- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കോഴിക്കോട് സിവിൽ സർവ്വീസ് അക്കാഡമിയിൽ ശുദ്ധികലശം തുടങ്ങി; അസിസ്റ്റന്റ് കോർഡിനേറ്ററെ നിയമിച്ചു; വിദ്യാർത്ഥികളുടെ ആശങ്കയ്ക്ക് താൽകാലിക വിരാമം; ജയാനന്ദന്റെ ഇരട്ടപദവിയിൽ പ്രതിഷേധം തീരുന്നുമില്ല; മറുനാടൻ ഇംപാക്ട്
കോഴിക്കോട്: കോടികൾ ചെലവിട്ട് സംസ്ഥാന സർക്കാറിനു കീഴിൽ ആരംഭിച്ച നാല് സർക്കാർ സിവിൽ സർവ്വീസ് കോച്ചിംങ് സെന്ററുകളിലൊന്നായ കോഴിക്കോട് സെന്ററിന്റെ നിലവാരമില്ലായ്മയും ഉദ്യോഗസ്ഥ വീഴ്ചകളും ചൂണ്ടിക്കാട്ടി മറുനാടൻ മലയാളി നൽകിയ വാർത്തയെ തുടർന്ന് വകുപ്പു തല നടപടി തുടങ്ങി. എന്നാൽ കാതലായ പ്രശ്‌നങ്ങൾ അവശേഷിക്കുകയുമാണ്. സിവിൽ സർവ്വീസ് കോ
കോഴിക്കോട്: കോടികൾ ചെലവിട്ട് സംസ്ഥാന സർക്കാറിനു കീഴിൽ ആരംഭിച്ച നാല് സർക്കാർ സിവിൽ സർവ്വീസ് കോച്ചിംങ് സെന്ററുകളിലൊന്നായ കോഴിക്കോട് സെന്ററിന്റെ നിലവാരമില്ലായ്മയും ഉദ്യോഗസ്ഥ വീഴ്ചകളും ചൂണ്ടിക്കാട്ടി മറുനാടൻ മലയാളി നൽകിയ വാർത്തയെ തുടർന്ന് വകുപ്പു തല നടപടി തുടങ്ങി. എന്നാൽ കാതലായ പ്രശ്‌നങ്ങൾ അവശേഷിക്കുകയുമാണ്.
സിവിൽ സർവ്വീസ് കോച്ചിംങ് സെന്ററിന്റെ ഉദ്ഘാടനം കൊട്ടിഘോഷിച്ച് നടത്തിയെങ്കിലും മാസങ്ങൾ കഴിഞ്ഞപ്പോൾ തന്നെ കോഴിക്കോട് സെന്ററിലെ ഭരണ സംവിധാനങ്ങൾ അവതാളത്തിലാകുകയായിരുന്നു. വിദ്യാർത്ഥികൾ നേരിടുന്ന അക്കാഡമിക പ്രശ്‌നങ്ങളും ജീവനാക്കാരുടെ പ്രതിസന്ധികളും ചൂണ്ടിക്കാട്ടി രണ്ടു തവണ മറുനാടൻ മലയാളി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാർ തലത്തിൽ നിന്നും പുതിയ ശുദ്ധികലശത്തിന് ഉത്തരവിറങ്ങിയത്.
ഭാവിയിൽ ഭരണസിരാ കേന്ദ്രങ്ങളിൽ ഇരിക്കേണ്ടവരെ വാർത്തെടുക്കുന്ന സർക്കാർ സിവിൽ സർവ്വീസ് അക്കാഡമിയിൽ സിലബസ് അറിയാവുന്ന സ്‌പെഷൽ ഓഫീസറോ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസറോ ഇല്ലെന്നുള്ളതാണ് കോഴിക്കോട് സെന്ററിനെതിരിൽ ഉയർന്നിരുന്ന പ്രധാന ആക്ഷേപം.
സെന്ററിന്റെ അക്കാഡമികമായ മുഴുവൻ ഉത്തരവാദിത്വത്തങ്ങളും വഹിക്കേണ്ട സ്‌പെഷൽ ഓഫീസറെ നീക്കി പകരം മറ്റൊരാളെ നിയമിച്ചുകൊണ്ടാണ് സർക്കാറിൽ നിന്നും ആദ്യ നടപടി വന്നത്. മറുനാടൻ മാസങ്ങൾക്ക് മുമ്പ് ഈ വാർത്ത പുറത്തു വിട്ട ശേഷം തിരുവനന്തപുരം സി.സി.കെ.ഇ യിൽ നിന്നും ഉദ്യോഗസ്ഥൻ പലതവണ കോഴിക്കോട്ടെത്തുകയും സ്ഥാപനത്തിൽ പരിശോധന നടത്തുകയും തുടർ നടപടി സ്വീകരിക്കുകയുമാണ് ചെയ്തത്.
സിവിൽ സർവ്വീസിന്റെ ആദ്യ രണ്ട് പരീക്ഷകൾ പാസായി ഇന്റർവ്യൂ വരെ എത്തിയിട്ടുള്ള കോഴിക്കോട് സ്വദേശിയായ നിഖിലിനെയാണ് പുതുതായി അസിസ്റ്റന്റ് കോഡിനേറ്റർ പദവി നൽകി ചുമതലപ്പെടുത്തിയത്. എന്നാൽ പുതിയ ഉദ്യോഗസ്ഥന്റെ നിയമനത്തോടു കൂടി അക്കാഡമിക പ്രശ്‌നങ്ങൾക്ക് പരിഹാരമായെങ്കിലും ജീവനക്കാരുടെ പ്രശ്‌നങ്ങൾ അതേപടി തുടരുകയാണ്.
സിലബസ് ഓറിയന്റായി ക്യത്യമായി ക്ലാസ് നടക്കുകയും യോഗ്യരായ അദ്ധ്യാപകർ മേൽനോട്ടം വഹിക്കുകയും ചെയ്തതോടെ വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പ്രശ്‌നങ്ങൾക്ക് അറുതി വന്നിട്ടുണ്ട്. എന്നാൽ അദ്ധ്യാപക അനധ്യാപക ജീവനക്കാർക്ക് ശമ്പളം ലഭിക്കണമെങ്കിൽ മാസങ്ങൾ കാത്തിരിക്കേണ്ടി വരുന്നു.
കോഴിക്കോട് സെന്ററിന് പുറമെ പൊന്നാനി, പാലക്കാട് എന്നിവിടങ്ങളിലും ജീവനക്കാർക്ക് ശമ്പളം കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് യാഥാർത്ഥ്യം. തിരുവനന്തപുരത്തെ സി.സികെ.ഇ ആസ്ഥാനത്ത് സാമ്പത്തിക കാര്യവകുപ്പ് കൈകാര്യം ചെയ്യുന്ന വി.പി ജയാനന്ദൻ എന്ന ഉദ്യോഗസ്ഥന്റെ ഇരട്ടപദവിയാണ് ഇതിനുള്ള പ്രധാന കാരണം.
തിരുവനന്തപുരത്ത് ഫിനാൻസിംങ് ഓഫീസറായി തുടരുന്നതിനിടെ തന്നെ അധിക ചുമതല സമ്മർദ്ദം ചെലുത്തി വാങ്ങിയ ശേഷം ഈ ഉദ്യോഗസ്ഥൻ വീടിനടുത്തുള്ള കോഴിക്കോട് സെന്ററിന്റെ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ചുമതലകൂടി ഏൽക്കുകയായിരുന്നു. ഇതിനാൽ തന്നെ രണ്ട് ചുമതലകളും നിറവേറ്റാൻ പറ്റാത്ത സാഹചര്യമാണ് നിലവിലുള്ളത്.
റിട്ടേഡ്‌മെന്റ് അടുത്ത വി.പി ജയാനന്ദന് ഫിനാൻസിംങ് ഓഫീസറായി വിരമിക്കലിന് ശേഷവും കോഴിക്കോട് കോച്ചിംങ് സെന്ററിൽ കസേരയുറപ്പിക്കലിനുള്ള ചരടുവലികളും നടത്തുന്നുണ്ട്. സ്ഥാപനത്തിന്റെ തലവനായി ചുമതല വഹിക്കേണ്ട കോഡിനേറ്റർ പദവിയാണ് ഇദ്ദേഹം നോട്ടമിടുന്നത്. കോഡിനേറ്റർ പദവിയില്ലെന്നതാണ് താൽക്കാലികമായി അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ, സ്‌പെഷ്യൽ ഓഫീസർ തുടങ്ങിയ തസ്തിക നിലവിലുണ്ടാക്കാൻ കാരണം.
നിലവിൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ചുമതലയുള്ള ഈ സെക്രട്ടേറിയേറ്റ് ജീവനക്കാരന് മറ്റുജീവനക്കാർക്കിടയിൽ ഒരുകല്ലുകടിയുമായിട്ടുണ്ട്. തന്റെ ഇഷ്ടക്കാരനായ മുൻ സ്‌പെഷ്യൽ ഓഫീസറെ പറഞ്ഞുവിട്ടതിലുള്ള നീരസവും വി.പി ജയാനന്ദനുണ്ട്. സർക്കാറിൽ നിന്നും പുതിയ കോഡിനേറ്റർ നിയമനം വന്നപ്പോൾ തന്റെ കസേരയുറപ്പിക്കാൻ അത് തടയിടുകയായിരുന്നു.
കേരളത്തിലെ അറിയപ്പെട്ട സിവിൽ സർവീസ് ട്രൈനറായ വി.പി സിൻജിത്തായിരുന്നു കോഴിക്കോട് സെന്റെറിന്റെ പ്രഥമ സ്‌പെഷൽ ഓഫീസർ. എന്നാൽ അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ജയാനന്ദന്റെ ചരടുവലിയെ തുടർന്ന് ഏറെകാലം ഈ സ്ഥാനത്ത് സിൻജിത്തിന് തുടരാൻ സാധിച്ചിരുന്നില്ല.
ഐ.എ.എസുകാരെ വാർത്തെടുക്കുവാൻ സർക്കാർ കോടികൾ ചെലവിടുന്നുണ്ടെങ്കിലും അതിന്റെ പൂർണതയിലേക്ക് ഇപ്പോഴും എത്തിയില്ലെന്നതാണ് വസ്തുത. കോഴിക്കോട് സർക്കാർ സിവിൽ സർവീസ് കോച്ചിംങ് സെന്ററിലെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് അഡ്‌മിനിസ്‌ട്രേഷൻ ഓഫീസർ ജയാനന്ദനെതിരെ പൊതുപ്രവർത്തകരും വിദ്യാർത്ഥികളും രക്ഷിതാക്കുളും ചേർന്ന് ആക്ഷൻ കൗൺസിൽ രൂപ വൽക്കരിച്ച് ഗവർണറെ സമീപിക്കാനൊരുങ്ങുകയാണ്.