കോഴിക്കൊട്: ചുംബന സമരത്തെ അക്രമത്തിലൂടെ നേരിട്ടും സംസ്ഥാനത്ത് സാന്നിധ്യമറിയിച്ച ഹനുമാൻസേന ഗോവധ നിരേവധനത്തിന്റെ മറവിൽ കൂടുതൽ അക്രമം കാട്ടി ഭീതി വിതക്കുന്നു. കേരളത്തിലേക്ക് അന്യ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന കന്നുകാലികളെ ലോറി ഡ്രൈവർമാരെ ആക്രമിച്ച് തട്ടിക്കോണ്ടുപോയാണ് ഇവരുടെ പുതിയ പരിപാടി.ഇത്തരം കാലികളെ കോയമ്പത്തൂരിൽ പ്രത്യകേമായി തയ്യറാക്കിയിട്ടുള്ള ഗോശാലയിലേക്കാണ് മാറ്റുന്നതെന്നാണ് അറിയാൻ കഴിയുന്നത്.

ജന്തു സംരക്ഷണ സമിതി, അനിമൽ വെൽഫെയർ ബോർഡ് എന്നിങ്ങനെ വിവിധ പേരുകളിലേക്ക് മാറിയാണ് ഹനുമാൻ സേന ഇത്തരം പ്രവർത്തനങ്ങളിൽ ഇടപെടുന്നത്. തമിഴ്‌നാട്ടിൽ നിന്നാണ് പ്രധാനമായും കേരളത്തിലേക്ക് അറവുമാടുകളെ കൊണ്ടുവരുന്നത്. കഴിഞ്ഞ കുറച്ചു കാലത്തിനിടെ കോടിക്കണക്കിന് രൂപയുടെ കന്നുകാലികളാണ് ഇത്തരത്തിൽ കവർച്ച ചെയ്യപ്പെട്ടിട്ടുള്ളതെന്ന് വ്യാപാരികൾ പറയുന്നു. അറവുമാടുകളുമായി കേരളത്തിലേക്കത്തെുന്ന വാഹനങ്ങൾ അതിർത്തിയിൽ തടഞ്ഞ ശേഷം ഡ്രൈവറെയും മറ്റം ക്രൂരമായി മർദ്ദിച്ച ശേഷമാണ് കാലികളെ തട്ടിയെടുക്കുന്നത്. ലോറികൾ നശിപ്പിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഹൈവേ പൊലീസ് ഉൾപ്പെടെ ഇത്തരം സംഘങ്ങളെ സഹായിക്കുന്നതായും വ്യാപാരികൾക്ക് പരാതിയുണ്ട്.

കേരളത്തിൽ നിന്നുള്ള വ്യാപാരികൾ വ്യാപകമായി അക്രമിക്കപ്പെടുന്നതോടെ തമിഴ്‌നാട്ടിൽ പോയി ലോഡെടുക്കുന്നത് പലരും നിർത്തി. ഇതേതുടർന്ന് തമിഴകത്തെ വ്യാപാരികൾ നേരിട്ട് കേരളത്തിലേക്ക് വരുകയും കച്ചവടം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ഇവരും അക്രമിക്കപ്പെട്ടതോടെ കേരളത്തിലേക്ക് അറവുമാടുകളെ എത്തിക്കുന്നത് പ്രതിസന്ധിയിലായിരിക്കുകയാണ്. ഇതോടെ സംസ്ഥാനത്തെ നിരവധി മാംസക്കടകളും ചെറുകിട കാലിച്ചന്തകളും അടച്ചുപൂട്ടിക്കഴിഞ്ഞു.

അറവു മാടുകളുടെ വരവ് നിലച്ചതോടെ മാംസ വിലയും വർധിക്കുകയാണ്. ചെറുകിട ഹോട്ടലുകളിൽ അമ്പത് രൂപയുണ്ടായിരുന്ന ബീഫ് ബിരിയാണിക്ക് ഇപ്പോൾ 90 രൂപയാണ് വില. മാംസ വ്യാപാര രംഗത്തുണ്ടായിട്ടുള്ള പ്രതിസന്ധി ഈ രംഗത്ത് ജോലി ചെയ്തുവരുന്ന ആയിരക്കണക്കിന് തൊഴിലാളികളെയും ബാധിച്ചു. ഇതോടെ ശക്തമായ പ്രക്ഷോഭവുമായി രംഗത്തത്തൊൻ തീരുമാനിച്ചിരിക്കുകയാണ് വ്യാപാരികൾ. ഇതിന്റെ ഭാഗമായി തിങ്കളാഴ്ച മുതൽ സംസ്ഥാനത്തെ മുഴുവൻ മാംസവിൽപ്പന ശാലകളും അടച്ചിടും.

പ്രശ്‌നം ചർച്ച നടത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ജൂലൈ 29ന് വ്യാപാരികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് അന്ന് കേരളത്തിലേയും തമിഴ്‌നാട്ടിലെയും മാംസവ്യാപാരികൾ ചെന്നെയിൽ സംയുക്തപ്രകടനം നടത്തും. വർഗീയ ശക്തികളുടെ ഹിഡൻ അജണ്ട നടപ്പാക്കുന്നതിന്റെ ഭാഗമായുള്ള ഈ അക്രമത്തിനും കൊള്ളയ്ക്കുമെതിരെ സർക്കാർ നടപടി സ്വീകരിക്കാത്ത പക്ഷം മേഖലയിൽ ജോലി ചെയ്യന്ന ആയിരക്കണക്കിന് തൊഴിലാളികളുടെ ഉപജീവനം അവതാളത്തിലാകുമെന്ന് മാംസ വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു.

കോഴിക്കൊട് നടന്ന ചുംബന സമരത്തിൽ പങ്കെടെുത്തവരെ ക്രൂരമായി അക്രമിച്ചുകൊണ്ടാണ് ഹനുമാൻസേന സംസ്ഥാനത്ത് പ്രചാരണം നേടിയത്. കോഴിക്കൊട് വ്യാപാരിയെ തോക്കുചൂണ്ടി തട്ടിക്കോണ്ടുപോയ ഒരാളുടെ നേതൃത്വത്തിലാണ് ഈ ഗുണ്ടാ സംഘം പ്രവർത്തിക്കുന്നത്. മതത്തെ മറയാക്കിക്കോണ്ട് തങ്ങളുടെ ഗുണ്ടാ പ്രവർത്തനങ്ങൾ സുഗമമായി നടത്തുകയാണ് ഈ സംഘം ചെയ്യന്നതെന്ന് വ്യാപകമായി അക്ഷേപമുണ്ട്. കോഴിക്കൊട് രണ്ട് അമ്പലങ്ങളുടെ പേരിൽ വ്യാപകമായ അക്രമത്തിനും ഈ സംഘടന പദ്ധതിയിട്ടിരുന്നെ് സെപഷ്യൽ ബ്രാഞ്ച് നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.