- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'സ്വച്ഛ് ഭാരത്' എന്ന് ഹിന്ദിയിൽ എഴുതാനറിയാതെ ബിജെപി എം പി വിയർത്തു; ഹിന്ദി വട്ടംകറക്കിയത് ബിജെപി എം പി മീനാക്ഷി ലേഖിയെ; രണ്ടുതവണ എഴുതി തെറ്റിച്ചത് മുതിർന്ന ബിജെപി നേതാക്കളുടെ മുമ്പിൽ; രാഷ്ട്രഭാഷയ്ക്കുവേണ്ടി വാദിക്കുന്നവരുടെ 'സാക്ഷരത' പുറത്തു വരുമ്പോൾ
ന്യൂഡൽഹി: 'എനിക്ക് ഹിന്ദി അറിയാൻ പാടില്ലാന്ന് ഈ മറുതായോടൊന്ന് പറഞ്ഞ് കൊടെടാ....!!!'കിലുക്കത്തിലെ ജഗതിയുടെ ഈ ഡയലോഗ് പോലെയായി കാര്യങ്ങൾ.നാഴികയ്ക്ക് നാൽപതുവട്ടം ഹിന്ദി രാഷ്ട്രഭാഷയാണെന്ന് പറഞ്ഞ് നടക്കുന്ന പാർട്ടിയുടെ പ്രതിനിധി ഹിന്ദി എഴുതാനറിയാതെ വെള്ളം കുടിച്ചു.ഡൽഹിയിൽ നിന്നുള്ള ബിജെപി എം പി മീനാക്ഷി ലേഖിയാണ് ഹിന്ദി എഴുതി പുലിവാലു പിടിച്ചത്. എഴുതി തെറ്റിച്ച വാക്കാണ് അതിലേറെ രസകരം.നരേന്ദ്ര മോദിയുടെ സ്വന്തം 'സ്വച്ഛ് ഭാരത്' ആണ് മീനാക്ഷിയെ വട്ടം ചുറ്റിച്ചത്.ഒരു തവണയല്ല രണ്ടുതവണയാണ് മീനാക്ഷി ലേഖി 'സ്വച്ഛ് ഭാരത്' എഴുതി തെറ്റിച്ചത്.എന്തായാലും മീനാക്ഷി ലേഖിക്ക് പറ്റിയ അബദ്ധം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. ഡൽഹിയിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു മീനാക്ഷി ലേഖിക്ക് എഴുത്ത് പിഴച്ചത്. അന്തരീക്ഷമലിനീകരണത്തെക്കുറിച്ചു നടന്ന ബോധവത്കരണ പരിപാടിക്കിടെയായിരുന്നു അവർക്ക് 'സ്വച്ഛ് ഭാരത്' എന്ന് എഴുതേണ്ടി വന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രിമാരായ ഹർഷ
ന്യൂഡൽഹി: 'എനിക്ക് ഹിന്ദി അറിയാൻ പാടില്ലാന്ന് ഈ മറുതായോടൊന്ന് പറഞ്ഞ് കൊടെടാ....!!!'കിലുക്കത്തിലെ ജഗതിയുടെ ഈ ഡയലോഗ് പോലെയായി കാര്യങ്ങൾ.നാഴികയ്ക്ക് നാൽപതുവട്ടം ഹിന്ദി രാഷ്ട്രഭാഷയാണെന്ന് പറഞ്ഞ് നടക്കുന്ന പാർട്ടിയുടെ പ്രതിനിധി ഹിന്ദി എഴുതാനറിയാതെ വെള്ളം കുടിച്ചു.ഡൽഹിയിൽ നിന്നുള്ള ബിജെപി എം പി മീനാക്ഷി ലേഖിയാണ് ഹിന്ദി എഴുതി പുലിവാലു പിടിച്ചത്.
എഴുതി തെറ്റിച്ച വാക്കാണ് അതിലേറെ രസകരം.നരേന്ദ്ര മോദിയുടെ സ്വന്തം 'സ്വച്ഛ് ഭാരത്' ആണ് മീനാക്ഷിയെ വട്ടം ചുറ്റിച്ചത്.ഒരു തവണയല്ല രണ്ടുതവണയാണ് മീനാക്ഷി ലേഖി 'സ്വച്ഛ് ഭാരത്' എഴുതി തെറ്റിച്ചത്.എന്തായാലും മീനാക്ഷി ലേഖിക്ക് പറ്റിയ അബദ്ധം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ.
ഡൽഹിയിൽ ഇന്ദ്രപ്രസ്ഥ ഗ്യാസ് ലിമിറ്റഡ് സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു മീനാക്ഷി ലേഖിക്ക് എഴുത്ത് പിഴച്ചത്. അന്തരീക്ഷമലിനീകരണത്തെക്കുറിച്ചു നടന്ന ബോധവത്കരണ പരിപാടിക്കിടെയായിരുന്നു അവർക്ക് 'സ്വച്ഛ് ഭാരത്' എന്ന് എഴുതേണ്ടി വന്നത്. കേന്ദ്ര പെട്രോളിയം മന്ത്രി ധർമ്മേന്ദ്ര പ്രധാൻ, കേന്ദ്രമന്ത്രിമാരായ ഹർഷവർദ്ധൻ,ബെജെപി നേതാവ് മനോജ് തിവാരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ബിജെപിയുടെ വനിതാ നേതാവ് നാണം കെട്ടത്.
ഹിന്ദി നമ്മുടെ രാഷ്ട്രഭാഷയാണെന്നും ഹിന്ദി പഠിക്കാതെ വികസനമുണ്ടാകില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു കഴിഞ്ഞയാഴ്ച പറഞ്ഞിരുന്നു.ഇതിന് മറുപടിയുമായി ശശിതരൂരും രംഗത്തു വന്നിരുന്നു. അതിനു പിന്നാലെയാണ് 'സ്വച്ഛ് ഭാരത്' രണ്ടു തവണയും തെറ്റിച്ചെഴുതുന്ന മീനാക്ഷി ലേഖിയുടെ ചിത്രം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചത്.ഇതോടെ മീനാക്ഷി ലേഖിയെ വലിച്ചു കീറി ഒട്ടിക്കുകയാണ് സോഷ്യൽ മീഡിയ.
ഹിന്ദി പഠിക്കാൻ ഒരു ട്യൂട്ടറെ വെച്ചുകൂടേയെന്നും ഹിന്ദിയിൽ ഒരു വാക്ക് എഴുതാൻ അറിയാത്തവരാണ് രാജ്യത്ത് ഹിന്ദി നിർബന്ധിത ഭാഷയാക്കാൻ ശ്രമിക്കുന്നതെന്നും പറഞ്ഞുകൊണ്ടുള്ള പോസ്റ്റുകളാണ് ട്വിറ്ററിലും ഫേസ് ബുക്കിലുമൊക്കെ നിറയുന്നത്.ബിജെപി നേതാക്കളാകട്ടെ മീനാക്ഷിയെ ന്യായീകരിക്കാനോ കുറ്റപ്പെടുത്താനോ പറ്റാത്ത അവസ്ഥയിലുമായി
.