ലോകത്തിന്റെ ഇഷ്ടാനിഷ്ടങ്ങൾ ഇപ്പോൾ ഒരു മാപ്പ് രൂപത്തിൽ പുറത്തിറങ്ങിയിരിക്കുകയാണ്. അതനുസരിച്ച് സ്വവർഗരതി ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് പാക്കിസ്ഥാനിലുള്ളവരാണെന്ന് വ്യക്തമായിട്ടുണ്. എന്നാൽ വ്യത്യസ്തമായ വാഴപ്പഴങ്ങൾ ഉള്ള നാടെന്ന നിലയിലാണ് ഇന്ത്യ ഈ മാപ്പിൽ തിളങ്ങുന്നത്. മരണസാധ്യത കൂടുതൽ ആഫ്രിക്കയിലാണെന്നും ഏറ്റവും കൂടുതൽ വിസ്‌കി കുടിയന്മാർ ഫ്രാൻസിലാണെന്നും മികച്ച ഭക്ഷണം ജപ്പാൻകാരുടെയാണെന്നും ഈ മാപ്പ് വെളിപ്പെടുത്തുന്നു. ഇന്റർനെറ്റിലുടനീളം ലഭിക്കുന്ന വിവരങ്ങളും വേൾഡ് ബാങ്ക് , ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് പോലുള്ള ഉറവിടങ്ങളിൽ നിന്നും ലഭിക്കുന്ന വിവരങ്ങളും വച്ചാണീ മാപ്പിന് രൂപം നൽകിയിരിക്കുന്നത്. ഏറ്റവും നല്ല ഭക്ഷണം ലഭിക്കുന്നത് ജപ്പാനിലാണെന്നും അതിനാൽ ഭക്ഷണപ്രിയർ അവിടേക്ക് പോകുന്നതാണ് നല്ലതെന്നും ഈ മാപ്പ് നിർദേശിക്കുന്നു.

മാപ്പിലെ വിവരങ്ങളനുസരിച്ച് ഏറ്റവും സ്വവർഗ ലൈംഗികതയുള്ള പോണുകൾ ആസ്വദിക്കപ്പെടുന്നതും പാക്കിസ്ഥാനിലാണ്. സ്പാം ഇമെയിലുകളുടെ തലസ്ഥാനമാണ് യുഎസ് എ എന്നാണ് മാപ്പിൽ രേഖപ്പെടുത്തിയിരിക്കുന്നത്. പരമ്പരാഗതമായ നമ്മുടെ ചില വിശ്വാസങ്ങളെ മാറ്റി മറിക്കുന്ന മാപ്പ് കൂടിയാണിത്. ഉദാഹരണമായി സിലിക്കൺ വാലിയിലും ഏഷ്യയിലെ ചില ടെക്ക് ഹബുകളിലുമാണ് ഏറ്റവും വേഗതയുള്ള വൈഫൈ എന്നാണം നാം ധരിച്ച് വച്ചിരിക്കുന്നത്. എന്നാൽ ഈ മാപ്പിലെ വിവരങ്ങൾ അനുസരിച്ച് ഇത് ലിത്വാനിയയിലാണ് ലഭ്യമാകുന്നത്. റോട്ടെൻ വൈഫൈയിൽ നിന്നുള്ള ഡാറ്റയാണിത് സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നത്. കാനഡയിൽ വൈഫൈ കൂടുതലായും ഉപയോഗിക്കുന്നത് ഫേസ്‌ബുക്ക് നോക്കാനാണ്. ഈ മാപ്പ് പ്രകാരം ഡാഷ്‌കാം ഉപയോഗത്തിൽ ഏറ്റവും മുന്നിലുള്ളത് റഷ്യയാണ്.

ട്വിറ്റർ സെൻസർഷിപ്പ് ലിസ്റ്റിൽ തുർക്കിക്കാണ് ഒന്നാം സ്ഥാനം. ഏറ്റവും കൂടുതൽ തവണ പാസ് വേഡുകൾ മാറ്റുന്നവർ ഓസ്ട്രേലിയയിലാണുള്ളത്. ഏറ്റവും കൂടുതൽ ഡാറ്റമോഷണവും ഹാക്കിംഗും അരങ്ങേറുന്നത് ഇവിടെയായതിനാലാണിത്. വൈനിന്റെ പേരിലാണ് ഫ്രാൻസ് പേര് കേട്ടിരിക്കുന്നതെങ്കിലും വിസ്‌കിയുടെ പേരിലാണ് ഈ മാപ്പിൽ ഫ്രാൻസ് പേര് കേൾപ്പിച്ചിരിക്കുന്നത്. കോഫി കുടിക്കുന്ന കാര്യത്തിൽ നെതർലാൻഡ്സാണീ മാപ്പിൽ മുൻപന്തിയിലുള്ളത്. പിസ കഴിക്കുന്നവരുടെ കാര്യത്തിൽ നോർവേയാണ് മുന്നിലുള്ളത്. ആരോഗ്യത്തിന്റെ കാര്യത്തിൽ ഏറ്റവും മുന്നിലുള്ളത് സിംഗപ്പൂരാണെന്ന് ഈ മാപ്പ് വെളിപ്പെടുത്തുന്നു. എന്നാൽ ശക്തരായ സ്ത്രീകളുള്ളത് ഈജിപ്തിലാണ്. കൊക്കെയിന്റെ കാര്യത്തിൽ മുന്നിൽ പെറുവും ആൽക്കഹോൾ കഴിക്കുന്നതിൽ ഒന്നാം സ്ഥാനത്ത് ബെലാറസും ദുഃഖിതർ ഏറ്റവും കൂടുതലുള്ളത് ടോഗയിലും കൊലയാളികളുടെ തലസ്ഥാനം ഹോണ്ടുറാസും ബാലമരണങ്ങൾ കൂടുതലുള്ള സ്ഥലം അംഗോളയുമാണെന്ന് ഈ മാപ്പ് സമർത്ഥിക്കുന്നു.