പനാജി: മാനസിക പ്രശ്‌നമുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ സ്ത്രീയെ ഇരുട്ട് മുറിയിൽ പൂട്ടിയിട്ടത് 20 വർഷം. അയൽവാസിയായ മറ്റൊരു സ്ത്രീയുടെ പരാതിയിൽ പൊലീസ് എത്തിയപ്പോൾ കണ്ടത് ഉടുതുണി പോലും ഇല്ലാതെ പൂർണ നഗ്നയായി കിടക്കുന്ന സ്ത്രീയെ. പനാജിയിലെ കണ്ടോളിം ഗ്രാമത്തിലാണ് സംഭവം

ഏകദേശം 50 വയസ്സു തോന്നിപ്പിക്കുന്ന സ്ത്രീയെ മാനസീക അസ്വാസ്ഥ്യം കാണിച്ചു എന്ന് കാണിച്ച് മാതാപിതാക്കളുടെ സമ്മതത്തോടെയാണ് മുറിയിൽ പൂട്ടിയിട്ടത്. ഒരു ജനൽ വഴിയാണ് സ്ത്രീക്ക് ഭക്ഷണവും വെള്ളവും നൽകിയിരുന്നത്. ഭർത്താവ് നേരത്തെതന്നെ വിവാഹിതനാണെന്ന് അറിഞ്ഞതിനെ തുടർന്ന് തിരികെ വീട്ടിലേക്ക് എത്തിയപ്പോൾ മുതലാണ് ഇവർ മാനസീകാസ്വാസ്ഥ്യം കാണിച്ചുതുടങ്ങിയത്. അതേത്തുടർന്നാണ് വീടിന്റെ പിന്നിലുള്ള ഇരുട്ട് മുറിയിലേക്ക് ഇവരെ തള്ളിയത്.

പൊലീസ് എത്തി വാതിൽ തുറന്നപ്പോൾ നഗ്‌നയായി കിടന്നിരുന്ന അവർ ആദ്യം പുറത്തുകടക്കാൻ മടിക്കുകയായിരുന്നു. പൊലീസ് ഇവരെ ചികിത്സിക്കുന്നതിനായി ആശുപത്രിയിലേക്ക് മാറ്റി. അന്വേഷമം പ്രാഥമീക ഘട്ടത്തിലാണെന്നും അതിനാൽതന്നെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പൊലീസ് പറഞ്ഞു.