- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാദം ഉണ്ടാകാതിരിക്കുൻ മുൻകരുതൽ സ്വീകരിച്ച ഉദ്യോസ്ഥൻ പടിക്ക് പുറത്ത്! മയ്യിൽ എസ്എച്ച്ഒയെ സ്ഥലം മാറ്റി; ആ നോട്ടീസിലുള്ളത് സർക്കാരിന്റെ അഭിപ്രായമല്ല; വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമെന്ന വിശദീകരണവുമായി മുഖ്യമന്ത്രിയുടെ ഓഫീസ്
തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ മയ്യിൽ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ജുമാ മസ്ജിദ് സെക്രട്ടറിക്ക് നോട്ടീസ് നൽകിയ എസ്എച്ച്ഒക്കെതിരെ സർക്കാർ നടപടി. മുന്നറിയിപ്പെന്ന നിലയിൽ നൽകിയ നോട്ടീസ് പുലിവാലായപ്പോൾ സർക്കാർ മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. മുന്നറിയിപ്പു നോട്ടീസ് അനവസരത്തിലുള്ളതും സർക്കാരിന്റെ കാഴ്ചപ്പാടിന് വിരുദ്ധവുമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. എസ്എച്ച്ഒ സർക്കാർ നയം മനസ്സിലാക്കാതെ തെറ്റായ നോട്ടീസാണ് നൽകിയത്. അതുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ ചുമതലയിൽ ഡിജിപി മാറ്റിയതായും ഓഫീസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.
രാജ്യത്ത് വലിയതോതിൽ വർഗീയ സംഘർഷമുണ്ടാക്കാൻ ചില ശക്തികൾ ശ്രമിക്കുന്ന ഘട്ടമാണിത്. ഈ സാഹചര്യത്തിൽ വിശ്വാസികളും മത സ്ഥാപനങ്ങളും ജനങ്ങളാകെയും തമ്മിൽ നിലനിൽക്കുന്ന സൗഹൃദവും സമാധാന ജീവിതവും സംരക്ഷിക്കുക സുപ്രധാനമാണ്. ജുമാ മസ്ജിദുകളിൽ വർഗീയ പ്രചാരണം നടക്കുന്നു എന്ന അഭിപ്രായം സർക്കാരിനില്ല. അതുകൊണ്ടാണ്, വിവരം ശ്രദ്ധയിൽ പെട്ട ഉടനെ ബന്ധപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചത്. സാമുദായിക സൗഹാർദത്തിന്റെ പ്രാധാന്യവും അനിവാര്യതയും മനസ്സിലാക്കി എല്ലാവരും ഇക്കാര്യത്തിൽ സഹകരിണമെന്നഭ്യർത്ഥിക്കുന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
എസ്എച്ച്ഒയുടെ സർക്കുലറിനെതിരെ മുസ്ലിം സംഘടനകൾ രംഗത്തെത്തിയതിന് പിന്നാലെയാണ് സർക്കാർ നടപടിയും കൈക്കൊണ്ടത്. സർക്കുലറിൽ വീഴ്ചയുണ്ടായതായി എസ്എച്ച്ഒ പറഞ്ഞു. മഹല്ല് കമ്മറ്റികൾക്ക് വാക്കാൽ നിർദ്ദേശത്തിനായിരുന്നു ഉത്തരവ്. സർക്കുലർ ഇറക്കിയത് വീഴ്ചയാണെന്നും എസ്എച്ച്ഒ കൂട്ടിച്ചേർത്തു.
'പ്രവാചകനിന്ദ നടന്നതായി പറയുന്ന സംഭവത്തോടനുബന്ധിച്ച് രാജ്യത്ത് നിലനിൽക്കുന്ന പ്രത്യേക സാഹചര്യത്തിൽ താങ്കളുടെ കമ്മിറ്റിയുടെ കീഴിലുള്ള പള്ളികളിൽ വെള്ളിയാഴ്ച ജുമാ നിസ്‌കാരത്തിനു ശേഷം നടത്തിവരുന്ന മത പ്രഭാഷണങ്ങളിൽ നിലവിലുള്ള സാമുദായിക സൗഹാർദ്ദം തകർക്കുന്നതോ വർഗീയ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലോ ഉള്ളതായ പ്രഭാഷണങ്ങൾ നടത്താൻ പാടില്ല. അങ്ങനെ സംഭവിച്ചെന്ന വിവരം ലഭിക്കുന്ന പക്ഷം ബന്ധപ്പെട്ട വ്യക്തികളുടെ പേരിൽ ഉചിതമായ നടപടി സ്വീകരിക്കുമെന്നുമാണ് നോട്ടിസിൽ പറയുന്നത്. മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ ഓഫ് പൊലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാർക്ക് നൽകിയിട്ടുള്ളത്.
മയ്യിൽ സ്റ്റേഷൻ ഹൗസ് ഓഫിസറായ ഇൻസ്പെക്ടർ ഓഫ് പൊലിസ് ഒപ്പ് വെച്ച നോട്ടീസാണ് പള്ളി കമ്മറ്റി സെക്രട്ടറിമാർക്ക് നൽകിയിട്ടുള്ളത്. മയ്യിൽ പഞ്ചായത്തിന് കീഴിലുള്ള പള്ളികളിലാണ് സർക്കുലർ നൽകിയത്. സർക്കുലറിനെതിരെ മുസ്ലിം ലീഗ്, എസ്ഡിപിഐ ഉൾപ്പടെയുള്ള രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തിയിരുന്നു.
ക്രമസമാധാനം നിലനിർത്താനുള്ള മുൻകരുതലിന്റെ ഭാഗമായാണ് ചില പള്ളികളിൽ നോട്ടീസ് നൽകിയതെന്ന് മയ്യിൽ പൊലിസ് ഇൻസ്പെക്ടർ ബിജു പ്രകാശ് പ്രതികരിച്ചു. എന്നാൽ, ഏത് സാഹചര്യത്തിലാണ് നോട്ടീസ് നൽകിയതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് മുസ്ലിം ലീഗ് കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി ആവശ്യപ്പെട്ടിരുന്നു.
മറുനാടന് മലയാളി ബ്യൂറോ