- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഫലസ്തീനിലേയും ഗസ്സയിലേയും മനുഷ്യാവകാശ ലംഘനങ്ങളെ ലോകസമക്ഷം എത്തിക്കുന്നവർ കൺമുമ്പിൽ തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ട സഹപ്രവർത്തകരെ കാണുന്നില്ല! മീഡിയാ വണ്ണിലെ പിരിച്ചുവിടലിനെതിരെ ആക്ഷൻ കൗൺസിലും നാട്ടുകാരും; ജമാഅത്തെ ചാനലിനെതിരെ പ്രതിഷേധം വ്യാപകം
കോഴിക്കോട്: മിഡിയാവൺ ചാനലിലെ കൂട്ടപിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ. സിഐടിയു, ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ പിന്തുണയും ആക്ഷൻ കൗൺസിലിനുണ്ട്. അതിനിടെ ചാനലിന്റെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട്ടെ വെള്ളിപറമ്പ് പരിസരത്ത് മാനേജ്‌മെന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. മിഡിയാവണ്ണിൽ കൂട്ടപ്പിരിച്ചു വിടൽ.... നാട്ടുകാരുടെ പണി കളഞ്ഞ് ഇങ്ങനെ ഒരു ചാനൽ വേണ്ടെന്നാണ് പോസ്റ്റർ. അതിനിടെ മിഡിയാ വണ്ണിലെ ജീവനക്കാർക്കെല്ലാം ആക്ഷൻ കൗൺസിൽ നൽകിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുറപ്പിലെ വാചകങ്ങൾ ഇങ്ങനെ : അങ്ങ് ഫലസ്തീനിലേയും ഗസ്സയിലേയും മറ്റ് ലോക രാഷ്ട്രങ്ങളിലേയും മനുഷ്യാവകാശ ലംഘനങ്ങളേയും ആക്രമണങ്ങളേയും കുറിച്ചുള്ള വാർത്തകൾ ലോകസമക്ഷം എത്തിക്കാനുള്ള തിരക്കിലാകും നിങ്ങൾ എന്നറിയാം. നിങ്ങളുടെ കൺമുമ്പിൽ തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ട് നാൽപതോളം സഹപ്രവർത്തകരെ പിരിച്ചു വിടാനായി കമ്പനി തീരുമാനിക്കുമ്പോൾ അത് കണ്ടില്ല എന്ന് നടിക്ക
കോഴിക്കോട്: മിഡിയാവൺ ചാനലിലെ കൂട്ടപിരിച്ചുവിടലിനെതിരെ പ്രതിഷേധം ശക്തമാക്കാൻ തൊഴിലാളികളുടെ നേതൃത്വത്തിൽ ആക്ഷൻ കൗൺസിൽ. സിഐടിയു, ബിഎംഎസ് അടക്കമുള്ള തൊഴിലാളി സംഘടനകളുടെ പിന്തുണയും ആക്ഷൻ കൗൺസിലിനുണ്ട്. അതിനിടെ ചാനലിന്റെ പ്രധാന ഓഫീസ് സ്ഥിതി ചെയ്യുന്ന കോഴിക്കോട്ടെ വെള്ളിപറമ്പ് പരിസരത്ത് മാനേജ്‌മെന്റിനെതിരെ നാട്ടുകാരുടെ പ്രതിഷേധ പോസ്റ്ററും പ്രത്യക്ഷപ്പെട്ടു. മിഡിയാവണ്ണിൽ കൂട്ടപ്പിരിച്ചു വിടൽ.... നാട്ടുകാരുടെ പണി കളഞ്ഞ് ഇങ്ങനെ ഒരു ചാനൽ വേണ്ടെന്നാണ് പോസ്റ്റർ.
അതിനിടെ മിഡിയാ വണ്ണിലെ ജീവനക്കാർക്കെല്ലാം ആക്ഷൻ കൗൺസിൽ നൽകിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കുറപ്പിലെ വാചകങ്ങൾ ഇങ്ങനെ :
അങ്ങ് ഫലസ്തീനിലേയും ഗസ്സയിലേയും മറ്റ് ലോക രാഷ്ട്രങ്ങളിലേയും മനുഷ്യാവകാശ ലംഘനങ്ങളേയും ആക്രമണങ്ങളേയും കുറിച്ചുള്ള വാർത്തകൾ ലോകസമക്ഷം എത്തിക്കാനുള്ള തിരക്കിലാകും നിങ്ങൾ എന്നറിയാം. നിങ്ങളുടെ കൺമുമ്പിൽ തൊഴിലവകാശങ്ങൾ ലംഘിക്കപ്പെട്ട് നാൽപതോളം സഹപ്രവർത്തകരെ പിരിച്ചു വിടാനായി കമ്പനി തീരുമാനിക്കുമ്പോൾ അത് കണ്ടില്ല എന്ന് നടിക്കാൻ നിങ്ങൾക്കാകുമോ? അടിസ്ഥാന പരമായി നമ്മളെല്ലാവരും ജീവിക്കാൻ വേണ്ടി തൊഴിലെടുക്കുന്നവരാണ്. അതേ അർത്ഥത്തിൽ നമ്മൾ തൊഴിലാളികളാണ്. തൊഴിൽ എടുക്കാനും തൊഴിൽ തുടരാനും നിങ്ങളുടെ അതേ അവകാശമാണ് ഞങ്ങൾക്കുമുള്ളത്.
ഞങ്ങളുടേതല്ലാത്ത കാരണങ്ങളാൽ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകേണ്ടി വരുമ്പോൾ ദുരിതത്തിലാകുന്നത് നാൽപതോളം തൊഴിലാളികളും അവരുടെ കുടുംബങ്ങളുമാണ്. നിലവിലുള്ള തൊഴിൽ സാഹചര്യങ്ങളിൽ ഇത്രയും പേർക്ക് മറ്റ് സ്ഥാപനങ്ങളിൽ ജോലി ലഭ്യമാകാനുള്ള സാധ്യത കുറവാണെന്ന് നിങ്ങൾക്കെല്ലാം അറിവുള്ളതാണല്ലോ? പീഡനങ്ങളോടും പട്ടിണി മരണങ്ങളോടും അവകാശ ലംഘനങ്ങളോടും പ്രതികരിക്കുമ്പോൾ നിങ്ങൾ കാണിക്കുന്ന ആവേശമുണ്ടല്ലോ... അത് ആത്മാർത്ഥമാണെന്ന് ഞങ്ങൾ വിശ്വസിച്ചോട്ടേ. നിങ്ങൾ ഞങ്ങൾക്കൊപ്പം നിന്ന് പോരാടേണ്ട ,, പക്ഷേ ഓർമ്മിപ്പിക്കുന്നു... നാളെ നിങ്ങളേയും കാത്തിരിക്കുന്നത് ഇത് തന്നെയാവാം...
പുറത്താക്കൽ ഭീഷണി നേരിടുന്ന മിഡാ വൺ തൊഴിലാളികൾ
ഇതോടെ മിഡിയാ വണിലെ പ്രതിസന്ധി പുതിയ തലത്തിലേക്ക് എത്തുകയാണ്. പ്രത്യക്ഷ സമരത്തിലേക്ക് കാര്യങ്ങളെത്തിക്കാനാണ് ആലോചന. ഇതിന് ജോലി ചെയ്യുന്ന ജീവനക്കാരുടെ പിന്തുണ ഉറപ്പിക്കാനും നീക്കമുണ്ട്. എന്നാൽ ആരും സ്വന്തം ജോലി കളഞ്ഞ് പ്രതിഷേധിക്കാൻ തയ്യാറുമല്ല. ഇതാണ് ജീവനക്കാർക്കായി ആക്ഷൻ കൗൺസിൽ നൽകിയ കുറിപ്പിലെ പരിഹാസത്തിനും കാരണം. പിരിച്ചുവിട്ടവരോട് മാനസികമായി അടുപ്പുള്ളവർ പ്രതിഷേധ സൂചകമായി ചാനൽ വിട്ടുപോവുകയാണ്. വാർത്താ അവതാരകരിൽ ്പ്രമുഖനായ ഇ സനീഷും ചാനൽ വിടുമെന്ന് അറിയിച്ചിട്ടുണ്ട്. സനീഷിനൊപ്പം നിരവധി പേർ മിഡിയാ വൺ വിട്ട് ന്യൂസ് കേരള 19ലേക്ക് പോകുമെന്നാണ് സൂചന.
കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വൺ ചാനലിൽ നിന്നും പ്രൊഗ്രാം വിഭാഗത്തിൽപ്പെട്ട 40ഓളം ജീവനക്കാർക്ക് രണ്ട് മാസത്തിനുള്ളിൽ പിരിഞ്ഞ് പോകണമെന്ന് കാണിച്ച് നോട്ടീസ് നൽകിയിരിക്കുകയാണ്. ചാനലിൽ ഇനി വിനോദപരിപാടികൾ ഒഴിവാക്കുകയാണെന്ന് കാണിച്ചാണ് നിരവധി പ്രോഗ്രാം പ്രൊഡ്യൂസർമാർക്കും ക്യാമറാമാന്മാർക്കും വിഷ്വൽ എഡിറ്റർമാർക്കും ഇപ്പോൾ നോട്ടീസ് നൽകിയിരിക്കുന്നത്. പ്രോഗ്രാം ചാനൽ അവസാനിപ്പിച്ചുവെങ്കിലും ജീവനക്കാരിലെ ചിലരെ ന്യൂസ് ചാനലിന്റെ ഭാഗമായി തുടരുകയായിരുന്നു. ഇതിൽ പ്രോഗ്രാം പ്രൊഡ്യൂസേഴ്‌സും ക്യാമറാമാനും ഉൾപ്പെടെയുള്ളവർക്കാണ് ചാനൽ മാനേജ്‌മെന്റ് പിരിഞ്ഞു പോകാൻ നിർദ്ദേശം നൽകിയിരിക്കുന്നത്.
ഡിസംബർ 31ന് മുൻപ് പിരിഞ്ഞ് പോയില്ലെങ്കിൽ യാതൊരു ആനുകൂല്യങ്ങളും നൽകില്ലെന്ന നിലപാടാണ് കമ്പനി സ്വീകരിച്ചിരിക്കുന്നത്. പിരിച്ചുവിട്ടവരിൽ രണ്ടുമാസത്തിനപ്പുറം വിവാഹം നിശ്ചയിച്ചവരും ഭാര്യയെ പ്രസവത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ചവരുമെല്ലാം ഉൾപ്പെടുന്നുണ്ട്. കുടുംബ സമേതം കോഴിക്കോട്ടേക്ക് താമസം മാറ്റി കുട്ടികളെ ഇവിടുത്തെ തന്നെ സ്‌കൂളുകളിൽ പ്രവേശിപ്പിച്ചവർ ഇപ്പോൾ പാതിവഴിയിൽ എന്തെന്നറിയാത്ത അവസ്ഥയിലാണ്. പെട്ടന്നൊരു സുപ്രഭാതത്തിൽ വിളിച്ചുവരുത്തി ജോലിയിൽ നിന്നും പിരിഞ്ഞ്‌പോണമെന്ന് ആവശ്യപ്പെട്ടതിന്റെ അന്താളിപ്പിലാണ് ജീവനക്കാർ. മൂന്നു മാസത്തിനപ്പുറം പിരിഞ്ഞ് പോണമെന്നാണ് ആദ്യം നൽകിയിരുന്നു നിർദ്ദേശം. പിന്നീട് പലപ്പോഴായി പല തീരുമാനങ്ങളാണ് അറിയിക്കുന്നതെന്നും ജീവനക്കാർ പറയുന്നു. നാളെ രാജിക്കത്ത് തരണം , ഇന്നു വൈകുന്നേരം തരണം എന്നിങ്ങനയൊക്കെ ഒരു പരസ്പര ബന്ധമോ മര്യാദയോ ഇല്ലാതെയാണ് അധികൃതർ സംസാരിക്കുന്നതെന്നും ജീവനക്കാർ പറയുന്നു.
ഇപ്പോൾ പിരിച്ച് വിടുന്ന പലരേയും കമ്പനി തന്നെ നേരത്തെ പിടിച്ചുനിർത്തിയതാണ്. മൂന്ന് നാല് മാസം മുൻപ് മഴവിൽ മനോരമയിലും മറ്റ് ചില ചാനലുകളിലേക്കും ചേക്കേറാനൊരുങ്ങിയ ഇവരെ 1000 മുതൽ 3000 രൂപ വരെ ശമ്പള വർധന നൽകി പിടിച്ച് നിർത്തുകയായിരുന്നു. അങ്ങനെ പിടിച്ച് നിർത്തിയ ശേഷം ഇപ്പോൾ വഴിയാധാരമാക്കുന്ന നിലപാട് കമ്പനി സ്വീകരിച്ചത് ഞെട്ടിച്ചുവെന്നും പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ആലോചിച്ചു വരികയാണെന്ന് ജീവനക്കാർ പറയുന്നു.ചാനൽ സാമ്പത്തിക പ്രശ്‌നത്തിലാണെന്നും അതിനാലാണ് ജീവനക്കാരെ പിരിച്ചുവിടുന്നതെന്നുമാണ് മാനേജ്‌മെന്റ് പറയുന്നു. എന്നാൽ സാമ്പത്തിക പ്രശ്‌നങ്ങൾ ഒരു വിഷയമല്ലെന്നും അത് പിരിച്ചുവിടുന്നതിന് കാരണമാകുന്നില്ലെന്നാണ് ജീവനക്കാർ പറയുന്നത്.
ഔദ്യോഗികമായി യാതൊരു മുന്നറിയിപ്പും നൽകാതെ, അർഹമായ ആനുകൂല്യങ്ങൾ പോലും ഒഴിവാക്കി തങ്ങളെ പിരിച്ചു വിടുന്ന നടപടിക്കെതിരെ ജീവനക്കാരുടെ ഇടയിൽ നിന്നും വൻ പ്രതിഷേധമാണ് ഉയരുന്നത്.ഔദ്യോഗികമായി അറിയിപ്പ് നൽകാത്തതിനാൽ തൊഴിൽ വകുപ്പിന് പരാതി നൽകാനാകാത്ത അവസ്ഥയിലാണ് ജീവനക്കാർ. ഈ സാഹചര്യത്തിലാണ് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് പ്രതിഷേധത്തിന് പിരിച്ചുവിടപ്പെട്ടവർ ഒരുങ്ങുന്നത്.