- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സർക്കാർ ജോലി കിട്ടിയിട്ട് വേണം അവധിയെടുത്ത് വീട്ടിലിരിക്കാൻ എന്ന് ആഗ്രഹിക്കുന്നവർക്ക് പണി കൊടുത്ത് തച്ചങ്കരി; അലങ്കാരത്തിനായി കണ്ടക്ടറായും ഡ്രൈവറായും ജോലിക്ക് കേറി ശമ്പളമില്ലാതെ അവധിയെടുത്ത് വിദേശത്ത് പോയും സ്വകാര്യ ജോലി ചെയ്തും സുഖിച്ചിരിക്കുന്നവർക്കിട്ട് മുട്ടൻ പണി കൊടുത്ത് തച്ചങ്കരി; ഒറ്റയടിക്ക് പുറത്താക്കിയത് 773 ജീവനക്കാരെ; ഒന്നും മിണ്ടാനില്ലാതെ യൂണിയനുകൾ
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. സർക്കാർ ജോലി ലഭിച്ച ശേഷം അത് ഒരു ഗമായി കൊണ്ട് നടക്കുകയും ലീവ് എടുത്ത് വിദേശത്ത് പോവയി ജോലി ചെയ്ത് സമ്പാദിക്കുകയും നാട്ടിൽ തന്നെ സ്വകാര്യ കമ്പനികളില് ജോലി ചെയ്ത് സുഖിക്കുന്നതും സ്ഥിരം പരിപാടിയാണ്. അത്തരത്തിൽ ലീവ് എടുത്ത് വീട്ടിലിരിക്കുന്നവർക്ക് പണി കൊടുത്തിരിക്കുകയാണ് ടോമിൻ തച്ചങ്കരി.കെഎസ്ആർടിസിയിൽ ദീർഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാൻ ആണ് എംഡി ടോമിൻ ജെ. തച്ചങ്കരിയുടെ ഉത്തരവ്. 304 ഡ്രൈവർമാരെയും 469 കണ്ടക്ടർമാരെയുമാണ് പിരിച്ചു വിട്ടത്. ദീർഘകാലമായി ജോലിക്ക് എത്താത്തവരും ദീർഘകാല അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനിൽക്കുന്നവരുമായ ജീവനക്കാർ 2018 മെയ് 31 നകം ജോലിയിൽ പ്രവേശിക്കുകയോ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുകയോ ചെയ്യണമെന്ന് കോർപറേഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ 773 പേരും മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരു
തിരുവനന്തപുരം: സർക്കാർ ജോലി കിട്ടിയിട്ട് വേണം ലീവ് എടുക്കാൻ എന്നൊരു ചൊല്ലുണ്ട് നാട്ടിൽ. സർക്കാർ ജോലി ലഭിച്ച ശേഷം അത് ഒരു ഗമായി കൊണ്ട് നടക്കുകയും ലീവ് എടുത്ത് വിദേശത്ത് പോവയി ജോലി ചെയ്ത് സമ്പാദിക്കുകയും നാട്ടിൽ തന്നെ സ്വകാര്യ കമ്പനികളില് ജോലി ചെയ്ത് സുഖിക്കുന്നതും സ്ഥിരം പരിപാടിയാണ്. അത്തരത്തിൽ ലീവ് എടുത്ത് വീട്ടിലിരിക്കുന്നവർക്ക് പണി കൊടുത്തിരിക്കുകയാണ് ടോമിൻ തച്ചങ്കരി.കെഎസ്ആർടിസിയിൽ ദീർഘകാലമായി ജോലിക്കു ഹാജരാകാത്ത 773 ജീവനക്കാരെ പിരിച്ചു വിടാൻ ആണ് എംഡി ടോമിൻ ജെ. തച്ചങ്കരിയുടെ ഉത്തരവ്.
304 ഡ്രൈവർമാരെയും 469 കണ്ടക്ടർമാരെയുമാണ് പിരിച്ചു വിട്ടത്. ദീർഘകാലമായി ജോലിക്ക് എത്താത്തവരും ദീർഘകാല അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിക്കാതെ നിയമവിരുദ്ധമായി വിട്ടുനിൽക്കുന്നവരുമായ ജീവനക്കാർ 2018 മെയ് 31 നകം ജോലിയിൽ പ്രവേശിക്കുകയോ കാരണം കാണിക്കൽ നോട്ടിസിനു മറുപടി നൽകുകയോ ചെയ്യണമെന്ന് കോർപറേഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ 773 പേരും മറുപടി നൽകിയില്ല. ഈ സാഹചര്യത്തിലാണ് നടപടി. മെക്കാനിക്കൽ, മിനിസ്റ്റീരിയൽ ജീവനക്കാരുടെ വിഭാഗത്തിലും ദീർഘകാലമായി ജോലിക്കു വരാത്തവരെ പിരിച്ചു വിടാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
അലങ്കാരത്തിന് ജോലിയുണ്ടെന്ന് പറഞ്ഞ് ആളാവുകയും അതേസമയം സ്ഥാപനത്തിനോട് ഒരു കൂറുമില്ലാതെ മറ്റ് സ്ഥലങ്ങളിൽ ജോലി ചെയ്ത് സമ്പാദിക്കുകയും കെഎസ്ആർടിസിയിൽ ടെസ്റ്റ് എഴുതി പാസ്സായ മിടുക്കന്മാരാണ് എന്ന് കാണിക്കാൻ സാങ്കേതികമായി ജോലിയിൽ തുടരുകയും ചെയ്യും. ഈ പരിപാടിയാണ് ടോമിൻ തച്ചങ്കരി അവസാനിപ്പിച്ചിരിക്കുന്നത്. ഇത്തരം ഒരു നടപടിക്കെതിരെ പത്തിയുയർത്താൻ യൂണിയൻ നേതാക്കളും തയ്യാറായിട്ടില്ല. കോർപ്പറേഷന് ഒരു ഗുണവുമില്ലാത്തവരെ പറഞ്ഞ് വിടുന്നത് ഉൾപ്പടെയുള്ള കാര്യത്തിൽ എംഡിക്ക് പൂർണ സ്വാതന്ത്ര്യത്തോടെ തീരുമാനമെടുക്കാം എന്ന് മന്ത്രി തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം സർക്കാർ നയമാണ് താൻ നടപ്പിലാക്കുന്നത് എന്ന് കൂടി പറഞ്ഞ് ഈ വിഷയത്തിൽ സർക്കാരിന്റെ പിന്തുണ ഉറപ്പാക്കാനും തച്ചങ്കരിക്ക് കഴിഞ്ഞു. മുഖ്യമന്ത്രിയുടേയും ധനകാര്യ മന്ത്രിയുടേയും പിന്തുണ ഈ വിഷയത്തിൽ തച്ചങ്കരിക്കുണ്ട്.ദേശീയ ശരാശരിയുമായി തട്ടിച്ചു നോക്കുമ്പോൾ കെഎസ്ആർടിസിയിൽ ജീവനക്കാരുടെ എണ്ണം കൂടുതലാണ്. ഒരു ബസിന് എട്ടു ജീവനക്കാർ വീതം. നിലവിൽ ജോലിക്കു വരാത്ത ജീവനക്കാരെക്കൂടി കണക്കിലെടുത്താണ് ഈ അനുപാതം കണക്കാക്കുന്നത്. ജോലിക്കു വരാത്തവരെ ഒഴിവാക്കുന്നതിലൂടെ അനുപാതം കുറയ്ക്കാൻ കഴിയും. ജീവനക്കാരുടെ അനുപാതം കുറയ്ക്കണമെന്ന് കെഎസ്ആർടിസി പുനരുദ്ധാരണത്തെക്കുറിച്ച് പഠിച്ച പ്രഫ. സുശീൽഖന്ന ശുപാർശ ചെയ്തിരുന്നു.
ജോലിക്ക് അനധികൃതമായി ഹാജരാകാത്ത പലരും വ്യാജ മെഡിക്കൽ സാക്ഷ്യപത്രങ്ങൾ ഹാജരാക്കി പിന്നീട് സർവീസിൽ പുനഃപ്രവേശിച്ച് സർവീസ് ആനുകൂല്യങ്ങളും പെൻഷനും നേടിയെടുക്കുന്ന സാഹചര്യമുണ്ട്. ആവശ്യമായ ജീവനക്കാർ കോർപറേഷന്റെ സർവീസ് റോളിൽ ഉണ്ടായിരിക്കുകയും അനധികൃതമായി പലരും ജോലിക്കു വരാതിരിക്കുകയും െചയ്യുന്നതിനാൽ സർവീസുകൾ നടത്തുന്നതിന് വലിയ ബുദ്ധിമുട്ടു നേരിട്ടിരുന്നു. ജോലിക്ക് ഹാജരാകാത്തവരെ പിരിച്ചുവിടുന്നതോടെ ജീവനക്കാരുടെ എണ്ണം സർവീസിന് അനുസരിച്ച് ക്രമപ്പെടുത്താൻ കഴിയും.