- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വന്തം കൈപ്പടയിൽ രാജിക്കത്ത് എഴുതി നൽകിയതോടെ മായാവതിയുടെ രാജി സ്വീകരിച്ചു; ബിഎസ്പി അധ്യക്ഷയുടെ രാജ്യസഭയിൽ നിന്നുള്ള രാജി ദളിതർക്കു നേരെ രാജ്യത്ത് വർധിക്കുന്ന ആക്രമണങ്ങളിൽ പ്രതിഷേധിച്ച്
ന്യൂഡൽഹി: ബിസ്പി അധ്യക്ഷ മായാവതിയുടെ എംപി സ്ഥാനത്തു നിന്നുള്ള രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. നിർദിഷ്ട രീതിയിൽ രാജിക്കത്ത് നൽകിയതോടെയാണ് രാജി സ്വീകരിച്ചത്. രാജ്യത്ത് ദലിതർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അനുവാദം നൽകുന്നില്ലാ എന്നതിൽ പ്രതിഷേധിച്ചാണ് മായാവതി എംപി സ്ഥാനം രാജിവെച്ചത്. സരൻപൂരിലുണ്ടായ ദളിത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം സഭയിൽ ചർച്ചയ്ക്കായി മായാവതി ഉയർത്തിയത്. എന്നാൽ വിഷയം സഭയിൽ അവതിരിപ്പിച്ച് തീരുന്നതിനു മുമ്പ് തന്നെ മൂന്ന് മിനിറ്റ് കഴിഞ്ഞു എന്ന കാരണത്താൽ സഭാധ്യക്ഷൻ ഇടപെടുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളിൽ വിഷയം തീർക്കാൻ സാധിക്കില്ലെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും സമയം അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ച് മായാവതി സഭ വിടുകയായിരുന്നു. രാജ്യസഭാ എംപി എന്ന നിലയിൽ ഒൻപത് മാസത്തെ കാലാവധി ശേഷിക്കെയാണ് മായാവതി രാജി നൽകിയത്. എന്നാൽ രാജിക്കത്ത് അതിന്റേതായ രീതിയിൽ നൽകിയില്ല എന്ന കാരണത്താൽ നേരത്ത
ന്യൂഡൽഹി: ബിസ്പി അധ്യക്ഷ മായാവതിയുടെ എംപി സ്ഥാനത്തു നിന്നുള്ള രാജി ഉപരാഷ്ട്രപതി സ്വീകരിച്ചു. നിർദിഷ്ട രീതിയിൽ രാജിക്കത്ത് നൽകിയതോടെയാണ് രാജി സ്വീകരിച്ചത്. രാജ്യത്ത് ദലിതർക്കു നേരെയുള്ള ആക്രമണങ്ങൾ വർദ്ധിച്ചു വരുന്ന പശ്ചാത്തലത്തിൽ വിഷയത്തെക്കുറിച്ച് സംസാരിക്കാൻ അനുവാദം നൽകുന്നില്ലാ എന്നതിൽ പ്രതിഷേധിച്ചാണ് മായാവതി എംപി സ്ഥാനം രാജിവെച്ചത്.
സരൻപൂരിലുണ്ടായ ദളിത് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് വിഷയം സഭയിൽ ചർച്ചയ്ക്കായി മായാവതി ഉയർത്തിയത്. എന്നാൽ വിഷയം സഭയിൽ അവതിരിപ്പിച്ച് തീരുന്നതിനു മുമ്പ് തന്നെ മൂന്ന് മിനിറ്റ് കഴിഞ്ഞു എന്ന കാരണത്താൽ സഭാധ്യക്ഷൻ ഇടപെടുകയായിരുന്നു. മൂന്നു മിനിറ്റിനുള്ളിൽ വിഷയം തീർക്കാൻ സാധിക്കില്ലെന്ന് ആവശ്യം ഉന്നയിച്ചെങ്കിലും സമയം അനുവദിച്ചില്ല. ഇതിൽ പ്രതിഷേധിച്ച് രാജി വെയ്ക്കുന്നതായി പ്രഖ്യാപിച്ച് മായാവതി സഭ വിടുകയായിരുന്നു. രാജ്യസഭാ എംപി എന്ന നിലയിൽ ഒൻപത് മാസത്തെ കാലാവധി ശേഷിക്കെയാണ് മായാവതി രാജി നൽകിയത്.
എന്നാൽ രാജിക്കത്ത് അതിന്റേതായ രീതിയിൽ നൽകിയില്ല എന്ന കാരണത്താൽ നേരത്തെ മായാവതിയുടെ രാജി സ്വീകരിച്ചിരുന്നില്ല. തുടർന്ന് കയ്യെഴുത്തിലുള്ള രാജി മായാവതി ഇന്ന് വീണ്ടും സമർപ്പിക്കുകയായിരുന്നു. രാജിവെയ്ക്കുന്നത് വിശദീകരിച്ച് നേരത്തെ മൂന്ന് പേജോളം വരുന്ന രാജിക്കത്താണ് നിർദ്ദിഷ്ട രൂപത്തിൽ അല്ലെന്ന് ചൂണ്ടിക്കാട്ടി തള്ളിയത്.