- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാൾ; അമ്മയുടെ പിറന്നാളിൽ പങ്കെടുക്കാൻ പതിനായിരങ്ങൾ ആശ്രമത്തിലെത്തി
കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാൾ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയിൽ പിറന്നാൾ ചടങ്ങുകൾ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളിൽ നിന്നു പതിനായിരങ്ങൾ ആശ്രമത്തിൽ എത്തിയിട്ടുണ്ട്. പുലർച്ചെ ഗണപതിഹോമത്തോടെ പരിപാടികൾ തുടങ്ങും. 7.30നു സത്സംഗ്. ഒമ്പതിനു ഗുരുപാദുകപൂജയ്ക്കു സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നൽകും. തുടർന്ന് അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകും. പ്രളയരക്ഷാദൗത്യത്തിനിടെ മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം, മഠം നൽകുന്ന പെൻഷൻ, വിദ്യാമൃത സ്‌കോളർഷിപ്, ചികിത്സാ സഹായം എന്നിവയുടെ വിതരണവും സമൂഹവിവാഹവും വേദിയിൽ നടക്കും. ഉച്ചയോടെ അമൃതാനന്ദമയിയുടെ ദർശനം ആരംഭിക്കും.
കരുനാഗപ്പള്ളി: ആഘോഷങ്ങളില്ലാതെ മാതാ അമൃതാനന്ദമയിക്ക് ഇന്ന് 65-ാം പിറന്നാൾ. അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാംപസിലെ വേദിയിൽ പിറന്നാൾ ചടങ്ങുകൾ നടക്കും. പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും വിവിധയിടങ്ങളിൽ നിന്നു പതിനായിരങ്ങൾ ആശ്രമത്തിൽ എത്തിയിട്ടുണ്ട്.
പുലർച്ചെ ഗണപതിഹോമത്തോടെ പരിപാടികൾ തുടങ്ങും. 7.30നു സത്സംഗ്. ഒമ്പതിനു ഗുരുപാദുകപൂജയ്ക്കു സ്വാമി അമൃതസ്വരൂപാനന്ദപുരി നേതൃത്വം നൽകും. തുടർന്ന് അമൃതാനന്ദമയി ജന്മദിനസന്ദേശം നൽകും. പ്രളയരക്ഷാദൗത്യത്തിനിടെ മരിച്ചവരുടെ ആശ്രിതർക്കുള്ള സഹായം, മഠം നൽകുന്ന പെൻഷൻ, വിദ്യാമൃത സ്‌കോളർഷിപ്, ചികിത്സാ സഹായം എന്നിവയുടെ വിതരണവും സമൂഹവിവാഹവും വേദിയിൽ നടക്കും. ഉച്ചയോടെ അമൃതാനന്ദമയിയുടെ ദർശനം ആരംഭിക്കും.
Next Story