- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വേണ്ടി അധികാരി വർഗ്ഗത്തോട് പോരാടി; സമാധാനത്തിനുള്ള നോബൽ പങ്കിട്ട് രണ്ട് മാധ്യമപ്രവർത്തകർ; കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സയെയും ദിമിത്രി മുറടോവിനെയും പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് കമ്മറ്റി
ഒസ്ലോ: 2021ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം രണ്ടു മാധ്യമപ്രവർത്തകർക്ക്. മരിയ റേസ്സ, ദിമിത്രി മുറാതോവ് എന്നി മാധ്യമപ്രവർത്തകരെ തേടിയാണ് നൊബേൽ പുരസ്‌കാരം എത്തിയത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടമാണ് ഇരുവരരെയും അവാർഡിന് അർഹമാക്കിയത്. ജനാധിപത്യത്തിന്റെയും സമാധാനത്തിന്റെയും ആണിക്കല്ലായ ആവിഷ്‌കാര സ്വാതന്ത്ര്യം കാത്തുരക്ഷിക്കാനായി നത്തിയ ഉദ്യമങ്ങൾ മാനിച്ചാണ് നോർവീജീയൻ നൊബേൽ കമ്മിറ്റി ഫിലീപ്പീൻസ് വംശജയായ മരിയ റെസ്സയ്ക്കും (58) റഷ്യക്കാരൻ ദിമിത്രി മുറടോവിനും (59) പുരസ്‌കാരം നൽകിയത്.
ഫിലിപ്പീൻസ് സ്വദേശിനിയായ മരിയ അധികാര ദുർവിനിയോഗത്തിനെതിരെയാണ് പോരാടിയത്. അഭിപ്രായ സ്വാതന്ത്ര്യം നേടിയെടുക്കുന്നതിനായി അധികാരവർഗത്തോടാണ് ഇവർ കലഹിച്ചത്. കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതാണ് ഇവരെ പുരസ്‌കാരത്തിന് അർഹയാക്കിയത്. അന്വേഷണാത്മക പത്രപ്രവർത്തനം നടത്തുന്നതിന് 2012ൽ സ്ഥാപിച്ച റാപ്ളർ എന്ന ഡിജിറ്റൽ മീഡിയ സ്ഥാപനത്തിന്റെ സ്ഥാപകരിൽ ഒരാളാണ് മരിയ.
നേരത്തെ സി.എൻ.എന്നിനുവേണ്ടി നിരവധി അന്വേഷണാത്മക റിപ്പോർട്ടുകൾ തയ്യാറാക്കിയ റെസ്സ. ആവിഷ്‌കാര സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയതിന്റെ പേരിൽ ഫിലിപ്പീൻസിൽ ആറു വർഷം ജയിൽശിക്ഷയ്ക്ക് വിധിക്കപ്പെട്ടിരുന്നു റെസ്സ. ഒരു ജഡ്ജിയും വ്യവസായ പ്രമുഖനും തമ്മിലുള്ള അവിശുദ്ധകൂട്ടുകെട്ട് പുറത്തുകൊണ്ടുവന്നതിന്റെ പേരിലാണ് ഇവർക്കെതിരേ ശിക്ഷ വിധിച്ചത്. തീവ്രവാദത്തിന്റെ ഭീഷണിയെക്കുറിച്ച് നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്.
1993ൽ പ്രവർത്തനം തുടങ്ങിയ സ്വതന്ത്ര ദിനപത്രമായ നോവാജാ ഗസറ്റയുടെ സ്ഥാപകരിൽ ഒരാളാണ് ദിമിത്രി.റഷ്യൻ സ്വദേശിയായ ദിമിത്രി മുറാതോവ് അഭിപ്രായ സ്വാതന്ത്ര്യത്തിനായി പതിറ്റാണ്ടുകൾ നീണ്ട പോരാട്ടമാണ് നടത്തിയത്.സർക്കാരിന്റെ അഴിമതിക്കും മനുഷ്യാവകാശ
ലംഘനങ്ങൾക്കുമെതിരായ റിപ്പോർട്ടുകൾക്ക് പേരുകേട്ട പത്രമാണ് നൊവായ ഗസെറ്റ. സീഡ്സ് ഓഫ് ടെറർ: ആൻ ഐവിറ്റ്നസ് അക്കൗണ്ട് ഓഫ് അൽഖൈ്വദാസ് ന്യൂവസ്റ്റ് സെന്റർ, ഫ്രം ബിൻ ലാദൻ ടു ഫേസ്‌ബുക്ക്: 10 ഡെയ്സ് ഓഫ് അബ്ഡക്ഷൻ, 10 ഇയേഴ്സ് ഓഫ് ടെററിസം എന്നീ പുസ്തകങ്ങളും റെസ്സ എഴുതിയിട്ടുണ്ട്.
ഇരുവരും നിർഭയ മാധ്യമ പ്രവർത്തനത്തിന്റെ ഉദാത്ത മാതൃകകളെന്ന് നൊബേൽ സമിതി വിശേഷിപ്പിച്ചു.കലാപങ്ങളും മറ്റും നടത്തി അധികാരം പിടിച്ചുനിർത്താൻ ശ്രമിച്ചവരെ തുറന്നുകാട്ടിയതിനാണ് മരിയ റെസ്സയെയും ദിമിത്രി മുറടോവിനെയും പുരസ്‌കാരത്തിന് പരിഗണിച്ചതെന്ന് കമ്മറ്റി വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ