- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സഭാ തർക്കത്തിൽ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാവും; ഓർത്തഡോക്‌സ് പക്ഷത്തെ റമ്പാന് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന വിധി സ്റ്റേ ചെയ്യണം എന്നവശ്യപ്പെട്ട് പള്ളി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനയിൽ; കോതമംഗലം മാർത്തോമ ചെറിയപള്ളി വിഷയത്തിൽ എന്തു വിധിവരുമെന്നറിയാൻ നെഞ്ചിടിപ്പോടെ വിശ്വാസികൾ
കോതമംഗലം: മാർത്തോമ ചെറിയപള്ളി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാവുമെന്ന് സൂചന. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ്‌പോൾ റമ്പാന് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ വിധി സ്റ്റേചെയ്യണമെന്നവശ്യപ്പെട്ട് പള്ളി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനക്കെടുമെന്നാണ് അറിയുന്നത്. ഈ ഹർജിൽ കോടതി പുറപ്പെടുവിക്കുന്ന വിധി എന്തായിരുന്നാലും അത് കോതമംഗലത്ത് പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു. റമ്പാന് അനുകൂലമായി മുൻസിഫ് കോടതിയിൽ നിന്ന് വിധി ഉണ്ടായതിന് പിന്നാലെ പള്ളി ഇത് സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കോടതി ഈ ഹർജി തള്ളി.പിന്നീട് സബ്ബ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തെങ്കിലും സ്വീകരിച്ചില്ല.തുടർന്നാണ് പള്ളി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്. പള്ളിയുടെ ഹർജി ഹൈക്കോടതിയിൽ ഉള്ളതിനാൽ ഇതിൽ തീരുമാനമാവും വരെ പള്ളിയിൽ പ്രവേശിക്കുന്ന കാര്യത്തിൽ തന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കം ഉണ്ടാവില്ല എന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഈ ലേഖക
കോതമംഗലം: മാർത്തോമ ചെറിയപള്ളി വിഷയത്തിൽ ഹൈക്കോടതി ഇടപെടൽ നിർണ്ണായകമാവുമെന്ന് സൂചന. ഓർത്തഡോക്‌സ് പക്ഷത്തെ തോമസ്സ്‌പോൾ റമ്പാന് പള്ളിയിൽ പ്രവേശിക്കുന്നതിന് പൊലീസ് സംരക്ഷണം നൽകണമെന്ന മൂവാറ്റുപുഴ മുൻസിഫ് കോടതിയുടെ വിധി സ്റ്റേചെയ്യണമെന്നവശ്യപ്പെട്ട് പള്ളി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണനക്കെടുമെന്നാണ് അറിയുന്നത്. ഈ ഹർജിൽ കോടതി പുറപ്പെടുവിക്കുന്ന വിധി എന്തായിരുന്നാലും അത് കോതമംഗലത്ത് പ്രത്യാഘാതങ്ങൾക്ക് വഴിതെളിക്കുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നു.
റമ്പാന് അനുകൂലമായി മുൻസിഫ് കോടതിയിൽ നിന്ന് വിധി ഉണ്ടായതിന് പിന്നാലെ പള്ളി ഇത് സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയെ സമീപിച്ചിരുന്നു.എന്നാൽ കോടതി ഈ ഹർജി തള്ളി.പിന്നീട് സബ്ബ് കോടതിയിൽ ഹർജി ഫയൽ ചെയ്‌തെങ്കിലും സ്വീകരിച്ചില്ല.തുടർന്നാണ് പള്ളി ഹൈക്കോടതിയെ സമീപിച്ചിട്ടുള്ളത്.
പള്ളിയുടെ ഹർജി ഹൈക്കോടതിയിൽ ഉള്ളതിനാൽ ഇതിൽ തീരുമാനമാവും വരെ പള്ളിയിൽ പ്രവേശിക്കുന്ന കാര്യത്തിൽ തന്റെ ഭാഗത്തുനിന്നും ശക്തമായ നീക്കം ഉണ്ടാവില്ല എന്ന തരത്തിലാണ് കഴിഞ്ഞ ദിവസം ഈ ലേഖകൻ നേരിൽക്കണ്ടപ്പോൾ റമ്പാൻ പ്രതികരിച്ചത്. കോടതി വിധി അനുകൂലമായാൽ അടുത്ത 12 മണിക്കൂറിനുള്ളിൽ പള്ളിയിൽ പ്രവേശിക്കുമെന്ന് കാണിച്ച് പൊലീസിന് നോട്ടീസ് നൽകുമെന്ന് ഇന്ന് രാവിലെ റമ്പാൻ മറുനാടനോട് വ്യക്തമാക്കിയിട്ടുമുണ്ട്.
കഴിഞ്ഞ 25-ന് റമ്പാൻ പള്ളിയിൽ പ്രവേശിക്കാനെത്തിയെങ്കിലും ക്രമസമാധന പ്രശ്‌നങ്ങൾ ഉണ്ടാവുമെന്ന് ചൂണ്ടിക്കാട്ടി പൊലീസ് തിരിച്ചയക്കുകയായിരുന്നു.ഏതാനും ദിവസം മുമ്പ് പള്ളിയിലെത്തുമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നെങ്കിലും റമ്പാൻ എത്തിയില്ല.പിറ്റേന്ന് പുലർച്ചെയും പൊലീസ് കാവൽ നിന്നിരുന്നു.റമ്പാൻ എത്തുമെന്ന് പ്രചാരണമുണ്ടായ ദിവസങ്ങളിൽ പള്ളിയും പരിസരവും വിശ്വാസികളെകൊണ്ട് നിറഞ്ഞിരുന്നു.പള്ളിയിൽ നടന്ന പ്രാർത്ഥ യജ്ഞത്തിൽ പങ്കടുക്കാൻ ഇടവകയിലെ ഭൂരിപക്ഷം വിശ്വാസികളുമെത്തി.
കാലാകാലങ്ങളായി തങ്ങൾ പിൻതുടർന്നുപോരുന്ന വിശ്വാസ-ആചാരങ്ങൾ തുടർന്നുപോകണമെന്നുള്ള താൽപര്യക്കാരാണെന്നും ഇതിന് ഭംഗമുണ്ടാക്കുന്ന തരത്തിൽ ആരുടെ ഭാഗത്തുനിന്ന് നീക്കമുണ്ടായാലും ഒരു വിധത്തിലും തങ്ങൾക്ക് ഉൾക്കൊള്ളാനാവില്ലന്നുമായിരുന്നു വിശ്വാസി പ്രതിനിധികളും പള്ളി മാനേജിഗ് കമ്മറ്റിയംഗങ്ങളും ഈ അവസരത്തിൽ മറുനാടനോട് വ്യക്തമാക്കിയിരുന്നത്. ഹർജിയിൽ കോടിതി ഇടപെടൽ എന്താവുമെന്ന കാര്യത്തിൽ ഏറെ ആകാംക്ഷയുള്ളതും വിശ്വാസി സമൂഹത്തിനാണ്.ജീവൻ കളഞ്ഞും വിശ്വസത്തെ സംരക്ഷിക്കുമെന്നുമെന്നുള്ള ദൃഡ പ്രതിജ്ഞയിലാണ് തങ്ങളെന്ന് ഇവരിൽ ചിലർ കഴിഞ്ഞ ദിവസങ്ങളിൽ പരസ്യപ്രതികരണത്തിനും തയ്യാറായിരുന്നു.
ഈ സാഹചര്യത്തിൽ ഹർജിയിൽ അനുകൂലവിധി ലഭിച്ചില്ലങ്കിൽ ഇക്കൂട്ടരുടെ പ്രതികരണം ഏത് തരത്തിലായിരിക്കുമെന്ന കാര്യം കണ്ടറിയണം.പള്ളിയിൽ സംഗമിച്ച് പ്രാർത്ഥനയുമായി കഴിയുന്നതിനായിരിക്കും ഇവർ പ്രഥമ പരിഗണന നൽകുക എന്നാണ് സൂചന.കക്ഷി -രാഷ്ട്രീയ ഭേതമന്യേ പള്ളിയുടെ നിലപാടുകൾക്ക് പിൻതുണ ലഭിച്ചിട്ടുള്ളതിനാൽ ഈ സംഭവത്തിൽ നഗരത്തിൽ പ്രതിഷേധ-സമരപരിപാടികൾക്ക് സാധ്യത നിലനിൽക്കുന്നതായും ചൂണ്ടികാണിക്കപ്പെടുന്നു.
പള്ളിയിൽ പ്രവേശിക്കുക എന്നത് നിസ്സാരകാര്യമല്ലന്നുള്ള തിരിച്ചറവ് റമ്പാനുമുണ്ടെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങളിൽ നിന്നും വ്യക്തമാവുന്നത്.വിധി നടപ്പാക്കിക്കിട്ടാൻ വേണ്ടി എത്ര തവണ പള്ളിയിൽ പോകേണ്ടിവന്നാലും താനതിന് ഒരുക്കമാണെന്നാണ് റമ്പാന്റെ നിലപാട്.ഹൈക്കോടതിയിൽ പള്ളി നൽകിയിട്ടുള്ള ഹർജിയുടെ ഭാവി അറിയാനാണ് പൊലീസ് കാത്തിരിക്കുന്നതെന്നാണ് മനസ്സിലായിട്ടുള്ളതെന്നും ഈ ഹർജിയിൽ അനുകൂല വിധി ലഭിച്ചാൽ തനിക്ക് പള്ളിയിൽ പ്രവേശിക്കാൻ അവസരമൊരുക്കാൻ പൊലീസ് നിർബന്ധിതരാവുമെന്നുമാണ് റമ്പാന്റെ പക്ഷം.