കോട്ടയം: എരുമേലി മുക്കൂട്ടുതറയിൽ ഒഴുക്കിൽപ്പെട്ട് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളിൽ ഒരാൾ മരണപ്പെടുകയും മറ്റൊരാൾ അത്ഭുതകരമായി രക്ഷപ്പെടുകയും ചെയ്തത് നാട്ടുകാരിൽ ഒരേ സമയം നടക്കുവും അമ്പരപ്പും ഉളവാക്കി.മഴകനത്തതോടെ ഇന്നലെ വൈകീട്ട് ഏഴുമണിയോടെയാണ് ബൈക്ക് അപകടത്തിൽ പെട്ടത്.ചാത്തൻതറ സ്വദേശി അദ്വൈത്, സാമൂവൽ എന്നിവരാണ് ഒഴുക്കിൽ പെട്ടത്.അപകടത്തിന് പിന്നാലെ രണ്ടുപേരെയും കാണാതായെങ്കിലും സാമൂവലിനെ പലകക്കാവ് ഭാഗത്തെ തോട്ടിൽ നിന്നും നാട്ടുകാർ രക്ഷപ്പെടുത്തുകയായിരുന്നു.പ്രദേശവാസിയായ മാത്യു ജെക്കബ് എന്ന മാത്തുക്കുട്ടിയുടെ നേതൃത്വത്തിൽ നാട്ടുകാരാണ് സാമുവലിനെ രക്ഷപ്പെടുത്തിയത്.

രക്ഷപ്പെടുത്തിയ അനുഭവം മാത്യു പറയുന്നത് ഇങ്ങനെ...മഴ കനത്തതിനെത്തുടർന്ന് സുഹൃത്തിന്റെ വീട്ടിൽ വെള്ളം കയറിയിരുന്നു.പിന്നാലെ സുഹൃത്തിന്റെ വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങളും വളർത്തുമൃങ്ങളും ഉൾപ്പടെ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റുന്നതിനിടെയാണ് ജീവൻ രക്ഷിക്കണെ എന്ന അലർച്ച കേട്ടത്.നോക്കിയപ്പോൾ ക്ണ്ടത് തോട്ടിലുടെ ഒരാൾ ഒഴുകി വരുന്നതാണ്.ഒടിച്ചെന്ന് നോക്കുമ്പോൾ യുവാവ് ചെറിയ പിടിവള്ളിയിൽ പിടിച്ച് ജീവൻ രക്ഷിക്കാനായി കരയുകയാണ്.തന്നെക്കൊണ്ട് തനിച്ച് സാധിക്കില്ലെന്ന് മനസിലായതോടെ മാത്യു സമീപ വാസികളെക്കുടി വിളിച്ചു വരുത്തി.

സമീപത്ത് നിന്ന് ലഭിച്ച ഒരു ട്യൂബ് വെള്ളിത്തിലേക്ക് ഏറിഞ്ഞു നൽകിയെങ്കിലും അത് തികയുന്നുണ്ടായില്ല.അപ്പോഴാണ് ഭാഗ്യത്തിന് അതുവഴി ഒരു പിക്അപ്പ് വരുന്നത് ശ്രദ്ധയിൽ പെട്ടത്.അവരോട് ചോദിച്ച് വാഹനത്തിലുണ്ടായിരുന്ന കയർ എടുത്ത് യുവാവിന് എറിഞ്ഞ് കൊടുത്തു.എന്നാൽ ഒഴുക്കു കൂടിയതോടെ ആദ്യത്തെ രണ്ട് തവണ പരിശ്രമം വിജയിച്ചില്ല. എന്നാൽ മൂന്നാം ശ്രമത്തിൽ കൃത്യമായി യുവാവിന് കയറിൽ പിടുത്തം കിട്ടി.
അങ്ങിനെ എല്ലാവരും ചേർന്ന് വലിച്ച് കയറ്റുകയായിരുന്നു.

ഒഴുക്കിൽപെട്ട് കാണാതായ കൂടെയുണ്ടായിരുന്ന അദ്വൈതിന്റെ മൃതദേഹം നീണ്ട തിരച്ചിലിനൊടുവിലാണ് കണ്ടെത്തിയത്.ചാത്തൻതറ സ്വദേശിയണ് മരിച്ച അദ്വൈത്. അതേസമയംകോട്ടയത്ത് ശക്തമായ മഴയിൽ വിവിധയിടങ്ങളിൽ വെള്ളം കയറി. മീനച്ചിലാർ, മണിമലയാർ എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനിലയിലേക്ക് ഉയർന്നു. മീനച്ചിലാറ്റിൽ ചേരിപ്പാട്, തീക്കോയി എന്നിവിടങ്ങളിൽ ജലനിരപ്പ് അപകടനില കടന്നു. പാലാ ടൗണിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറിയനിലയിലാണ്.

ജില്ലയിൽ അഞ്ചിടത്ത് ഉരുൾപൊട്ടി. മൂന്നിലവ് പഞ്ചായത്തിൽ കടപുഴ, ഇരുമാപ്ര, കവനശേരി, വെള്ളറ, മങ്കൊമ്പ്, കൂട്ടിക്കൽ പഞ്ചായത്തിൽ കാവാലി, മൂപ്പന്മല എന്നിവിടങ്ങളിലുമാണ് ഉരുൾപൊട്ടിയത്. ബിഷപ്പ് ഹൗസിന് മുൻ ഭാഗത്താണ് വെള്ളം കയറി. കൊട്ടാരമറ്റവും വെള്ളത്തിനടിയിലായി.

വെള്ളം കയറുന്ന വ്യാപാര സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ വ്യാപാരികൾ ഇന്നലെ തന്നെ മാറ്റിയിരുന്നു. പാലായിലെ പ്രധാന ടൗൺ ഭാഗത്ത് ഇതുവരെ വെള്ളം കയറാത്തത് ആശ്വാസം നൽകുന്നുണ്ട്.