- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മുകേഷിന് പിന്നാലെ മീടൂ കാമ്പയിനിൽ കുടുങ്ങി സംഗീത സംവിധായകൻ ഗോപീസുന്ദറും; തിരിച്ചറിവില്ലാത്ത പ്രായത്തിൽ തന്നോട് സംഗീത സംവിധായകൻ മോശമായി പെരുമാറിയെന്ന് പേരു വെളിപ്പെടുത്താതെ പെൺകുട്ടി; ഫോണിൽ വിളിച്ച് കന്യകയാണോ എന്നു ചോദിച്ചു, അശ്ലീല സംഭാഷണം നടത്തിയെന്നും ആരോപണം; ഗോപീ സുന്ദറിനെതിരായ ഇന്ത്യാ പ്രൊട്ടെസ്റ്റ് പുറത്തുവിട്ടത് ഗുരുതര ആരോപണങ്ങൾ
തിരുവനന്തപുരം: സിപിഎം എംഎൽഎ മുകേഷിനെതിരായ ആരോപണത്തിന് പിന്നാലെ മറ്റൊരു പ്രമുഖനെതിരെയും മീ ടൂ ആരോപണം. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകനായി അറിയപ്പെടുന്ന ഗോപീസുന്ദറിനെതിരായൊണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേർന്നു പ്രവർത്തിക്കണം എന്നാഗ്രഹിച്ച പെൺകുട്ടിക്കെതിരെയാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി ആരോപണം ഉയർന്നിരിക്കുന്നത്. ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. അതേസമയം പെൺകുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്പയിനുമായി പ്രവർത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തിൽ തന്നെ സംഗീതലോകവുമായി ചേർന്നു പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ തുടങ്ങുന്നത്. പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളിൽ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂർത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവു
തിരുവനന്തപുരം: സിപിഎം എംഎൽഎ മുകേഷിനെതിരായ ആരോപണത്തിന് പിന്നാലെ മറ്റൊരു പ്രമുഖനെതിരെയും മീ ടൂ ആരോപണം. ദക്ഷിണേന്ത്യയിലെ പ്രമുഖ സംഗീത സംവിധായകനായി അറിയപ്പെടുന്ന ഗോപീസുന്ദറിനെതിരായൊണ് ആരോപണം ഉയർന്നിരിക്കുന്നത്. സംഗീതവുമായി ബന്ധമുള്ള ഗോപീ സുന്ദറുമായി ചേർന്നു പ്രവർത്തിക്കണം എന്നാഗ്രഹിച്ച പെൺകുട്ടിക്കെതിരെയാണ് മീ ടൂ കാമ്പയിന്റെ ഭാഗമായി ആരോപണം ഉയർന്നിരിക്കുന്നത്.
ഇന്ത്യാ പ്രൊട്ടസ്റ്റ് എന്ന ട്വിറ്റർ പേജാണ് ഗോപീസുന്ദറിനെതിരെ ഗുരുതരമായ ആരോപണങ്ങൾ അടങ്ങിയ വെളിപ്പെടുത്തൽ പുറത്തുവിട്ടത്. അതേസമയം പെൺകുട്ടിയുടെ പേരു വെളിപ്പെടുത്താതെയാണ് മീടു കാമ്പയിനുമായി പ്രവർത്തിക്കുന്ന ഇന്ത്യാ പ്രൊട്ടസ്റ്റ് ആരോപണം ഉന്നയിച്ചത്. ചെറിയ പ്രായത്തിൽ തന്നെ സംഗീതലോകവുമായി ചേർന്നു പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് താനെന്ന് പറഞ്ഞു കൊണ്ടാണ് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ തുടങ്ങുന്നത്.
പെൺകുട്ടിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ: അന്ന് ഹൈസ്‌ക്കൂളിൽ പഠിക്കുന്ന പ്രായമായിരുന്നു അത്. 18 വയസു പൂർത്തിയായിരുന്നില്ല, അന്നാണ് തനിക്ക് ആദ്യം ദുരനുഭവുും ഉണ്ടായത്. അന്ന് ഗോപീസുന്ദറിന് 34 വയസു വരെ പ്രായമേ കാണൂ. അന്ന് തനിക്ക് അദ്ദേഹം റോൾ മോഡൽ ആയിരുന്നു. താൻ ആകട്ടെ കരിയറിയൽ ഉന്നതികൾ ആഗ്രഹിക്കുന്ന വ്യക്തിയും. ഒരു ദിവസം അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. അതിൽ പ്രത്യേകിച്ചൊന്നും തോന്നിയില്ല. എന്നാൽ പിന്നീട് സംസാരത്തിത്തിന്റെ ഗതി മാറുകയാണ് ഉണ്ടായത്. അദ്ദേഹത്തിന് ഞാനുമായി ബന്ധം സ്ഥാപിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞു. അത് സമൂഹത്തിന് അംഗീകരിക്കാൻ സാധിക്കാത്ത കാര്യങ്ങളായിരുന്നു. ഇതോടെ ഞാൻ ഭയന്നു പോയി.
പിന്നീടും അദ്ദേഹം ഈ സംസാരം ആവർത്തിച്ചു. അന്ന് വളരെ മോശമായ വിധത്തിലായിരുന്നു. ഒരു ദിവസം അദ്ദേഹം എന്നോടു പറഞ്ഞു. താൻ സ്വയംഭോഗം ചെയ്യുകയാണെന്ന്. താൻ അഡൽട്ട് സിനിമകൾ കാണാറൂണ്ടോ എന്നും ചോദിച്ചു. എന്താണ് സ്വയംഭോഗം എന്നതിന്റെ അർത്ഥം പോലും തനിക്ക് അറിയാത്ത പ്രായമായിരുന്നു അത്. ഇതിന് ശേഷം പിന്നെയും ഒരു വർഷത്തോളവും അദ്ദഹത്തിൽ നിന്നും ദുരനുഭവം ഉണ്ടായി. ഞാൻ കോളേജിൽ എത്തിയപ്പോൾ ഞാൻ കന്യകയാണോ എന്നു ചോദിച്ചു കൊണ്ടുള്ള മെസേജ് അദ്ദേഹം അയച്ചു. ഒരിക്കൽ സംഭോഗത്തിനും അദ്ദേഹം ചോദിച്ചു.
ഇത്രയും ആയതോടെ തനിക്ക് ഇക്കാര്യത്തിൽ താൽപ്പര്യമില്ലെന്ന് തുറന്നു പറഞ്ഞു. എന്നിട്ടും തന്റെ ശല്യപ്പെടുത്തുകയാണ് ഉണ്ടായത്. ഒരിക്കൽ അദ്ദേഹം എന്നോടു പറഞ്ഞത്, എനിക്കു വേണ്ടി ഒരു പാട്ടു കണ്ടുവെച്ചിട്ടുണ്ടെന്നാണ്. അതിൽ പാടണമെന്നും പറഞ്ഞു. കൂടുതൽ പാട്ടുകളും തനിക്കായി ഉണ്ടെന്നും ഗോപീസുന്ദർ പറഞ്ഞു.എന്നാൽ അതിനു മുമ്പായി എന്റെ വീട്ടിൽ വരണമെന്നായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടർന്ന് നമുക്ക് വിശദമായി ചർച്ച ചെയ്യാമെന്നും ചോദിച്ചു. അന്നു ചോദിച്ചത് ഞാനൊരു കന്യകയാണോ എന്നാണ്.
So #TimesUp for Gopi Sundar or Gopi Sunder!!
- India Protests (@protestingindia) October 9, 2018
The "big shot music director from the south" as the victim describes, against whom nobody dares to talk.
The victim has demanded anonymity. Why? Because our system doesn't have the guts to face the truth. #MeTooIndia #MeToo pic.twitter.com/NILAMhlmnf
ഇങ്ങനെ നിരന്തരം ദുരനുഭവം ഉണ്ടായതിൽ എനിക്കുണ്ടായ ഒരു പിഴവ് എന്താണെന്നുവച്ചാൽ അദ്ദേഹത്തിന്റെ മുഖച്ച് അടിച്ചില്ലെന്നാണ്. ഞാൻ വല്ലാതെ ഭയന്നിരുന്നു. ഇത്തരം കാര്യങ്ങലുമായി ഗോപീസുന്ദൻ തന്നെ സമീപിച്ചപ്പോൾ വളരെ വിഭ്രാന്തിയിലായിരുന്നു ഞാൻ. ഓരോ തവണയും അദ്ദേഹവുമായി നല്ലൊരു സൗഹൃദമാണ് താൻ ആഗ്രഹിക്കുന്നതെന്നാണ് പറഞ്ഞത്. എന്നിട്ടും നാണമില്ലാതെ പെരുമാറുകയാണ് ചെയ്തത്. അദ്ദേഹം നിരവധി സ്ത്രീകളോട് ഇങ്ങനെ പെരുമാറിയതായി തനിക്ക് അറിയാൻ സാധിക്കുകയും ചെയ്തു.
അതേസമയം മീ ടൂ കാമ്പയിന്റെ ഭാഗമായി സൈബർ ലോകത്ത് ഈ ആരോപണം ഉയരും മുമ്പു തന്നെ ഗോപീസുന്ദറിനെതിരെ ആരോപണവുമായി ഭാര്യ രംഗത്തെത്തിയിരുന്നു. ഗോപി സുന്ദർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്ത ഫോട്ടോയും ഒപ്പമുള്ള അടിക്കുറുപ്പുമാണ് വിവാദങ്ങൾക്ക് വഴി തെളിച്ചിരിക്കുന്നത്. ''ഒരുമിച്ചതിന്റെ 9 വർഷങ്ങൾ'' എന്നുപറഞ്ഞ് ഗോപീസുന്ദർ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഗായിക അഭയ ഹിരൺമയിക്കൊപ്പം ഉള്ളതാണ് ചിത്രം. എന്നാൽ ഇതിനുശേഷം ഭാര്യ പ്രിയ ഗോപിസുന്ദറിന്റെ ഫേസ്‌ബുക്ക് പോസ്റ്റ് പിന്നാലെയെത്തി. ''കണ്ടോ...എങ്ങനെയാണ് ആളുകളെ തെറ്റിദ്ധരിപ്പിക്കുന്നതെന്ന് നോക്കുക''യെന്ന്, ഗോപി സുന്ദർ ഇട്ട ചിത്രവും ചേർത്താണ് പ്രിയയുടെ പോസ്റ്റ് വന്നിരുന്നത്. താനുമായുള്ള ബന്ധം വേർപെടുത്താതെയാണ് ഗോപീസുന്ദർ ഗായികയുമായി ലിവിങ് ടുഗെദർ മുന്നോട്ടു കൊണ്ടുപോകുന്നത് എന്നായിരുന്നു ഭാര്യ പ്രിയ ഉന്നയിച്ച ആരോപണം.