കൊച്ചി: സാഹസികത ഉൾപ്പെടുത്തി മഴവിൽ മനോരമയിൽ സംഘടിപ്പിച്ച പരിപാടിയാണ് ഉഗ്രം ഉജ്വലം. ചാനൽ റേറ്റിംഗിൽ മുന്നിൽ നിൽക്കുന്ന ഈ പരിപാടിയുടെ വിജയികളെ പ്രഖ്യാപിച്ചു. കോഴിക്കോട്ടെ കരാട്ടെ ഫാമിലിയാണ് ആറ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ വിജയികൾ ആയത്. ബംഗാൾ ടൈഗേഴ്‌സ് രണ്ടാംസ്ഥാനവും ശിവ ഗ്രൂപ്പ് ഓഫ് ഡാൻസ് മൂന്നാംസ്ഥാനവും സ്വന്തമാക്കി. തെന്നിന്ത്യൻ താരം ഖുഷ്ബുവാണ് വിജയികളെ പ്രഖ്യാപിച്ചത്. 

അത്ഭുതപ്രകടനങ്ങളിലൂടെ ആരാധകരെ സ്വന്തമാക്കിയ ആറുടീമുകളെ ഉൾപ്പെടുത്തിയായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. മഴവിൽ മനോരമയിലെ ഉഗ്രം ഉജ്വലം പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയിൽ കൊമ്പുകോർത്തതും അമ്പരപ്പിക്കുന്ന കാഴ്ചകൾകൊണ്ടായിരുന്നു. ഒടുവിൽ ആകാംക്ഷയുടെ നിമിഷങ്ങൾക്ക് വിരാമം. കോഴിക്കോട് മേരിക്കുന്ന് സ്വദേശികളായ മനോജ് മഹാദേവൻ, ഭാര്യ ബിന്ദു മനോജ് എന്നിവർ നേതൃത്വം നൽകിയ കരാട്ടേ ഫാമിലി വിജയികളായി. ദേഹത്തുകൂടി ഒമിനി വാനുകൾ കയറി ഇറങ്ങിയ കാഴ്‌ച്ച കണ്ട് വിധികർത്താക്കൾ പോലും അത്ഭുതത്തോടെയും ആശങ്കയോടെയും മുഖംപൊത്തി.

ജേതാക്കൾക്ക് നിറപറ നൽകുന്ന 10 ലക്ഷംരൂപയുടെ ക്യാഷ് െ്രെപസ് കെകെആർ ഗ്രൂപ്പ് വൈസ് ചെയർമാൻ ബിജു കർണ്ണൻ കൈമാറി. പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ നിന്നുള്ള അബു സാലേഹിന്റെ നേതൃത്വത്തിലുള്ള ബംഗാൾ ടൈഗേർസിനാണ് രണ്ടാം സ്ഥാനം. മെറിബോയ്‌ െഎസ്‌ക്രീം നൽകിയ 5 ലക്ഷം രൂപയാണ് സമ്മാനം. മൂന്നാം സ്ഥാനം നേടിയ പ്രജീഷ് പള്ളുരുത്തിയുടെ ടീമിന് എച്ച്െഎസി എബിഎഫ് സ്‌പെഷ്യൽ ഫുഡ്‌സ് െ്രെപ. ലിമിറ്റഡിന്റെ ടേസ്റ്റി നിബിൾസിന്റെ 3 ലക്ഷം രൂപ സമ്മാനിച്ചു. താരങ്ങളായ സുധാ ചന്ദ്രൻ , പൂർണ്ണിമ ഇന്ദ്രജിത്, ബാല എന്നിവരായിരുന്നു വിധികർത്താക്കൾ.