മലപ്പുറം: കൂടുതൽ ലാഭം പ്രതീക്ഷിച്ച് യുവാക്കൾക്ക് മയക്കുമരുന്നും, കഞ്ചാവും എത്തിച്ച് നൽകി ദമ്പതികൾ. കഞ്ചാവും മയക്കുമരുന്നും വിൽപന നടത്തിയാൽ വേഗത്തിൽ പണം സമ്പാനിക്കാനാകുമെന്നു പറഞ്ഞുകേട്ടാണ് ദമ്പതികൾ ഈ പണിക്കിറങ്ങിയത്. കഞ്ചാവ് വിൽപന മൊത്തക്കച്ചവടവും ചെറിയ രീതിയിലുള്ള കച്ചവടങ്ങളും പരീക്ഷിച്ച സംഘം യുവാക്കൾക്കാണ് ആവശ്യമായ മയക്കുമരുന്നും, കഞ്ചാവും അവസാനം എത്തിച്ച് നൽകിയിരുന്നത്. ഇവർ സാധനങ്ങൾ നൽകുമ്പോൾ വേഗത്തിൽതന്നെ പണം ലഭിക്കുന്നതും ചോദിക്കുന്ന പണം നൽകുന്നതിനാലാണു ഈ രീതി സ്വീകരിച്ചത്. അവസാനം പിടിവീണത് അന്വേഷണ സംഘം മയക്ക് മരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചതോടെ.

കഞ്ചാവും, മയക്കുമരുന്നുകളുമായി ദമ്പതികളടക്കം മൂന്ന് പേർ മലപ്പുറം മൊറയൂരിൽ പിടിയിൽ. എക്സൈസ് വകുപ്പിന്റെ സംയുക്ത സ്‌ക്വാഡാണ് പ്രതികളായ മൊറയൂർ സ്വദേശികളായ മുക്കണ്ണൻ കീരങ്ങാട്ടുതൊടി ഉബൈദുല്ല(26),കൊണ്ടോട്ടി കീരങ്ങാട്ടുപുറായ് അബ്ദുറഹ്മാൻ(56),ഭാര്യ സീനത്ത് (50) എന്നിവരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 75 കിലോ കഞ്ചാവും,52 ഗ്രാം എം.ഡി.എം.എ മയക്ക് മരുന്നും കണ്ടെടുത്തു.

ഉത്തര മേഖല എക്സൈസ് കമ്മീഷണർ സ്‌ക്വാഡ്, മലപ്പുറം എക്സൈസ് ഇന്റലിജിൻസ്, മലപ്പുറം എൻഫോസ്മെന്റ് സ്‌ക്വാഡ്, മലപ്പുറം എക്സൈസ് റെയിഞ്ചും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. മാസങ്ങളായി ഇവരെ നിരീക്ഷിച്ചു വന്ന അന്വേഷണ സംഘം മയക്ക് മരുന്ന് ആവശ്യക്കാരെന്ന വ്യാജേന സമീപിച്ചാണ് സംഘത്തെ വലയിലാക്കിയത്.

മലപ്പുറം, കോഴിക്കോട് ജില്ലകളിൽ കഞ്ചാവ് വിൽപന നടുത്തുന്ന സംഘമാണ് ഇവരെന്ന് കമ്മീഷണർ സ്‌ക്വാഡ് ഇൻസ്പെക്ടർ മുഹമ്മദ് ഷഫീഖ് പറഞ്ഞു.കൂടുതൽ ലാഭം പ്രതീക്ഷിച്ച് യുവാക്കൾക്ക് മയക്കുമരുന്നും,കഞ്ചാവും എത്തിച്ച് നൽകുകയാണ് ഇവരുടെ രീതി.പിടിയിലായ ഉബൈദുല്ലയുടെ ബൈക്കിൽ നിന്നും അബ്ദുറഹ്മാന്റെ വീട് ,കാറ് എന്നിവടങ്ങളിൽ നിന്നുമാണ് ലഹരി കണ്ടെടുത്തത്.കേസിൽ തുടർ അന്വേഷണം നടക്കുന്നതായും വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുണ്ടാകുമെന്നും മഞ്ചേരി എക്സ്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷാജി എസ് പറഞ്ഞു.

എക്സ്സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡിലെ ഇൻസ്പെക്ടർമാരായ പി.കെ മുഹമ്മദ് ഷഫീഖ്, ടി.ഷിജുമോൻ,പ്രിവന്റീവ് ഒഫീസർ പ്രദീപ് കുമാർ,സിവിൽ എക്സൈസ് ഓഫീസർമാരായ ഇ.അഖിൽ ദാസ് ,കെ.എസ്.അരുൺ കുമാർ്,മലപ്പുറം എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ഇ.ടി ഷിജു ,പ്രിവന്റീവ് ഓഫീസർമാരായ ഒ.അബ്ദുൽ നാസർ ,പി.പ്രാശാന്ത്,സിവിൽ എക്സൈസ് ഓഫീസർമാരായ പി.റെജിലാൽ എം.പ്രിയേഷ് ,കെ.വി രജീഷ് ,വനിത സിവിൽ എക്സൈസ് ഓഫീസർ എൽ വിനിത, മലപ്പുറം സ്‌ക്വാഡിലെ സിവിൽ എക്സൈസ് ഓഫീസർമാരായ മുഹമ്മദാലി,സജിപോൾ,അച്യുതൻ,ഷബീർ, മലപ്പുറം ഇന്റലിജിൻസ് പ്രിവന്റീവ് ഓഫീസർ ലതീഷ് പി നിലമ്പുർ,റെയിഞ്ച് സിവിൽ എക്സൈസ് റൈഞ്ച് ഓഫിസ് സി.ടി ഷംനസ് മഞ്ചേരി സർക്കിൾ ഓഫിസിലെ സിവിൽ എക്സ് സൈസ് ഓഫിസർ സി.ടി അക്ഷയ് എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്.