- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഷമ സ്വരാജ് ഇന്ത്യയിലെ ഏറ്റവും വലിയ വിവാഹ ദല്ലാൾ ആകുമോ? പാക്കിസ്ഥാനി പെൺകുട്ടിയെ വിവാഹം കഴിക്കാൻ കുടുംബത്തിലെ 35 പേർക്കും വിസ അനുവദിച്ചത് വിദേശകാര്യ മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലിനെത്തുടർന്ന്; ആഹ്ലാദത്തോടെ പാക് സംഘമെത്തി
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ നടപടികൾ പലതും വാർത്തയാകുന്നത് അതിലെ മനുഷ്യത്വ പരമമായ സമീപനം കൊണ്ടുകൂടിയാണ്. പാക്കിസ്ഥാനി പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയ മന്ത്രി, വധുവിനും കുടുംബത്തിലുള്ളവർക്കും ഇന്ത്യയിലെത്താൻ വിസയും അനുവദിച്ചു. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് 35 അംഗ സംഘത്തിന് ഇന്ത്യയിലെത്താനും വിവാഹത്തിൽ പങ്കെടുക്കാനും വ വഴിയൊരുക്കിയത്. ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നരേഷും പ്രിയ ബച്ചാനിയുമായുള്ള വിവാഹത്തിന് മന്ത്രിയുടെ അനുമതി ലഭിച്ചത്. മൂന്നുവർഷമായി പ്രണയത്തിലാണ് നരേഷും പ്രിയയും. എന്നാൽ, അതിർത്തികൾക്ക് ഇരുഭാഗത്തുമുള്ള ഇവരുടെ പൗരത്വം വിവാഹത്തിന് തടസ്സമായി. ഒടുവിൽ മന്തി നേരിട്ട് ഇടപെട്ടതോടെ കറാച്ചിയിൽനിന്ന് പ്രിയക്കും കുടുംബത്തിനും വിവാഹത്തിനായി രാജസ്ഥാനിലെ ജോധ്പുരിലേക്ക് എത്താനായി. പ്രിയക്കും കുടുംബത്തിനും വിസ നൽകുന്ന കാര്യത്തിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസി മടിച്ചതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. വിവാഹം നിശ്ചയിച്ച സമയത്ത് നടക്കുമോ എന്നുപോലും
വിദേശ കാര്യ മന്ത്രി സുഷമ സ്വരാജിന്റെ നടപടികൾ പലതും വാർത്തയാകുന്നത് അതിലെ മനുഷ്യത്വ പരമമായ സമീപനം കൊണ്ടുകൂടിയാണ്. പാക്കിസ്ഥാനി പെൺകുട്ടിയെ വിവാഹം കഴിക്കാനുള്ള ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയ മന്ത്രി, വധുവിനും കുടുംബത്തിലുള്ളവർക്കും ഇന്ത്യയിലെത്താൻ വിസയും അനുവദിച്ചു. മന്ത്രിയുടെ നേരിട്ടുള്ള ഇടപെടലാണ് 35 അംഗ സംഘത്തിന് ഇന്ത്യയിലെത്താനും വിവാഹത്തിൽ പങ്കെടുക്കാനും വ വഴിയൊരുക്കിയത്.
ഒരുമാസത്തോളം നീണ്ട അനിശ്ചിതത്വത്തിനൊടുവിൽ നരേഷും പ്രിയ ബച്ചാനിയുമായുള്ള വിവാഹത്തിന് മന്ത്രിയുടെ അനുമതി ലഭിച്ചത്. മൂന്നുവർഷമായി പ്രണയത്തിലാണ് നരേഷും പ്രിയയും. എന്നാൽ, അതിർത്തികൾക്ക് ഇരുഭാഗത്തുമുള്ള ഇവരുടെ പൗരത്വം വിവാഹത്തിന് തടസ്സമായി. ഒടുവിൽ മന്തി നേരിട്ട് ഇടപെട്ടതോടെ കറാച്ചിയിൽനിന്ന് പ്രിയക്കും കുടുംബത്തിനും വിവാഹത്തിനായി രാജസ്ഥാനിലെ ജോധ്പുരിലേക്ക് എത്താനായി.
പ്രിയക്കും കുടുംബത്തിനും വിസ നൽകുന്ന കാര്യത്തിൽ പാക്കിസ്ഥാനിലെ ഇന്ത്യൻ എംബസി മടിച്ചതാണ് അനിശ്ചിതത്വമുണ്ടാക്കിയത്. വിവാഹം നിശ്ചയിച്ച സമയത്ത് നടക്കുമോ എന്നുപോലും സംശയമുണ്ടായി. ഒടുവിൽ നരേഷ് മന്ത്രിക്ക് കാര്യങ്ങൾ വിശദീകരിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ട്വിറ്ററിലൂടെ കിട്ടുന്ന പരാതികൾക്ക് പരിഹാരം കണ്ടെത്തുന്നതിൽ ശ്രദ്ധാലുവായ സുഷമ ഇക്കാര്യത്തിലും സജീവമായി ഇടപെട്ടു.
തിങ്കളാഴ്ചയാണ് ഇവരുടെ വിവാഹം നിശ്ചയിച്ചിരുന്നത്. മന്ത്രി നേരിട്ട് ഇടപെട്ടതോടെ രണ്ടു സംഘങ്ങളായി വധുവിന്റെ സംഘത്തിന് ജോധ്പുരിലെത്താനായി. പ്രിയയും അടുത്ത കുടുംബാംഗങ്ങളും ഞായറാഴ്ച എത്തി. വളരെ നേരത്തെതന്നെ വിസയ്ക്ക് അപേക്ഷിച്ചിരുന്നെങ്കിലും അത് കിട്ടാതായതോടെ വിവാഹം സമയത്ത് നടക്കുമോ എന്ന സംശയമുണ്ടായിരുന്നതായി പ്രിയയുടെ അച്ഛൻ കനയ്യ ലാൽ തെവാനി പറഞ്ഞു.