- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സോണിയാ ഗാന്ധിയെ തൊട്ടപ്പോൾ സർക്കാരിന് നൊന്തു; കോൺഗ്രസ് അധ്യക്ഷ വിതരണം ചെയ്തത് വ്യാജപട്ടയമാണെന്ന് മറുനാടൻ വാർത്ത ഏഴംകുളത്തെ സുഭാഷിണിക്ക് നീതി നൽകി; സർക്കാർ ഓഫീസുകൾ കയറി മടുത്ത വയോധികയ്ക്ക് പട്ടയഭൂമി നൽകാൻ നടപടി
പത്തനംതിട്ട: ഒരു മാദ്ധ്യമ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചാരിഥാർത്ഥ്യമുള്ള നിമിഷം ഏതെന്ന് ചോദിച്ചാൽ ആ സ്ഥാപനം പുറത്തുകൊണ്ടുവന്ന വാർത്തകൊണ്ട് നിരാലംബരായവർക്ക് ഗുണം ലഭിക്കുമ്പോഴാണ്. അത്തരമൊരു നിമിഷത്തിലാണ് മറുനാടൻ മലയാളി ഇപ്പോൾ. സംസ്ഥാന സർക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത പട്ടയം വ്യാജമ
പത്തനംതിട്ട: ഒരു മാദ്ധ്യമ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം ഏറ്റവും ചാരിഥാർത്ഥ്യമുള്ള നിമിഷം ഏതെന്ന് ചോദിച്ചാൽ ആ സ്ഥാപനം പുറത്തുകൊണ്ടുവന്ന വാർത്തകൊണ്ട് നിരാലംബരായവർക്ക് ഗുണം ലഭിക്കുമ്പോഴാണ്. അത്തരമൊരു നിമിഷത്തിലാണ് മറുനാടൻ മലയാളി ഇപ്പോൾ. സംസ്ഥാന സർക്കാറിന്റെ ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത പട്ടയം വ്യാജമാണെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് മറുനാടൻ മലയാളി പുറത്തുവിട്ടത്. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയുടെ കൈയിൽ നിന്നും വാങ്ങിയ വാങ്ങിയ പട്ടയം വ്യാജമാണെന്ന് അറിഞ്ഞ് രണ്ട് വർഷമായി ദുരിത പേറുന്ന ഏഴംകുളത്തെ സുഭാഷിണിയെന്ന വധോയികയുടെ ജീവിതകഥയായിരുന്നു മറുനാടൻ മലയാളി റിപ്പോർട്ട് ചെയ്തത്. സോണിയാ ഗാന്ധിയാണ് വ്യാജപട്ടയം വിതരണം ചെയ്തതെന്ന് മറുനാടൻ അടവരയിട്ട് പറഞ്ഞതോടെ കൊള്ളേണ്ടിടത്ത് തന്നെ വാർത്ത കൊണ്ടു. ഇതോടെ വ്യാജപട്ടയവും കൈയിലേന്തി രണ്ടുവർഷമായി പരാതി പറഞ്ഞും ഓഫീസുകൾ കയറിയിറങ്ങിയും മടുത്ത ഏഴംകുളത്തെ സുഭാഷിണിക്ക് ഒടുവിൽ ഭൂമി കിട്ടി.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടു നേടാനുള്ള തന്ത്രമെന്ന വിധത്തിലാണ് 2013 സെപ്റ്റംബർ 30 ന് തിരുവനന്തപുരത്ത് നടത്തിയ യു.ഡി.എഫ് സർക്കാരിന്റെ പട്ടയമേളയിൽ സോണിയാഗാന്ധി അടൂർ താലൂക്കിൽ ഏഴംകുളം വില്ലേജിൽ തൊടുവക്കാട് ചാമക്കാലായിൽ ശ്രീകുമാർ ഭവനത്തിൽ സുഭാഷിണിക്ക് നൽകിയത് 00.0121 ഹെക്ടർ ഭൂമിക്കുള്ള പട്ടയരേഖയായിരുന്നു. നമ്പർ 01/13/ഇ.ഇസഡ്.കെ.എം/ഇസഡ്.എൽ.എൽ.എപി നമ്പരിലായിരുന്നു പട്ടയം. അടൂർ താലൂക്കിൽ ബ്ലോക്ക് നമ്പർ 20 ൽ സർവേ മ്പർ 480/23 നമ്പരിലുള്ള ഭൂമിയാണ് ഇവർക്ക് നൽകിയത്.
പട്ടയരേഖയുമായി അടൂർ താലൂക്ക് ഓഫീസിലെത്തിയ ഇവരോട് തഹസിൽദാരും മറ്റ് ഉദ്യോഗസ്ഥരും പറഞ്ഞത് ഇങ്ങനെ ഒരു ഭൂമിയില്ലെന്നായിരുന്നു. ബ്ലോക്ക് നമ്പർ കൃത്യമാണ്. പക്ഷേ, സർവേ നമ്പരില്ല. അങ്ങനെ ഭൂമി തേടി നടന്ന സുഭാഷിണിയുടെ കഥ മറുനാടൻ പുറത്തു കൊണ്ടുവന്നതിനു പിന്നാലെയാണ് ഇന്നലെ പത്തനംതിട്ട ജില്ലാ കലക്ടർ സുഭാഷിണിക്ക് പകരം ഭൂമി നൽകുമെന്നു പറഞ്ഞ് രംഗത്തു വന്നത്. ഇതുവരെ സുഭാഷിണിയോട് അനുഭാവപൂർവമായ സമീപനം കാണിക്കാത്തവരാണ് ഇപ്പോൾ ഓടിപ്പിടിച്ച് ഭൂമി നൽകാൻ തയാറായിരിക്കുന്നത്. സോണിയാ ഗാന്ധിയെ തൊട്ടപ്പോൾ കോൺഗ്രസുകാരനായ റവന്യൂമന്ത്രിക്ക് ഉണ്ടായ വേദനയാണ് ഇപ്പോൾ ഭൂമി നൽകുമെന്ന് പറയാൻ കാരണം.
ഭൂരഹിതരില്ലാത്ത കേരളം പദ്ധതി പ്രകാരം ഭൂമി ലഭിച്ച അടൂർ താലൂക്കിലെ ഏഴംകുളം വില്ലേജിലെ സുഭാഷിണിക്ക് പകരം ഭൂമി നൽകുമെന്ന് ജില്ലാ കലക്ടർ ഇന്നലെ പത്രക്കുറിപ്പ് ഇറക്കുകയായിരുന്നു. പത്രക്കുറിപ്പ് തുടർന്നു പറയുന്നു: സുഭാഷിണിക്ക് നൽകിയ പട്ടയ പ്രകാരമുള്ള പ്ലോട്ട് നിർണയിച്ച് സർവെയർ സ്‌കെച്ച് തയാറാക്കിയപ്പോൾ ആ ഭൂമി വീടുവച്ച് താമസിക്കുന്നതിന് അനുയോജ്യമല്ലെന്നു കണ്ടെത്തിയിരുന്നു. തുടർന്ന് റവന്യു മന്ത്രിയുടെ നിർദേശപ്രകാരം എൽ.ആർ ഡെപ്യൂട്ടി കലക്ടർ, അടൂർ ആർ.ഡി.ഒ, താലൂക്ക്, വില്ലേജ് അധികൃതർ എന്നിവർ സ്ഥലം സന്ദർശിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ സുഭാഷിണിക്ക് പകരം ഭൂമി നൽകാൻ തീരുമാനിക്കുകയുമായിരുന്നു. ഇതിനായി ഏഴംകുളം വില്ലേജിൽ റീസർവ്വെ 484/5ൽ െപ്പട്ട 2.05 ആർ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഈ ഭൂമി പതിവ് ലിസ്റ്റിൽ ഉൾപ്പെടുത്തിയതിനുശേഷം സുഭാഷിണിക്ക് പുതിയ പട്ടയം കൈമാറും.
ഇടുക്കിയിലെ രവീന്ദ്രൻ പട്ടയങ്ങളെ പോലും വെല്ലുന്ന വിധത്തിലായിരുന്നു ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്ത ഈ പട്ടയം. പാവങ്ങൾക്ക് ഭൂമി നൽകുന്നു എന്ന പറയുന്നത് തട്ടിപ്പാണെന്ന വിധത്തിലുള്ള വ്യാഖ്യാനങ്ങളിലേക്ക് സംഭവം മാറുമെന്ന ഘട്ടത്തിലാണ് റവന്യൂ വകുപ്പ്് ഉടനടി നടപടിക്ക് നിർദേശിച്ചത്. സോണിയ വിതരണം ചെയ്തത്ത വ്യാജപട്ടയമാണെന്ന വാർത്തയ്ക്കുള്ള ദേശീയ പ്രാധാന്യവും കൂടി പരിഗണിച്ചാണ്. റവന്യൂ വകുപ്പ് ഉടനടി നടപടി സ്വീകരിച്ചത്. സുഭാഷിണിയെ പോലെ പറ്റിക്കപ്പെട്ട നിരവധി പേർ അടൂർ താലൂക്കിലുണ്ട്. സോണിയാ ഗാന്ധി വിതരണം ചെയ്ത പട്ടയം ലഭിച്ചവർക്ക് ഇനിയും ഭൂമി കിട്ടാത്തതിൽ പ്രതിഷേധിച്ച് റവന്യൂ മന്ത്രിയുടെ വസതിയിലേക്ക് മാർച്ചും സംഘടിപ്പിച്ചിരുന്നു.