തകഴി: ഇതല്ല.. ഇതിനപ്പുറം ചാടിക്കടന്നവരാണീ തെന്നടി കുടുംബക്കാർ.വേണ്ടി വന്നാൽ വിവാഹം അങ്ങ് ജങ്കാറിൽ വച്ചും നടത്തും എന്ന് തെളിയിച്ചിരിക്കുകയാണ് തകഴിയിലെ ഈ കുടുംബം. ഇത്തരമൊരു വേറിട്ട തീരുമാനത്തിന് ആ കുടുംബത്തിന്റെ കാത്തിരിപ്പിന്റെയും സഹനത്തിന്റെയും കഥകൂടി.നിർമ്മാണം പുരോഗമിക്കുന്ന വീടിനു മുന്നിലെ തെന്നടി പള്ളിത്തോട്ടിൽ നങ്കൂരമിട്ടിരുന്ന ജങ്കാറിൽ ഒരുക്കിയ വിവാഹ മണ്ഡപത്തിൽ അഖിൽ ആതിരയെ ജീവിതസഖിയാക്കി. ഈ മനോഹര ദൃശ്യത്തിന് പിന്നിലെ കഥ ഇങ്ങനെ;

മൂന്നുവർഷം മുൻപാണ് തെന്നടി അരുൺനിവാസിൽ എംപി.കുഞ്ഞുമോന്റെയും രമണിയുടെയും മകളാണ് ആതിരയും ചെങ്ങന്നൂർ എണ്ണയ്ക്കാട് കൊയ്‌പ്പള്ളിയിൽ ചെല്ലപ്പന്റെയും ചെല്ലമ്മയുടെയും മകനായ അഖിലും തമ്മിലുള്ള വിവാഹം നിശ്ചയിക്കുന്നത്.നിശ്ചയത്തിന് ശേഷം ആദ്യം തീരുമാനിച്ച മൂഹൂർത്തത്തിന് ദിവസങ്ങൾ മുന്നെ ആതിരയും കുടുംബവും സഞ്ചരിച്ചിരുന്നു ഓട്ടോറിക്ഷ മറ്റൊരു ഓട്ടോയുമായി കൂട്ടിയിച്ച് അപകടമുണ്ടാകുന്നത്. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായതോടെ ആദ്യമായി വിവാഹം മാറ്റേണ്ടി വന്നത്.ആ പ്രശനം ശരിയായ രണ്ടാമതൊരു തീയ്യതി കണ്ടപ്പോഴാണ് വില്ലനായി കോവിഡ് എത്തുന്നത്

പിന്നീട് കണ്ടെയ്ന്മെന്റ് സോണിന്റെ പേരിൽ രണ്ടുതവണ കോവിഡ് ആതിരയുടെയും അഖലിന്റെ മോഹങ്ങൾക്ക് മേൽകരിനിഴൽ വീഴ്‌ത്തി.എന്നാൽ ഏല്ലാം ശരിയായെന്ന ചിന്തയിൽ വീണ്ടും കല്യാണത്തീയതിയും വേദിയും നിശ്ചയിച്ചു.കുന്നുമ്മ അംബേദ്കർ സ്മാരക ഹാളിൽ വിവാഹം നടത്താൻ നിശ്ചയിച്ചപ്പോൾ ഒരാഴ്ചയായി അവിടെയും കണ്ടെയ്ന്മെന്റ് സോൺ. പക്ഷെ ക്ഷമയ്ക്കും ഒരതിരുണ്ട് എന്നുപറഞ്ഞത് പോലെ ഇത്തവണയും വിവാഹം മാറ്റാൻ കുടുംബം തയ്യാറായില്ല.

അവിടുന്നാണ് ഈ ജങ്കാർ ഐഡിയ ജനിക്കുന്നത്.ജങ്കാറിൽ വിവാഹ പന്തൽ ഒരുക്കാൻ ആതിരയുടെ വീട്ടുകാർ തീരുമാനിച്ചു. അഖിലും കുടുംബവും സമ്മതം മൂളി. പള്ളാത്തുരുത്തിയിൽ നിന്നു ജങ്കാർ എത്തിച്ച് പന്തലും മണ്ഡപവും ഒരുക്കി.കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു വിവാഹം. വിവാഹ ശേഷം സദ്യയും ജങ്കാറിലൊരുക്കി.വിവാഹ നിശ്ചയ ശേഷം വിദേശത്ത് പോയ അഖിൽ കോവിഡിനെ തുടർന്ന് 6 മാസം മുൻപ് നാട്ടിലെത്തി. പെയിന്റിങ് തൊഴിലാളിയാണ്.