- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഞ്ചുകോടി വിലയുള്ള കല്യാണവസ്ത്രം; മൂന്നരക്കോടിയുടെ കലാപരിപാടികൾ; പത്തടി വലിപ്പമുള്ള കല്യാണ കേക്ക്; ഹെൻപാർട്ടി കഴിഞ്ഞ് കൂട്ടുകാരികൾക്കൊപ്പം വധു എത്തിയത് സ്വകാര്യ ജെറ്റിൽ; ഇന്നലെ നടന്ന ഒരു അടിപൊളി കല്യാണത്തിന്റെ കഥ
മകളുടെ വിവാഹം ആർഭാടമായി നടത്താൻ ഏത് അച്ഛനാണ് ആഗ്രഹിക്കാത്തത്? ഇൽഖോം ഷോക്കിറോവയും അത്രയേ ആഗ്രഹിച്ചുള്ളൂ. ശതകോടികൾ സ്വന്തമായുള്ള ഷോഖിറോവയുടെ മകൾ മദീന ഷോഖിറോവയുടെ വിവാഹം റഷ്യൻ ചരിത്ത്രിലെതന്നെ ഏറ്റവും ആർഭാടപൂർണമായ വിവാഹമായി മാറി. രത്‌നങ്ങൾ പതിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞതെന്നതു മാത്രം ഓർത്താൽ, ഈ കല്യാണത്തിന്റെ ഏകദേശ രൂപം മനസ്സിലാവും. മദീനയും സദോറുമായുള്ള വിവാഹം റഷ്യയിലെ ഏറ്റവും ആർഭാടപൂർണമായ വിവാഹമായി മാറി. മോസ്‌കോയിലെ റാഡിസൺ റോയൽ കോൺഗ്രസ് പാർക്ക് ഹോട്ടലിൽ നടന്ന വിവാഹം അവിടെ എത്തിയ ധനാഢ്യരായ അതിഥികളെപ്പോലും അമ്പരപ്പിച്ചു. 900-ത്തോളം വിശിഷ്ടാതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബ്രിട്ടീഷ് ഡിസൈനർ റാൽഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. വെള്ളികൊണ്ടുള്ള അരികുകളും ഓർഗൻസ പെറ്റലുകളും സരോവ്‌സ്‌കി ക്രിസ്റ്റലുകളും പതിച്ച വിവാഹ വസ്ത്രം ആരുടെയും മനംമയക്കുന്നതായിരുന്നു. പത്തടി ഉയരമുള്ള കേക്കായിരുന്നു വിവാഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പ്രശസ്തനായ കേക്ക് നിർമ്
മകളുടെ വിവാഹം ആർഭാടമായി നടത്താൻ ഏത് അച്ഛനാണ് ആഗ്രഹിക്കാത്തത്? ഇൽഖോം ഷോക്കിറോവയും അത്രയേ ആഗ്രഹിച്ചുള്ളൂ. ശതകോടികൾ സ്വന്തമായുള്ള ഷോഖിറോവയുടെ മകൾ മദീന ഷോഖിറോവയുടെ വിവാഹം റഷ്യൻ ചരിത്ത്രിലെതന്നെ ഏറ്റവും ആർഭാടപൂർണമായ വിവാഹമായി മാറി. രത്‌നങ്ങൾ പതിച്ച അഞ്ചരക്കോടി രൂപ വിലവരുന്ന വിവാഹ വസ്ത്രമാണ് വധു അണിഞ്ഞതെന്നതു മാത്രം ഓർത്താൽ, ഈ കല്യാണത്തിന്റെ ഏകദേശ രൂപം മനസ്സിലാവും.
മദീനയും സദോറുമായുള്ള വിവാഹം റഷ്യയിലെ ഏറ്റവും ആർഭാടപൂർണമായ വിവാഹമായി മാറി. മോസ്‌കോയിലെ റാഡിസൺ റോയൽ കോൺഗ്രസ് പാർക്ക് ഹോട്ടലിൽ നടന്ന വിവാഹം അവിടെ എത്തിയ ധനാഢ്യരായ അതിഥികളെപ്പോലും അമ്പരപ്പിച്ചു. 900-ത്തോളം വിശിഷ്ടാതിഥികളാണ് വിവാഹത്തിൽ പങ്കെടുത്തത്. ബ്രിട്ടീഷ് ഡിസൈനർ റാൽഫ് ആൻഡ് റൂസോ ഡിസൈൻ ചെയ്ത വിവാഹ വസ്ത്രമാണ് വധു അണിഞ്ഞത്. വെള്ളികൊണ്ടുള്ള അരികുകളും ഓർഗൻസ പെറ്റലുകളും സരോവ്‌സ്‌കി ക്രിസ്റ്റലുകളും പതിച്ച വിവാഹ വസ്ത്രം ആരുടെയും മനംമയക്കുന്നതായിരുന്നു.
പത്തടി ഉയരമുള്ള കേക്കായിരുന്നു വിവാഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പ്രശസ്തനായ കേക്ക് നിർമ്മാതാവ് റെനാറ്റ് അഗ്‌സമോവാണ് മദീനയുടെ വിവാഹത്തിന് മധുരം പകർന്നത്. വൻതോതിലുള്ള കലാപരിപാടികളും വിവാഹത്തിനൊരുക്കിയിരുന്നു. മൂന്നരക്കോടിയോളം രൂപയാണ് കലാപരിപാടികൾക്ക് മാത്രമാണ് ഷോഖിറോവ ചെലവഴിച്ചത്.
വിവാഹത്തിന് മുമ്പ് തന്റെ ഹെൻപാർട്ടി മദീന ചെലവഴിച്ചത് സ്‌പെയിനിലെ മാർബെല്ലയിലുള്ള റിസോർട്ടിലാണ്. കൂട്ടുകാരികൾക്കൊപ്പം ആഘോഷിക്കുന്നതിനായി സ്വകാര്യ ജെറ്റിലാണ് പോയതും തിരിച്ചുവന്നതും. പിന്നീട് റഷ്യയിൽ മറ്റൊരു ഹെൻപാർട്ടിയും മദീന സംഘടിപ്പിച്ചിരുന്നു.
റഷ്യയിലെ മറ്റ് ധനാഢ്യരെപ്പോലെ വാർത്തകളിൽ നിറഞ്ഞുനിൽക്കുന്നയാളല്ല ഷോഖിറോവ്. എന്നാൽ, വൻതോതിലുള്ള നിക്ഷേപം ഇദ്ദേഹത്തിന്റേതായുണ്ട്. ഉസ്‌ബെക്കിസ്താനിലെ താഷ്‌കെന്റിലെ ഏറ്റവും ആഡംബര ഹോട്ടൽ ഇദ്ദേഹത്തിന്റേതാണ്. ഉസ്‌ബെക്കിസ്താനിലെ ഏറ്റവും വലിയ ഷോപ്പിങ് സെന്ററായ ഡെമിറിന്റെ 65 ശതമാനം ഓഹരികളും എണ്ണ വ്യവസായി കൂടിയായ ഷോഖിറോവിന്റെ പേരിലാണ്.