- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രവാചക നിന്ദ: മാപ്പുപറഞ്ഞിട്ടും തീരാത്ത പ്രശ്നങ്ങളിൽ ഞെട്ടി മാതൃഭൂമി; 20 കോടിയുടെ പരസ്യവരുമാനം നഷ്ടമായി; മലബാറിൽ മാത്രം അരലക്ഷം കോപ്പികൾ കുറഞ്ഞു, കലക്കവെള്ളത്തിൽ മീൻ പിടിക്കാൻ 'മനോരമയും' 'സുപ്രഭാതവും'; കൽപ്പറ്റയിൽ ശ്രേയംസ്കുമാറും ഭീഷണിയിൽ
കോഴിക്കോട്: തീർത്തും പ്രതീക്ഷിക്കാതെ ഒരു അബദ്ധം പറ്റുക. അതിന് ഒന്നാം പേജിൽ തന്നെ നിർവാജ്യം ഖേദപ്രകടനം നടത്തുക. പക്ഷേ വിഷയം മതമാവുമ്പോൾ അതുകൊണ്ടെന്നും പ്രശ്‌നം അവസാനിക്കില്‌ളെന്ന തിരച്ചറിവിലാണ്, ദേശീയ പാരമ്പര്യവും സ്വാതന്ത്ര്യ സമര പൈതൃകവുമൊക്കെ അവകാശപ്പെടുന്ന മാതൃഭൂമി പത്രം. മാതൃഭൂമിയുടെ നഗരം സപ്‌ളിമെന്റിൽ ,പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽവന്ന ഒരു പ്രതികരണം എടുത്തു കൊടുത്തുപോയതിന് ഇത്രയൊക്കെ ഉണ്ടാകുമെന്ന് അവർ കരുതിയിട്ടില്ല. മാതൃഭൂമിയുടെ ഖേദ പ്രകടനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സകല സംഘടനകളും പ്രതിഷേധത്തിൽനിന്ന് പിന്മാറിയെങ്കിലും , പത്രത്തിന്റെ അടിത്തറ തകർക്കുന്ന പ്രവർത്തനങ്ങളാണ് പിന്നീട് ഉണ്ടായത്. മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കൂട്ടത്തോടെ പത്രം നിർത്തുന്ന വാർത്തകളാണ് ഓരോ ദിവസവും സർക്കുലേഷൻ വിഭാഗത്തിന് മുമ്പാകെ ഇപ്പോഴും എത്തുന്നത്.മലബാറിൽ മാത്രം അരലക്ഷത്തോളം കോപ്പികൾ കുറഞ്ഞുവെന്നത് ഞെട്ടലോടെയാണ് മാതൃഭൂമി മാനേജ്‌മെന്റ് ഉൾക്കൊണ്ടത്. പലേടത്തും ഏജൻസികൾ തന്നെ
കോഴിക്കോട്: തീർത്തും പ്രതീക്ഷിക്കാതെ ഒരു അബദ്ധം പറ്റുക. അതിന് ഒന്നാം പേജിൽ തന്നെ നിർവാജ്യം ഖേദപ്രകടനം നടത്തുക. പക്ഷേ വിഷയം മതമാവുമ്പോൾ അതുകൊണ്ടെന്നും പ്രശ്‌നം അവസാനിക്കില്‌ളെന്ന തിരച്ചറിവിലാണ്, ദേശീയ പാരമ്പര്യവും സ്വാതന്ത്ര്യ സമര പൈതൃകവുമൊക്കെ അവകാശപ്പെടുന്ന മാതൃഭൂമി പത്രം. മാതൃഭൂമിയുടെ നഗരം സപ്‌ളിമെന്റിൽ ,പ്രവാചകൻ മുഹമ്മദ് നബിയെ നിന്ദിക്കുന്ന രീതിയിൽ സോഷ്യൽ മീഡിയയിൽവന്ന ഒരു പ്രതികരണം എടുത്തു കൊടുത്തുപോയതിന് ഇത്രയൊക്കെ ഉണ്ടാകുമെന്ന് അവർ കരുതിയിട്ടില്ല. മാതൃഭൂമിയുടെ ഖേദ പ്രകടനത്തെ തുടർന്ന് പോപ്പുലർ ഫ്രണ്ട് അടക്കമുള്ള സകല സംഘടനകളും പ്രതിഷേധത്തിൽനിന്ന് പിന്മാറിയെങ്കിലും , പത്രത്തിന്റെ അടിത്തറ തകർക്കുന്ന പ്രവർത്തനങ്ങളാണ് പിന്നീട് ഉണ്ടായത്.
മുസ്ലിം ഭൂരിപക്ഷ മേഖലകളിൽ കൂട്ടത്തോടെ പത്രം നിർത്തുന്ന വാർത്തകളാണ് ഓരോ ദിവസവും സർക്കുലേഷൻ വിഭാഗത്തിന് മുമ്പാകെ ഇപ്പോഴും എത്തുന്നത്.മലബാറിൽ മാത്രം അരലക്ഷത്തോളം കോപ്പികൾ കുറഞ്ഞുവെന്നത് ഞെട്ടലോടെയാണ് മാതൃഭൂമി മാനേജ്‌മെന്റ് ഉൾക്കൊണ്ടത്. പലേടത്തും ഏജൻസികൾ തന്നെ ഇല്ലാതായി. എതെങ്കിലും ഒരു സംഘടനയുടെ നിർദ്ദേശമനുസരിച്ചല്ല ഇതെന്നുള്ളതാണ് ഏറ്റവും ശ്രദ്ധേയം. ഏജൻസി ഒഴിവാക്കിയ പലരും പള്ളിയിൽനിന്ന് അങ്ങനെയാരു നിർദ്ദേശം ഉയർന്നു എന്നാണ് മാതൃഭൂമി ഫീൽഡ് സ്റ്റാഫിനോട് പറഞ്ഞിരിക്കുന്നുത്. മാതൃഭൂമിയുടെ മറ്റ് പ്രസിദ്ധീകരണങ്ങളായ ഗൃഹലക്ഷ്മി, യാത്ര എന്നിവക്കെക്കെ സർക്കുലേഷനിൽ ഇടിവ് വന്നിട്ടുണ്ട്.
പരസ്യവരുമാനത്തിലുണ്ടായ തിരിച്ചടിയും വലുതായിരുന്നു. പ്രവാചക നിന്ദാ വിഷയത്തിനുശേഷം ഏകദേശം 20 കോടിയുടെ പരസ്യവരുമാനം പത്രത്തിനും അനുബന്ധ പ്രസിദ്ധീകരണങ്ങൾക്കുമായി നഷ്ടപ്പെട്ടിരിക്കയാണ്. മുസ്ലിം പ്രമുഖർ നിയന്ത്രിക്കുന്ന ആശുപത്രികളും ജൂവലറികളും അടക്കമുള്ള സംരംഭങ്ങളും മറ്റും ഇപ്പോൾ വല്ലാതെ പരസ്യം മാതൃഭൂമിയിൽ കുറച്ചിട്ടുണ്ട്.ഇത്രയേറെ പ്രമുഖ സ്ഥാപനങ്ങൾ ഇസ്ലാമിക ഗ്രൂപ്പുകളുടെ നിയന്ത്രണത്തിലായിരുന്നെന്ന് ,ഇപ്പോഴാണ് അറിയുന്നതെന്നാണ് മാതൃഭൂമിയിലെ പരസ്യവിഭാഗം പ്രതികരിച്ചത്. എന്നാൽ തുടർന്ന നടത്തിയ ചർച്ചകളുടെ അടിസ്ഥനാത്തിൽ സഹകരിക്കാമെന്ന ഉറപ്പ് ഇവരൊക്കെ നൽകിയിട്ടുണ്ടെന്നാണ് മാതൃഭൂമി മാർക്കറ്റിങ് വിഭാഗം പറയുന്നത്.
കലക്കവെള്ളത്തിൽ മീൻ പടിക്കാൻ മിടുക്കരാണ് കേരളത്തിലെ പത്ര സ്ഥാപനങ്ങൾ. മാതൃഭൂമിയെ ഒറ്റപ്പെടുത്തുന്നതിന് മനോരമയ അടക്കമുള്ള സഹ പത്രങ്ങള്ൾ ചൂട്ടുപിടിക്കുന്നുമുണ്ട്. മാതൃഭൂമിക്കെതിരെ മുസ്ലിം സംഘടനകൾ ഉയർത്തിയ പ്രതിഷേധം നന്നായി മുതലെടുക്കാൻ സ്‌പെഷ്യൽ സ്‌ക്വാഡിനെ തന്നെയാണ് മനോരമ ഫീൽഡിലേക്ക് അയച്ചിരക്കുന്നത്. ഇവർ മുസ്ലിം വീടുകളിൽ ചെന്ന് വിഷയം ആളിക്കത്തിച്ച് മാതൃഭൂമി നിർത്തിക്കുന്ന സംഭവവും പലയിടത്തും ഉണ്ടായിട്ടുണ്ട്. എവിടെയെങ്കിലും മാതൃഭൂമിയുടെ ഏജൻസി നിന്നാൽ തൊട്ടടുത്ത ദിവസം തന്നെ ആ വീടുകളിലൊക്കെ മനോരമ പത്രം സൗജന്യമായി എത്തുകയാണ്.
എന്നാൽ മുമ്പ് ലൗ ജിഹാദിനെ കുറിച്ച് വ്യാജവാർത്ത കൊടുത്ത് മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തിയ പത്രമാണ് മനോരമയെന്നും, മാതൃഭൂമി നിർത്തുന്നവർ തങ്ങളുടെ പത്രമായ 'സുപ്രഭാതമാണ്' വാങ്ങേണ്ടതെന്നുമാണ് സമസ്ത ഇ.കെ വിഭാഗം പ്രചരിപ്പിക്കുന്നത്. ഇ.കെ വിഭാഗത്തിന്റെ നേതാക്കളെല്ലാം മാതൃഭൂമിയോട് ക്ഷമിച്ചു എന്ന് പറയുമ്പോഴും പത്രം നടത്തിപ്പുകാർ ഇതൊരു അവസരമായാണ് കാണുന്നത്.മാതൃഭൂമി വിഷയത്തെ തുടർന്ന് കോഴിക്കോട്, മലപ്പുറം ജില്ലകളിൽ മാത്രമായി സുപ്രഭാതത്തിന് പതിനായിരം കോപ്പിയുടെ വർധനവയുണ്ടായിട്ടുണ്ട്.
അതേസമയം ഈ സംഭവം കൈകാര്യം ചെയ്തതിനെ കുറിച്ച് മാതൃഭൂമി ജീവനക്കാരിലും അസംതൃപ്തി പടരുകയാണ്. പത്രത്തിന്റെ വാർത്താ സംഘത്തിന്റെ ഏറ്റവും താഴെ തട്ടിൽ വരുന്ന ഒരു വനിതാ ജീവനക്കാരി മാത്രമാണ് ഇക്കാര്യത്തിൽ കുടുങ്ങിയത്. ഈ കുട്ടി സസ്‌പെൻഷനും തുടർന്നുണ്ടായ മാനസിക പീഡനവും കാരണം ജോലി ഉപേക്ഷിച്ചിരിക്കയാണ്. സുരക്ഷാകാരണങ്ങളാൽ പെൺകുട്ടിയുടെ പേര് പുറത്തുവിട്ടിട്ടില്ല. പക്ഷേ ഈ ട്രെയിനി നിരപരാധിയാണെന്ന് പറയുന്ന ജീവനക്കാരാണ് മാതൃഭൂമിയിൽ കൂടുതൽ. സത്യത്തിൽ മാതൃഭൂമി ഓൺലൈനിൽ വന്ന ഒരു കമന്റ് എടത്ത് 'നഗരം' സപ്‌ളിമെന്റിൽ കൊടുക്കുകമാത്രമാണ് ഇവർ ചെയ്തത്.
മൂന്നും നാലും പെണ്ണുകെട്ടിയ കേരളത്തിലെ ഒരു മുസ്ലിം നേതാവിനെതിരെ എതിരാളികൾ ഇട്ട കമന്റാണ് ഇതെന്നാണ് സത്യത്തിൽ ആ തുടക്കക്കാരി കരുതിയിരുന്നത്. എന്നാൽ വിവദമായതോടെ ഓൺലൈനിൽ നിന്ന് അത് ഡിലീറ്റ് ചെയ്ത് അവർ തടിതപ്പിയെടുത്തു. മാത്രമല്ല 'നഗരം' പോലൊരു സപ്‌ളിമെന്റ് നോക്കാൻ ചുമതലയുള്ള സീനയർ ജേർണലിസ്റ്റുകൾക്കെതിരെ കമ്പനി കാര്യമായ നടപടിയൊന്നും എടുത്തിട്ടില്ല. കണ്ണിൽ പൊടിയിടാനായി രണ്ടുപേരെകൂടി സസ്‌പെൻഡ് ചെയ്തിട്ടുണ്ടെങ്കിലും പ്രശ്‌നം കെട്ടടങ്ങുമ്പോൾ തിരച്ചെടുക്കാമെന്ന് ഉറപ്പുനൽകി ശമ്പളത്തോടെയാണ് ഇവർക്ക് അവധി നൽകിയത്. മാനേജ്‌മെന്റിന്റെ ഇഷ്ടക്കാരായ ഇവരൊക്കെ വൈകാതെതന്നെ ജോലിയിൽ തിരച്ചുകയറുമെന്നാണ് അറിയാൻ കഴിയുന്നത്.
അതേസമയം മാതൃഭൂമിയുടെ ഇപ്പോഴത്തെ എല്ലാമെല്ലാമായ എം.വി ശ്രേയാംസ്‌കുമാർ എംഎൽഎയും വിവാദത്തെതുടർന്ന് ശരിക്കും പെട്ടിരിക്കയാണ്. കൽപ്പറ്റയിൽ സിപിഐ.എം നേതാവ് ശശീന്ദ്രനിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടുന്ന ശ്രേയാംസിന് ഇത്തവണ മുസ്ലിം വോട്ടുകൾ നഷ്ടമാവാൻ ഇത് ഇടയാക്കുമെന്ന കടുത്ത ഭീതിയുണ്ട്. ഇത് മറികടക്കനായെന്നോണം ഇപ്പോൾ എല്ലാ ദിവസവും ചെറിയ ഇസ്ലാമിക പരിപാടികൾ പോലും ഒന്നാംപേജിൽ കൊടുക്കേണ്ട ഗതികേടിലാണ് മാതൃഭൂമിയിപ്പോൾ!