- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയപോലുള്ള അനുഭവം; ഹാളിനകത്ത് 'മീന്മാർക്കറ്റ്' ഒരുക്കിയ ലോകത്തിലെ ആദ്യ വിവാഹം! വലിയ തോണിയിൽ നിരത്തി നിർത്തിയിട്ട മീനുകളിൽ ഇഷ്ടമുള്ളതിനെ ചൂണ്ടിക്കാണിച്ചാൽ അപ്പോൾ പൊരിച്ചുതരും; എംഎൽഎ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത് ലക്ഷങ്ങൾ പൊടിച്ച്; മുസ്ലിം ലീഗിനെ പ്രതിരോധത്തിലാക്കി മറ്റൊരു വിവാഹ മാമാങ്കം കൂടി
കോഴിക്കോട്: ആഡംബര വിവാഹങ്ങൾക്കെതിരെ കഴിഞ്ഞ കുറെക്കാലമായി ശക്തമായ നിലപാട് എടുത്ത് കാമ്പയിനുമായി മുന്നോട്ടുപോവുന്ന പാർട്ടിയാണ് മുസ്ലീലീഗ്.ഒരു ഘട്ടത്തിൽ ആർഭാട വിവാഹങ്ങളിൽ പാർട്ടി നേതാക്കൾ പങ്കെടുക്കരുത് എന്ന തീരുമാനം പോലും ലീഗിൽ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകാലം കഴിഞ്ഞതോടെ ലീഗ് അത് മറന്നോ എന്ന ചോദമാണ് കുറ്റ്യാടിയിലെ മുസ്ലിം ലീഗ് എംഎൽഎയും പ്രമുഖ വ്യവസായിയുമായ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ചോദിക്കുന്നത്. കോഴിക്കോട് എമറാൾഡ് ട്രേഡ് സെന്ററിൽ ഈ മാസം 21ന് നടന്ന പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.എമറാൾഡ് ട്രേഡ് സെന്ററിൽ റിയാലിറ്റിഷോകളെ വെല്ലുന്ന രീതിയിലുള്ള സ്റ്റേജും,സിനിമാ സെറ്റുകളെവെല്ലുന്ന ലൈറ്റിങ്ങ് സംവിധാനങ്ങളുമൊക്കെയായിട്ടാണ് പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത്.വിവാഹത്തോട് അനുബദ്ധിച്ച ലൈവ് മീൻ മാർക്കറ്റാണ് ഏവരെയും ഞെട്ടിച്ചത്. വിവാഹ ഹാളിനകത്ത് മീന്മാർക്കറ്റ് ഒരുക്കി
കോഴിക്കോട്: ആഡംബര വിവാഹങ്ങൾക്കെതിരെ കഴിഞ്ഞ കുറെക്കാലമായി ശക്തമായ നിലപാട് എടുത്ത് കാമ്പയിനുമായി മുന്നോട്ടുപോവുന്ന പാർട്ടിയാണ് മുസ്ലീലീഗ്.ഒരു ഘട്ടത്തിൽ ആർഭാട വിവാഹങ്ങളിൽ പാർട്ടി നേതാക്കൾ പങ്കെടുക്കരുത് എന്ന തീരുമാനം പോലും ലീഗിൽ ഉണ്ടായിരുന്നു. എന്നാൽ കുറച്ചുകാലം കഴിഞ്ഞതോടെ ലീഗ് അത് മറന്നോ എന്ന ചോദമാണ് കുറ്റ്യാടിയിലെ മുസ്ലിം ലീഗ് എംഎൽഎയും പ്രമുഖ വ്യവസായിയുമായ പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹത്തിന്റെ ചിത്രങ്ങൾ ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയ ചോദിക്കുന്നത്.
കോഴിക്കോട് എമറാൾഡ് ട്രേഡ് സെന്ററിൽ ഈ മാസം 21ന് നടന്ന പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹത്തിന്റെ ഫോട്ടോകളും വീഡിയോകളുമാണ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്.എമറാൾഡ് ട്രേഡ് സെന്ററിൽ റിയാലിറ്റിഷോകളെ വെല്ലുന്ന രീതിയിലുള്ള സ്റ്റേജും,സിനിമാ സെറ്റുകളെവെല്ലുന്ന ലൈറ്റിങ്ങ് സംവിധാനങ്ങളുമൊക്കെയായിട്ടാണ് പാറക്കൽ അബ്ദുല്ലയുടെ മകളുടെ വിവാഹം നടന്നത്.വിവാഹത്തോട് അനുബദ്ധിച്ച ലൈവ് മീൻ മാർക്കറ്റാണ് ഏവരെയും ഞെട്ടിച്ചത്.
വിവാഹ ഹാളിനകത്ത് മീന്മാർക്കറ്റ് ഒരുക്കിയ ലോകത്തെ ആദ്യത്തെ വിവാഹം ആയിരിക്കും ഇതെന്നാണ് പലരും കമന്റ് ചെയ്യുന്നത്.ഐക്കോറയും കരിമീനും നെയ്മീനും വലിയ കൊഞ്ചും കൂറ്റൻ സ്രാവുമൊക്കെയായി വിവിധ തരം മൽസ്യങ്ങളെ ലൈവായാണ് ഇവിടെ പൊരിച്ചുകൊണ്ടിരുന്നത്.ലുലുമാളിലെ മീന്മാർക്കറ്റിൽ പെട്ടുപോയ അനുഭവം എന്നാണ് പലരും ഇതേക്കുറിച്ച് കുറിച്ചത്.വലിയൊരു തോണിയിൽ നിരത്തി നിർത്തിയ മീൻ വിഭവങ്ങളിൽ ഇഷ്ടമുള്ളത് അതിഥികൾക്ക് സെലക്ട്‌ചെയ്യാം.
ഇവിടെകൊണ്ട് തീരുന്നില്ല.ലൈറ്റിങ്ങും സംവിധാനങ്ങളും മറ്റുമായി രാമോജിറാവു ഫിലിംസിറ്റിയിൽ എത്തിയ അനുഭവമാണ് പാറക്കൽ അബ്ദുല്ല അതിഥികൾക്ക് സമ്മാനിച്ചത്.ഇതിനെയെല്ലാം പൊക്കിപ്പറഞ്ഞുകൊണ്ട് ഒരു ലീഗ് പ്രാദേശിക നേതാവ് ഷെയർ ചെയ്തുപോയ ഫോട്ടോയും വീഡിയോയുമാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. നേരത്തെ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ സഹോദര പുത്രൻ അസീലിന്റെ ആഡംബര വിവാഹവും വിവാദമായിരുന്നു. ലളിത വിവാഹത്തിനായി വാദിക്കുന്ന ലീഗ് നേതാവിന്റെ കുടുംബത്തിലെ വധു 200ലേറെ പവനൻ അണിഞ്ഞതാണ് സോഷ്യൽ മീഡിയ ട്രോളിയത്.ഇതിന്റെ അലയൊലികൾ അടങ്ങുന്നതിനുമുമ്പാണ് പുതിയ വിവാഹ വിവാദം എത്തിയത്.
സിപിഎമ്മിന്റെ കുത്തക സീറ്റായ കുറ്റാ്യടിയിൽനിന്ന് കഴിഞ്ഞ തവണ അട്ടിമറി വിജയം നേടിയ വ്യക്തിയാണ് പാറക്കൽ അബ്ദുല്ല.ഇതിന്റെ ചൊരുക്കുകൊണ്ട് സിപിഎം പ്രവർത്തകർ നടത്തുന്ന അപവാദ പ്രചാരണമാണ് ഇതെന്നാണ് ലീഗ് അണികൾ പറയുന്നത്.എന്നാൽ പണമൊഴുക്കി ജയിച്ച അബ്ദുല്ലയിൽനിന്ന് ഇതേ പ്രതീക്ഷിക്കാൻ കഴിയൂവെന്നാണ് സിപിഎം അണികൾ തിരിച്ചടിക്കുന്നത്.