- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഴ്ച്ചകൾക്ക് മുമ്പ് വരെ ബലീനോ കാർ; ലക്ഷങ്ങൾ മുടക്കി കാർ ബെൻസാക്കി ഉടമ മറിച്ചു വിറ്റു; ഈ കാറിന് എന്തോ പന്തികേടുണ്ടെന്ന് മനസ്സിലാക്കിയ രണ്ടാമത്തെയാൾ മൂന്നാമതൊരാൾക്കും കൈമാറി; ഒഎൽഎക്സിൽ വിൽപ്പനയ്ക്ക് വെച്ച കാറിന്റെ ഭംഗികണ്ട് മൂന്നാമൻ കാർ സ്വന്തമാക്കിയത് മോഹ വില കൊടുത്ത്; ഒടുവിൽ ആർടിഒ അധികൃതർ പിടികൂടിയപ്പോൾ ബെൻസ് വീണ്ടും ബലീനോയായി
മലപ്പുറം: ലക്ഷങ്ങൾ മുടക്കി മോദിഫൈ ചെയ്ത് ബെൻസ് ആക്കി മറിച്ചു വിറ്റ ബലീനോ കാർ ആണ് ഇന്നലെ ആർടിഓ പിടികൂടിയതോടെ വീണ്ടും ബലീനോ കാർ ആയി മാറി. വിൽപ്പന നടത്തിയ ആളും വാങ്ങിയ ആളും തമ്മിൽ ഉണ്ടായ തർക്കം മൂത്തതോടെയാണ് ഇന്നലെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയത്. ഇതോടെ പെട്ടതാകട്ടെ ഒന്നും അറിയാതെ കാർ വാങ്ങിയ മൂന്നാമനും കാറിന്റെ ആദ്യ ഉടമയും സുഹൃത്തും തമ്മിലുള്ള തർക്കമാണ് കാർ പിടികൂടാൻ കാരണമായത്. തൃശ്ശൂർ സ്വദേശിയാണ് പണം വാരിയെറിഞ്ഞ് മാരുതിക്കാർ ബെൻസ് കാറാക്കി മാറ്റിയത്. ഇയാൾ തന്റെ സുഹൃത്തിനു കാർ കൊടുത്തു. ആ സുഹൃത്ത് ഈ കാർ തൃശൂരുള്ള സ്ഥാപനത്തിൽ കണ്ട് ആൾട്ടർ ചെയ്യുകയും ചെയ്തു. ഇതിന് ശേഷം ഇവർ തമ്മിൽ തെറ്റിയതോടെ കേസ് ആയി. വണ്ടി സിസി അടക്കാത്തിതിന് പിടിക്കുകയും ചെയ്തു. പിന്നീട് കാറിന്റെ യഥാർത്ഥ ഓണറായ മുഹമ്മദ് ഇവർ തമ്മിൽ പ്രശ്‌നം ഒന്നും ഇല്ല എന്ന് എഴുതി ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദിന് കാർ തിരിച്ചു കൊടുത്തു. മുഹമ്മദ് കാർ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. ഇതോടെ വൈരാഗ്യം മൂത്ത സുഹൃത്ത് പരാതി നൽകിയതടെയാണ
മലപ്പുറം: ലക്ഷങ്ങൾ മുടക്കി മോദിഫൈ ചെയ്ത് ബെൻസ് ആക്കി മറിച്ചു വിറ്റ ബലീനോ കാർ ആണ് ഇന്നലെ ആർടിഓ പിടികൂടിയതോടെ വീണ്ടും ബലീനോ കാർ ആയി മാറി. വിൽപ്പന നടത്തിയ ആളും വാങ്ങിയ ആളും തമ്മിൽ ഉണ്ടായ തർക്കം മൂത്തതോടെയാണ് ഇന്നലെ മൂഷിക സ്ത്രീ വീണ്ടും മൂഷിക സ്ത്രീ ആയത്. ഇതോടെ പെട്ടതാകട്ടെ ഒന്നും അറിയാതെ കാർ വാങ്ങിയ മൂന്നാമനും
കാറിന്റെ ആദ്യ ഉടമയും സുഹൃത്തും തമ്മിലുള്ള തർക്കമാണ് കാർ പിടികൂടാൻ കാരണമായത്. തൃശ്ശൂർ സ്വദേശിയാണ് പണം വാരിയെറിഞ്ഞ് മാരുതിക്കാർ ബെൻസ് കാറാക്കി മാറ്റിയത്. ഇയാൾ തന്റെ സുഹൃത്തിനു കാർ കൊടുത്തു. ആ സുഹൃത്ത് ഈ കാർ തൃശൂരുള്ള സ്ഥാപനത്തിൽ കണ്ട് ആൾട്ടർ ചെയ്യുകയും ചെയ്തു.
ഇതിന് ശേഷം ഇവർ തമ്മിൽ തെറ്റിയതോടെ കേസ് ആയി. വണ്ടി സിസി അടക്കാത്തിതിന് പിടിക്കുകയും ചെയ്തു. പിന്നീട് കാറിന്റെ യഥാർത്ഥ ഓണറായ മുഹമ്മദ് ഇവർ തമ്മിൽ പ്രശ്‌നം ഒന്നും ഇല്ല എന്ന് എഴുതി ഒപ്പിട്ടതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദിന് കാർ തിരിച്ചു കൊടുത്തു. മുഹമ്മദ് കാർ മറ്റൊരാൾക്ക് വിൽക്കുകയും ചെയ്തു. ഇതോടെ വൈരാഗ്യം മൂത്ത സുഹൃത്ത് പരാതി നൽകിയതടെയാണ് കള്ളങ്ങൾ പൊളിഞ്ഞത്.
ട്രാൻസ്പോർട്ട് കമ്മീഷണർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ മോട്ടോർ വാഹന വകുപ്പ് അധികൃതർ നടത്തിയ അന്വേഷണത്തിലാണ് കാർ പിടികൂടിയത്. ആർടിഒ ഓഫിസിൽ ലഭിച്ച പരാതിയിന്മേൽ നടത്തിയ അന്വേഷണത്തിൽ വാഹനം രജിസ്റ്റർ ചെയ്തിരിക്കുന്നത് തിരൂർ ആർടി ഓഫിസിൽ ആണെന്ന് മനസ്സിലായി. തിരൂർ ആർടിഓ ഓഫിസുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയതറിഞ്ഞ ഉടമ യൂസ്ഡ് കാർ ഷോറൂമിൽ വിൽപ്പനയ്ക്ക് ഇട്ടു. ഇതോടെ രണ്ടാമൻ കാർ സ്വന്തമാക്കി.
രണ്ടാമനാകട്ടെ ഈ കാറിന് എന്തോ പ്രശ്‌നമുണ്ടെന്ന് മനസ്സിലാക്കി മൂന്നാമന് വിൽക്കുകയും ചെയ്തു. ഓഎൽഎക്‌സിൽ ഇതിന്റെ ഭംഗികണ്ടാണ് മൂന്നാമത്തെയാൾ കാർ വാങ്ങിയത്. ഇപ്പോൾ അയാൾ അക്ഷരാർത്ഥത്തിൽ കുടുങ്ങുകയും ചെയ്തു.പരാതിയിൽ തിരൂർ എംവിഐ കെ. അനസ് മുഹമ്മദ് അന്വേഷണം നടത്തി വരുന്നതിനിടെ കാറിന്റെ ഉടമ മഞ്ചേരിയിലെ കച്ചവടക്കാർക്ക് കാർ മറിച്ചുവിറ്റു.
തുടർന്ന് പൊലീസിന്റെ സഹായത്തോടെ കാറ് കസ്റ്റഡിയിൽ എടുത്തു. തുടർന്ന് തിരൂർ ജോയിന്റ് ആർടിഒ സി.യു മുജീബ് വാഹന ഉടമയ്ക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഇതേതുടർന്ന് മലപ്പുറം തൂവക്കാട് സ്വദേശി മുഹമ്മ്ദ് കാർ ഹാജരാക്കുന്നതിന് 15 ദിവസം സമയം ആവശ്യപ്പെടുകയായിരുന്നു. ഇന്നലെ കാർ പഴയ രൂപത്തിലാക്കി ഹാജരാക്കി. ഇയാളിൽ നിന്ന് രൂപം മാറ്റാൻ ഉപയോഗിച്ച ലക്ഷങ്ങളുടെ ഉപകരണങ്ങളും അധികൃതർക്ക് കൈമാറി. പരിശോധിച്ച ശേഷം പിഴ ഈടാക്കുമെന്ന് ജോയിന്റ് ആർടിഒ അറിയിച്ചു.