- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേരളത്തിൽ കഞ്ചാവ് കൃഷി പരീക്ഷിക്കാമെന്ന് ഓർത്തഡോക്‌സ് ബിഷപ്പ്; മദ്യത്തിനും ലോട്ടറിക്കും പുറമേ ഇതും കൂടി പരീക്ഷിക്കാമെന്ന് സക്കറിയാസ് മാർ നിക്കോളവാസ്; അമേരിക്കയിൽ സ്ഥിര താമസമാക്കിയ മെത്രാന്റെ നിർദേശത്തോട് സർക്കാർ പ്രതികരിക്കുമോ?
തിരുവനന്തപുരം: മദ്യത്തിനും മയക്കുമരുന്നിനുമെതിരെ കേരളത്തിലെ ക്രൈസ്തവ സഭകളും അവരുടെ വൈദികരും ശബ്ദമുയർത്തുമ്പോൾ അങ്ങ് അമേരിക്കയിലിരുന്ന് ഒരു മലയാളി ബിഷപ്പ് കഞ്ചാവ് കച്ചവടത്തിന്റെ സാധ്യതകളെക്കുറിച്ച് മലയാളികളെയും സർക്കാരിനെയും ബോധവത്കരണം നടത്തിയത് ശ്രദ്ധേയമാകുന്നു. മലങ്കര ഓർത്തഡോക്‌സ് സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ബിഷപ്പായ സക്കറിയാസ് മാർ നിക്കോളവാസാണ് ഒറ്റനോട്ടത്തിൽ രസകരമെന്ന് തോന്നുന്നതും അതിലുപരി, സാമ്പത്തികവുമായ ഒരു നിർദ്ദേശം സർക്കാരിന്റെ മുന്നിലേക്ക് വെച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് കഞ്ചാവ് കൃഷി ഒന്ന് പരീക്ഷിക്കുന്നത് ഉത്തമമെന്നാണ് അദ്ദേഹം ഫേസ്‌ബുക്കിലൂടെ മുന്നോട്ടുവെച്ച നിർദ്ദേശം.
''കേരളത്തിലെ ഇപ്പോഴത്തെ പ്രധാന വരുമാനം മദ്യവും ലോട്ടറിയുമാണല്ലോ, അതിന്റെ കൂടെ ഇതുകൂടി ആയാൽ ചിലപ്പോൾ സാമ്പത്തിക ബുദ്ധിമുട്ട് മാറുമായിരിക്കും''. എന്ന രണ്ടുവരി എഴുതിയ ശേഷം മാരിജുവാന മൊമന്റ്.നെറ്റ് ( marijunamoment.net) എന്നൊരു ലിങ്കും അദ്ദേഹം തന്റെ ഫേസ്‌ബുക്ക് വാളിൽ ചേർത്തിട്ടുണ്ട്. സംസ്ഥാനത്ത് വ്യാപകമായ തോതിൽ ബിവറേജസ് ഔട്ട്‌ലെറ്റുകൾ തുറക്കാൻ സർക്കാർ തീരുമാനിച്ചതിനെ മനസ്സിൽവെച്ചുകൊണ്ടാവണം ബിഷപ്പ് സക്കറിയാസ് മാർ നിക്കോളവാസ് ഇത്തരമൊരു ട്രോൾ നടത്തിയതെന്നാണ് കരുതുന്നത്. തിരുവല്ല സ്വദേശിയായ ബിഷപ്പ് വർഷങ്ങളായി അമേരിക്കയിലാണ് സ്ഥിര താമസം.
അമേരിക്കയിലെ മസാച്ചുസറ്റ് സംസ്ഥാനത്ത് പ്രായപൂർത്തിയായവർക്ക് കഞ്ചാവ് ഉത്പാദിപ്പിക്കുന്നതിനും, വിതരണം നടത്തുന്നതിനും നിയമപരമായ പരിരക്ഷയുണ്ട്. 2018 മുതൽ ഇവിടെ ഈ ബിസിനസ്സ് നടക്കുന്നുണ്ട്. ഔദ്യോ?ഗിക കണക്കുകളനുസരിച്ച് 300 കോടി ഡോളറിന്റെ കഞ്ചാവ് കച്ചവടം നടന്നുവെന്നാണ് ഇക്കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നത്. ഈ മാസം 14-ലെ കണക്കനുസരിച്ച് 216 റീടെയിൽ കടകളും, 11 വിതരണ ശൃംഖലകളും ചേർന്നുള്ള വരുമാനം 3,001,846,490 ഡോളറാണ്. കാനബീസ് കൺട്രോൾ കമ്മീഷൻ എട്ടുമാസം മുൻപ് പുറത്തുവിട്ട കണക്കിൽ വിൽപ്പന 200 കോടി ഡോളർ കടന്നതായി റിപ്പോർട്ട് ചെയ്തിരുന്നു. കഞ്ചാവ് കൃഷി നിയമവിധേയമാക്കിയ ശേഷം മസാച്ചുസറ്റിലെ ജനങ്ങൾ ഉത്പാദനവും, വിതരണവും, വിപണനവും നിയമവിധേയമായി ചെയ്യുന്നുവെന്നത് അഭിനന്ദനാർഹമായ കാര്യമാണെന്ന് കാനബീസ് കൺട്രോൾ കമ്മീഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ ഷോൺ കോളിൻസ് പത്രക്കുറിപ്പിൽ പറഞ്ഞു.
കഞ്ചാവിന്റെ ?ഗുണങ്ങൾ പഠിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഓഫീസ് ഔദ്യോ?ഗിക നിർദ്ദേശം നൽകിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. രാജ്യത്ത്കഞ്ചാവ് കൃഷി നിയമവിധേയമാക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടയിലാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ആരോ?ഗ്യമന്ത്രാലയത്തിന് നിർദ്ദേശം നൽകിയതെന്ന് മലയാളമനോരമ അക്കാലത്ത് റിപ്പോർട്ട് ചെയ്തിരുന്നു. ( 20 ഫെബ്രുവരി 2018). കഞ്ചാവ് വളർത്തൽ നിയമവിധേയമാക്കണമെന്ന ആവശ്യവുമായി പതഞ്ജലി കമ്പനി ഉടമ രാംദേവും അനുയായികളും രം?ഗത്ത് വന്നിരുന്നു. ലഹരിമരുന്ന് മാത്രമല്ല, നിരവധി ആയുർവേദ ഔഷധക്കൂട്ടുകളുടെ ചേരുവയിലൊന്നാണ് കഞ്ചാവ് എന്ന് ആയുർ സൂക്തങ്ങളിൽ പറഞ്ഞിട്ടുണ്ടെന്ന് കാട്ടി പതംഞ്ജലി കമ്പനി സിഇഒ ബാലകൃഷ്ണയാണ് രം?ഗത്ത് വന്നത്. 1985 മുതലാണ് ഇന്ത്യയിൽ കഞ്ചാവ് വിൽപ്പന നിരോധിച്ചത്. കഞ്ചാവ് നിയമവിധേയമാക്കണമെന്ന് നേരത്തെ കേന്ദ്ര മന്ത്രി മനേക ?ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.
മരുന്ന് നിർമ്മാണത്തിന് ആവശ്യമായ കഞ്ചാവ് നിയമവിധേയമായി കൃഷിചെയ്യുന്നതിനെക്കുറിച്ച് ആരോ?ഗ്യവകുപ്പിൽ നിന്നും നിർദ്ദേശം ലഭിച്ചതായി ?ഗോവ നിയമമന്ത്രി നീലേഷ് കബ്രാൾ ഈ അടുത്തകാലത്ത് വെളിപ്പെടുത്തിയിരുന്നു. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ അന്തിമതീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കയിലും, കനഡയിലും, ഓസ്‌ട്രേലിയയിലും കഞ്ചാവ് ഔദ്യോ?ഗികമായി കൃഷി ചെയ്യുന്നുണ്ട്. ഇന്ത്യ എന്തുകൊണ്ടാണ് ഇത്തരമൊരു തീരുമാനം എടുക്കാത്തതെന്നും അദ്ദേഹം ചോദിച്ചു.
കേരള സർക്കാരിന്റെ വരുമാനത്തിലെ സിംഹഭാ?ഗവും ലോട്ടറി, മദ്യവിൽപ്പന എന്നിവയിലൂടെയാണ്. യുഡിഎഫ് ഭരണകാലത്ത് നിർത്തലാക്കിയ മദ്യശാലകൾ വീണ്ടും തുറക്കാനാണ് സർക്കാർ ഒരുങ്ങുന്നത്. പൂട്ടിപോയ മദ്യശാലകൾ പ്രീമിയം ഷോപ്പുകളായി ആരംഭിക്കണമെന്നും വാക്ക് ഇൻ സൗകര്യത്തോടെ പുതിയ വിൽപ്പനശാലകൾ ആരംഭിക്കണമെന്നും ബെവ്‌കോ ആവശ്യപ്പെട്ടിരുന്നു. ബെവ്‌കോ ഔട്ട്‌ലെറ്റുകളിലെ തിരക്ക് കുറയ്ക്കുന്നതിനായി 68 പുതിയ മദ്യവിൽപ്പന ശാലകൾ തുറക്കാൻ ചൊവ്വാഴ്ചയാണ് സർക്കാർ തീരുമാനമെടുത്തത്. തിരക്ക് കുറയ്ക്കാൻ പുതിയതായി 175 ഔട്ട്‌ലെറ്റുകൾ കൂടി തുറക്കാൻ ബെവ്‌കോ എംഡി ശുപാർശ ചെയ്തിരുന്നു. മദ്യശാലകൾക്ക് മുൻപിലുള്ള തിരക്ക് കുറയ്ക്കാൻ നടപടികൾ സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചതിന്റെയും അടിസ്ഥാനത്തിലാണ് പുതിയ തീരുമാനമെന്നാണ് സർക്കാരിന്റെ വിശദീകരണം.
സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട കേസുകളിൽ വൻ വർധനയാണ് ഓരോ വർഷവുമുണ്ടാകുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ ഏതാണ്ട് 25000-ത്തിലധികം കേസുകളാണ് പൊലീസും എക്‌സൈസും ചേർന്ന് രജിസ്റ്റർ ചെയ്തത്. ഈ വർഷം ഇതുവരെ ഏതാണ്ട് 8000-ത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തത്. മാരകങ്ങളായ മയക്കുമരുന്നുകൾ ഉൾപ്പെട്ട കേസുകൾ എല്ലാ ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാ?ഗങ്ങളിൽ രജിസ്റ്റർ ചെയ്യുന്നുണ്ട്. ഭയാനകമായ വിധത്തിലാണ് നാർകോടിക് കേസുകളുടെ എണ്ണം പെരുകുന്നത്. ഈ പ്രവണത തുടർന്നാൽ മയക്കുമരുന്ന് കേസുകളിൽ കേരളം പഞ്ചാബിനെ പിൻതള്ളുമെന്നുറപ്പാണ്. കേരളത്തിൽ മയക്കുമരുന്നിന്റെ ഉപയോ?ഗവും വിപണനവും അപകടകരമായ രീതിയിൽ വർധിച്ചിരിക്കുകയാണ്. യുവതീ-യുവാക്കൾക്കിടയിൽ മയക്കുമരുന്നിന്റെ ഉപയോ?ഗം കൂടുന്നതിന്റെ വ്യക്തമായ കണക്കുകൾ പോലും സർക്കാർ ഏജൻസികളുടെ പക്കലില്ല.