരും കുറ്റപ്പെടുത്തുന്നു.തണ്ടർബോൾട്ടിനും മറ്റുമുള്ള കോടികളുടെ അൺ ഓഡിറ്റബിൾ ഫണ്ട് വരുന്നതിൽ ഈ ഭീതിവ്യവസായം അനിവാര്യമാണെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

നേരത്തെ നിലമ്പൂർ കരുളായി വനമേഖലയിൽ രണ്ട് മാവോവാദികളെ കൊലപ്പെടുത്തിക്കൊണ്ട് പൊലീസും തണ്ടർബോൾട്ടും നടത്തിയ സംയുക്ത ആക്രമണം കാട്ടുതീ മാസികയിൽ മാവോയിസ്റ്റുകൾ പരാമർശിക്കുന്നുണ്ടെന്നതും നാട്ടുകാരുടെ ഭീതി വർധിപ്പിക്കുന്നു.ഇതിന് പ്രതികാരം ചെയ്യുമെന്ന ആഹ്വാനം പ്രദേശത്തെ സർക്കാർ ജീവനക്കാരെയും ഭീതിയിലാക്കിയിട്ടുണ്ട്.സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മിറ്റിയംഗം കുപ്പു ദേവരാജ് എന്ന കുപ്പുസ്വാമി, അജിത എന്നിവരാണ് പൊലീസ് വെടിവെപ്പിൽ കൊല്ലപ്പെട്ടത്.