- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് കൊച്ചി മറൈൻ ഡ്രൈവിൽ ട്രാൻസ്ജെൻഡേഴ്സ് മാർച്ച്; കുറ്റക്കാരനായ സിഐയെ ശിക്ഷിക്കും വരെ സമരം തുടരുമെന്ന് പ്രഖ്യാപനം; മറുനാടൻ ലൈവ് വീഡിയോ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെന്റേഴ്‌സിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഭിന്നലിംഗ സമൂഹം സിറ്റി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. അക്രമണം നടത്തിയ സെൻട്രൽ സിഐ അനന്ദലാൽ ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിന്റെ ദൃശ്യങ്ങൾ മറുനാടൻ ലൈവിൽ കാണാം. വൈകിട്ട് അഞ്ചുമണിയോടെ മറൈൻഡ്രൈവ് മഴവിൽപ്പാലത്തിൽ നിന്ന് മാർച്ച് ആരംഭിച്ചത്. നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരുമെന്ന് ട്രാൻസ് ജെൻഡേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്. സെക്രട്ടറിയേറ്റിയേറ്റിന് മുന്നിലേക്കും സമരം വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 200 ഓളം ട്രാൻസ്‌ജെന്റേഴ്‌സ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നു. പഴ്‌സ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞെു വച്ച് പൊലീസിൽ ഏൽപ്പിച്ചപ്പോൾ, പരാതിക്കാരായ ട്രാൻസ്‌ജെന്റേഴ്‌സിനെ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായ
കൊച്ചി: കൊച്ചിയിൽ ട്രാൻസ്‌ജെന്റേഴ്‌സിന് നേരെ നടന്ന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഭിന്നലിംഗ സമൂഹം സിറ്റി കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ ഓഫീസിലേക്ക് മാർച്ച് നടത്തുന്നു. അക്രമണം നടത്തിയ സെൻട്രൽ സിഐ അനന്ദലാൽ ഉൾപ്പടെയുള്ള പൊലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തുന്ന മാർച്ചിന്റെ ദൃശ്യങ്ങൾ മറുനാടൻ ലൈവിൽ കാണാം.
വൈകിട്ട് അഞ്ചുമണിയോടെ മറൈൻഡ്രൈവ് മഴവിൽപ്പാലത്തിൽ നിന്ന് മാർച്ച് ആരംഭിച്ചത്. നടപടിയുണ്ടാകും വരെ പ്രതിഷേധം വിവിധ രീതികളിൽ തുടരുമെന്ന് ട്രാൻസ് ജെൻഡേഴ്‌സ് വ്യക്തമാക്കിയിട്ടുണ്ട്.
സെക്രട്ടറിയേറ്റിയേറ്റിന് മുന്നിലേക്കും സമരം വരും ദിവസങ്ങളിൽ വ്യാപിപ്പിക്കുമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗത്തുനിന്നായി 200 ഓളം ട്രാൻസ്‌ജെന്റേഴ്‌സ് പ്രതിഷേധ മാർച്ചിൽ പങ്കെടുക്കുന്നു. പഴ്‌സ് തട്ടിപ്പറിച്ച് ബൈക്കിൽ രക്ഷപ്പെടുകയായിരുന്ന രണ്ട് യുവാക്കളെ തടഞ്ഞെു വച്ച് പൊലീസിൽ ഏൽപ്പിച്ചപ്പോൾ, പരാതിക്കാരായ ട്രാൻസ്‌ജെന്റേഴ്‌സിനെ സിഐ അനന്ദലാലിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു എന്ന് അവർ സമരക്കാർ വ്യക്തമാക്കുന്നു.
ബുധനാഴ്ച രാത്രി പത്തരയോടെ എറണാകുളത്ത് കെഎസ്ആർടിസി സ്റ്റാൻഡിന് സമീപം വച്ച് കോഴിക്കോട് സ്വദേശിനിയായ പാറുവിന്റെ കയ്യിൽ നിന്ന് ബൈക്കിൽ വന്ന രണ്ടുപേർ പഴ്‌സ് തട്ടിപ്പറിച്ചു. പാറു പിന്നാലെ ഓടിയെങ്കിലും അവരെ പിടിക്കാനായില്ല. ഇതേ ആളുകൾ പുല്ലേപ്പടി പാലത്തിനടുത്തുവച്ച്, കൊച്ചി മെട്രോയിൽ ടിക്കറ്റ് കൗണ്ടറിൽ ജോലി ചെയ്യുന്ന രഞ്ജുവിന്റെ കയ്യിൽ നിന്ന് പണവും മറ്റും തട്ടിയെടുത്തുകൊണ്ട് രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ കെ എസ് ആർ ടി സി സ്റ്റാൻഡിനടുത്തുവച്ച് രഞ്ജു ഇവരെ പിടികൂടി.
അപ്പൊഴേക്കും പാറു ആക്രമിക്കപ്പെട്ട വിവരം അറിഞ്ഞ് മറ്റ് ട്രാൻസ് യുവതികളും അവിടെ എത്തിയിരുന്നു. ഇവരെല്ലാവരും ചേർന്ന് പിടിച്ചുപറി നടത്തിയ യുവാവിനെ പിടിച്ചുവച്ചു. വിവരം അപ്പോൾ തന്നെ എറണാകുളം സെൻട്രൽ സ്റ്റേഷനിൽ വിളിച്ച് വിവരമറിയിച്ചിട്ടും പൊലീസ് എത്തിയില്ല. അപ്പോൾ ആ വഴി പോയ ഒരു പൊലീസ് ജീപ്പിന് കൈ കാണിച്ചിട്ട് നിർത്തിയുമില്ല.
ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം പന്ത്രണ്ട് മണിയോടടുത്താണ് സ്റ്റേഷനിൽ നിന്ന് സിഐ അനന്തലാലിന്റെ നേതൃത്വത്തിൽ പുരുഷപൊലീസെത്തിയത്. വിവരം ചോദിച്ചറിയുക പോലും ചെയ്യാതെ കയ്യേറ്റത്തിന് മുതിരുകയായിരുന്നു പൊലീസ്. ഇതിനെതിരെയാണ് പ്രതിഷേധം.