- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്ത്രീയും പുരുഷനും ചേർന്നതാണ് ദൈവസങ്കൽപ്പം; സ്ത്രീകൾ പൂജ നടത്തിയ പാരമ്പര്യമാണ് നമ്മുടേത്; ആചാരങ്ങൾ അനുശീലിക്കുമ്പോൾ തന്നെ പുതുമയെ ഉൾക്കൊള്ളണം; ശബരിമല വിവാദത്തിൽ അമൃതാനന്ദമയി പറയുന്നത്
കോഴിക്കോട്: സ്ത്രീയും പുരുഷനും ചേരുന്നതാണ് തന്റെ ദൈവ സങ്കൽപമെന്ന് അമൃതാനന്ദമയി. എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആചാരങ്ങൾ പാലിക്കണമെന്നും അമൃതാനന്ദമയി കൂട്ടിച്ചേർത്തു. ആചാരങ്ങൾ അനുശീലിക്കുമ്പോൾ തന്നെ പുതുമയെ ഉൾക്കൊള്ളാൻ മതങ്ങൾ തയ്യാറാകണം. ഇത് സംബന്ധിച്ച് വിവാദങ്ങൾക്കില്ലെന്
കോഴിക്കോട്: സ്ത്രീയും പുരുഷനും ചേരുന്നതാണ് തന്റെ ദൈവ സങ്കൽപമെന്ന് അമൃതാനന്ദമയി. എന്നാൽ ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ആചാരങ്ങൾ പാലിക്കണമെന്നും അമൃതാനന്ദമയി കൂട്ടിച്ചേർത്തു.
ആചാരങ്ങൾ അനുശീലിക്കുമ്പോൾ തന്നെ പുതുമയെ ഉൾക്കൊള്ളാൻ മതങ്ങൾ തയ്യാറാകണം. ഇത് സംബന്ധിച്ച് വിവാദങ്ങൾക്കില്ലെന്നും പ്രശ്‌നം പഠിച്ച ശേഷമേ വിശദമായി പറയാനാകുകയുള്ളുവെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളെ ഏതെങ്കിലും രീതിയിൽ അകറ്റിനിർത്തുന്നതിനോട് യോജിപ്പില്ല. സ്ത്രീകൾ പൂജ നടത്തിയ പാരമ്പര്യമാണ് നമുക്കുള്ളത്. അതിനാലാണ് അമ്മയും പൂജകൾ നടത്തുന്നത്. പാരമ്പര്യത്തെ ഉൾക്കൊള്ളുമ്പോൾ പുതിയ കാലത്തെ സ്വീകരിക്കാനും തയ്യാറാകണമെന്നും അമൃതാനന്ദമയി കോഴിക്കോട്ട് പറഞ്ഞു.
ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശനം നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കരുതലോടെയായിരുന്നു അമൃതാനന്ദമയിയുടെ പ്രതികരണം. ശബരിമലയിൽ സ്ത്രീകൾ പ്രവേശിക്കുന്നത് സംബന്ധിച്ച് നിലനിൽക്കുന്ന ആചാരങ്ങൾ പാലിക്കുമ്പോൾ തന്നെ പുതുമയെ ഉൾക്കൊള്ളണം. ഏതെങ്കിലും രീതിയിൽ സ്ത്രീകളെ അകറ്റിനിർത്തുന്നതിനോട് യോജിക്കുന്നില്ലെന്നും അമൃതാനന്ദമയി പറഞ്ഞു.
സ്ത്രീകൾ പൂജ നടത്തിയ പാരമ്പര്യമാണ് നമ്മുടേത്. പാരമ്പര്യത്തെ ഉൾക്കൊള്ളുമ്പോൾ പുതിയകാലത്തെ സ്വീകരിക്കുകയും ചെയ്യേണ്ടതാണെന്നാണ് അമൃതാനന്ദമയിയുടെ നിലപാട്.