- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹം കഴിക്കുമെങ്കിലും ശാരീരിക ബന്ധം പുലർത്താതെ തന്ത്രപരമായി ഭർത്താവിൽ നിന്നും അകന്നു കഴിയും; നിർബന്ധിക്കുമ്പോൾ വിശ്വാസത്തെ കൂട്ടുപിടിക്കും; മേഘയുടെയും സംഘത്തിന്റെയും തട്ടിപ്പിൽ വീണവർ ജൈനമത വിശ്വാസികൾ; അഞ്ചു വിവാഹത്തിലൂടെ മാത്രം തട്ടിപ്പു സംഘം തരപ്പെടുത്തിയത് ഒന്നരക്കോടിയോളം രൂപ
കൊച്ചി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തി കോടികൾ സ്വന്തമാക്കിയതിന് അറസ്റ്റിലായ മേഘാ ഭാർഗവിയെയും സംഘത്തെയും കൊച്ചിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നിരവധി വിവാഹതട്ടിപ്പുകൾ നടത്തിയ സംഘത്തിലെ അഞ്ച് തട്ടിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ അഞ്ച തട്ടിപ്പുകളിൽ നിന്നായി ഇവർ ഒന്നര കോടിയോളം രൂപയുമായി മുങ്ങിയെന്നാണ് വ്യക്തമാകുന്നത്. നോയിഡ സ്വദേശിയ മേഘ ഭാർഗവ് (27)യുടെ സംഘത്തിൽ ചേച്ചി പ്രാചി (29), മറ്റൊരു സഹോദരിയുടെ ഭർത്താവ് ദേവേശ് ശർമ (32) എന്നിവരും ഉൾപ്പെടും. ഇവരെ കടവന്ത്രയിലെ സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്. തട്ടിപ്പിനായി വിശ്വാസത്തെയും കൂട്ടുപിടിച്ചിരുന്നു ഈ സംഘം. ജൈന മതവിശ്വാസിയായിരുന്നു മേഘയും കുടുംബവും വിവാഹം കഴിച്ച് ഒപ്പം നിൽക്കുമെങ്കിലും ശാരീരിക ബന്ധം പുലർത്താതെ തന്ത്രപരമായി ഭർത്താവിൽ നിന്നകന്ന് നിന്ന ശേഷമാണ് മേഘ പണവും ആഭരണങ്ങളുമായി മുങ്ങുന്നത്. ജൈനമത വിശ്വാസിയാണ് മേഘയും കുടുംബവും. ഭർത്താവ് നിർബന്ധിക്കുമ്പോൾ മതത്തിലെ കാര്യങ്ങൾ പറഞ്ഞാണ് മേഘ സുരക്ഷ ഒരുക്കിയ
കൊച്ചി: കേരളമടക്കം വിവിധ സംസ്ഥാനങ്ങളിൽ വിവാഹത്തട്ടിപ്പ് നടത്തി കോടികൾ സ്വന്തമാക്കിയതിന് അറസ്റ്റിലായ മേഘാ ഭാർഗവിയെയും സംഘത്തെയും കൊച്ചിയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. നിരവധി വിവാഹതട്ടിപ്പുകൾ നടത്തിയ സംഘത്തിലെ അഞ്ച് തട്ടിപ്പുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഈ അഞ്ച തട്ടിപ്പുകളിൽ നിന്നായി ഇവർ ഒന്നര കോടിയോളം രൂപയുമായി മുങ്ങിയെന്നാണ് വ്യക്തമാകുന്നത്. നോയിഡ സ്വദേശിയ മേഘ ഭാർഗവ് (27)യുടെ സംഘത്തിൽ ചേച്ചി പ്രാചി (29), മറ്റൊരു സഹോദരിയുടെ ഭർത്താവ് ദേവേശ് ശർമ (32) എന്നിവരും ഉൾപ്പെടും. ഇവരെ കടവന്ത്രയിലെ സ്റ്റേഷനിൽ എത്തിച്ചാണ് ചോദ്യം ചെയ്തത്.
തട്ടിപ്പിനായി വിശ്വാസത്തെയും കൂട്ടുപിടിച്ചിരുന്നു ഈ സംഘം. ജൈന മതവിശ്വാസിയായിരുന്നു മേഘയും കുടുംബവും വിവാഹം കഴിച്ച് ഒപ്പം നിൽക്കുമെങ്കിലും ശാരീരിക ബന്ധം പുലർത്താതെ തന്ത്രപരമായി ഭർത്താവിൽ നിന്നകന്ന് നിന്ന ശേഷമാണ് മേഘ പണവും ആഭരണങ്ങളുമായി മുങ്ങുന്നത്. ജൈനമത വിശ്വാസിയാണ് മേഘയും കുടുംബവും. ഭർത്താവ് നിർബന്ധിക്കുമ്പോൾ മതത്തിലെ കാര്യങ്ങൾ പറഞ്ഞാണ് മേഘ സുരക്ഷ ഒരുക്കിയത്. ഇതേ സമുദായത്തിൽ പെട്ടവരെയാണ് ഇവർ തട്ടിപ്പിനിരയാക്കിയിട്ടുള്ളത്. സമുദായത്തിൽ അല്പം പ്രായം ചെന്നവർക്ക് വധുവിനെ ലഭിക്കാൻ ചിലപ്പോൾ ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ഈ സാഹചര്യത്തിലാണ് ചെറിയ വൈകല്യമുള്ളവരെ വിവാഹം കഴിക്കാമെന്നു പറഞ്ഞ് മേഘയും സംഘവും രംഗപ്രവേശം ചെയ്യുന്നത്.
ചെറിയ വൈകല്യങ്ങളുള്ള സമ്പന്നരെ വിവാഹം ചെയ്ത ശേഷം പണവും സ്വർണവുമായി മുങ്ങുന്നതാണ് ഇവരുടെ രീതി. വൈറ്റില പൊന്നുരുന്നിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശി ലെനിൻ ജിതേന്ദർ (32) നൽകിയ പരാതിയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്. വിവാഹത്തിന് ഇടനിലക്കാരനായി അവതരിക്കുന്ന ഇവരുടെ സുഹൃത്ത് മഹേന്ദ്ര ഗുണ്ടേല എന്നയാളെ പിടികിട്ടിയിട്ടില്ല. നാലുപേരെ കൂടി സമാന രീതിയിൽ പറ്റിച്ച് ഇവർ ഒരു കോടിയിലേറെ രൂപയും സ്വർണവും തട്ടിയതായി വ്യക്തമായിട്ടുണ്ടെന്ന് സെൻട്രൽ സിഐ അനന്തലാൽ പത്ര സമ്മേളനത്തിൽ പറഞ്ഞു. വിവാഹ പരസ്യം നൽകി പരിചയപ്പെട്ട ശേഷം വീട്ടുകാർ മുഖേന ആലോചിച്ച് വിവാഹം നടത്തും. പെൺകുട്ടിയുടെ കുടുംബത്തിൽ പണമില്ലാത്തതിനാൽ സഹായിക്കണമെന്നും പറയും. ഇങ്ങനെ ലെനിന്റെ പക്കൽ നിന്ന് 9 ലക്ഷം രൂപയും 25 പവനും കരസ്ഥമാക്കിയാണ് വിവാഹം കഴിച്ചത്.
17 ദിവസം ലെനിനൊപ്പം താമസിച്ച ശേഷം പെൺകുട്ടി മാത്രമായി വീട്ടിലേക്ക് പോകുന്ന ചടങ്ങുണ്ടെന്ന് പറഞ്ഞാണ് ഇവർ പോയത്. വിവാഹം കഴിഞ്ഞ് നാട്ടിലേക്ക് പോയ സഹോദരി പ്രാചി തിരിച്ചു വന്നാണ് മേഘയെ കൊണ്ടുപോയത്. ഈ സമയം പണവും സ്വർണവും ഇവർ കൊണ്ടുപോയി. പിന്നീട് തിരിച്ചെത്തിയില്ല. തുടർന്ന് ലെനിനും പിതാവും ഇവരുടെ വീട്ടിലെത്തി വിളിച്ചെങ്കിലും ഇവർ കൂടെ പോന്നില്ല. പിന്നീട് അന്വേഷിച്ചപ്പോൾ ഇവർ താമസം മാറ്റിയതായി മനസ്സിലായി. തുടർന്നാണ് ലെനിൻ കടവന്ത്ര പൊലീസിൽ പരാതി നൽകിയത്.
പൊലീസ് അന്വേഷണം തുടങ്ങിയതോടെ ഇവർ ഡൽഹി, പുണെ, യു.പി. എന്നിവിടങ്ങളിലെ വിവിധ നഗരങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്നായി അഞ്ച് പേരെ വിവാഹം ചെയ്ത് പണവും ആഭരണവും തട്ടിയ വിവരമാണ് ഇപ്പോൾ പൊലീസിന് ലഭിച്ചിട്ടുള്ളത്. വിവാഹശേഷം ഭർത്താവിനൊപ്പം കുറച്ചുനാൾ കഴിയുകയും സ്വർണവും പണവും കൈക്കലാക്കി നാട്ടിലേക്കു പോകുകയുമായിരുന്നു മേഘയുടെ രീതിയെന്നു പൊലീസ് പറഞ്ഞു. ഭർത്താവ് അന്വേഷിച്ചു ചെല്ലുമ്പോൾ കുടുംബവുമായി മറ്റൊരു സംസ്ഥാനത്തേക്കു മുങ്ങുകയാണു ചെയ്തിരുന്നത്.
തട്ടിപ്പിനു കൂട്ടുനിന്നതിനാണു പ്രാചിയെയും ദേവേശിനെയും അറസ്റ്റ് ചെയ്തത്. വിവാഹം നടത്താൻ ഇടനിലക്കാരനായി നിന്ന മഹേന്ദ്ര ഗുണ്ടേല ജാമ്യത്തിലാണ്. പ്രത്യേക സമുദായത്തിലെ സംസാര വൈകല്യമോ, ശാരീരിക വൈകല്യമോ ഉള്ള യുവാക്കളെയാണു മേഘ ഇരയാക്കിയിരുന്നത്. ഈ വർഷമാദ്യമാണ് ലെനിനെ മതാചാര പ്രകാരം കലൂരിലെ ക്ഷേത്രത്തിൽ വിവാഹം ചെയ്തത്. മഹേന്ദ്ര ഗുണ്ടേല വഴിയായിരുന്നു വിവാഹാലോചന.
വിവാഹത്തിനു മുൻപായി 15 ലക്ഷം രൂപയും 25 പവൻ സ്വർണാഭരണങ്ങളും കൈപ്പറ്റി. 17 ദിവസം കൊച്ചിയിൽ ഒപ്പം കഴിഞ്ഞശേഷം സഹോദരി പ്രാചിക്കൊപ്പം ഇൻഡോറിലേക്കു പോയ മേഘ പിന്നീട് മടങ്ങിവന്നില്ല. ലെനിൻ അന്വേഷിച്ചെത്തിയപ്പോൾ സംസ്ഥാനം വിട്ടു പോകുകയായിരുന്നു.
ഡിസിപി ഡോ. അരുൾ ആർ.ബി. കൃഷ്ണയുടെ നിർദ്ദേശപ്രകാരം എസ്‌ഐമാരായ എം.കെ. സജീവ്, ടി. ഷാജി, സീനിയർ സിപിഒ സുനിൽകുമാർ, വനിതാ സിപിഒമാരായ ബിജി, പ്രവീണ എന്നിവരടങ്ങുന്ന പൊലീസ് സംഘം ഉത്തർപ്രദേശിലെ നോയിഡയിലെത്തി പ്രതികളെ പിടികൂടുകയായിരുന്നു. വിവാഹത്തട്ടിപ്പ്, സാമ്പത്തിക വഞ്ചന എന്നിവയടക്കമുള്ള കുറ്റങ്ങളാണു ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതികളെ റിമാൻഡ് ചെയ്തു.