- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബെൽജിയത്തിൽ ഗുരുതര രോഗം ബാധിച്ച കുട്ടികൾക്കും ആത്മഹത്യ ചെയ്യാം; ആദ്യ മരണം സ്വയം വിളിച്ചത് കിടക്കയിൽ നിന്നും എണീക്കാൻ വയ്യാത്ത ഈ 17 കാരൻ
ബ്രസൽസ്: ജീവിതം രോഗപീഡകൾ കൊണ്ടും മറ്റും തീർത്തും ദുസ്സഹമായ അവസ്ഥയിൽ ആളുകളെ സർക്കാർ അനുമതിയോടെ മരിക്കാൻ അനുവദിക്കുന്ന ശീലം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, കുട്ടികൾക്കും ഇങ്ങനെ മരണത്തെ പുൽകാൻ അവസരം ഒരുക്കിയ ആദ്യ ര്യമായി ബെൽജിയെ മാറി. ഇത് സംബന്ധിച്ച നിയമം പാസാക്കിയ ശേഷം ബെൽജിയത്തിൽ ആദ്യമായി ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കി. കുട്ടികളെയും ദയാവധത്തിന് വിധേയമാക്കാൻ 2014ൽ നിയമഭേദഗതി കൊണ്ടു വന്ന ശേഷം ആദ്യമായാണ് ഒരു കുട്ടിയെ വധിക്കുന്നത്. 17 വയസുകാരനെയാണ് ഇങ്ങനെ മരുന്നു കുത്തിവച്ച് ദയാവധത്തിന് വിധേയമാക്കിയത്. 17 വർഷമായി കിടക്കയിൽ നിന്നും എഴുനേൽക്കാൻ സാധിക്കാതെ ശരിരം അനങ്ങുമ്പോൾ കടിനമായ വേദനയെ അഭിമൂഖികരിക്കുന്ന അപൂർവ്വ രോഗമുള്ള 17 വയസുകാരനെയാണ് ദയാവധത്തിന് വിയേധമാക്കിയത്. ഗുരുതരമായ അസുഖം മൂലം ജീവിതം മുന്നോട്ടു കൊണ്ടാപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് 17കാരനെ ദയാവധത്തിന് വിധേയമാക്കിയത്. എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഡോക്ടർമാരുടെ സഹായത്തോടെ ദയാവധത്തിന് വിധേയമാക്കാൻ 2014ലാണ് ബെൽജിയം
ബ്രസൽസ്: ജീവിതം രോഗപീഡകൾ കൊണ്ടും മറ്റും തീർത്തും ദുസ്സഹമായ അവസ്ഥയിൽ ആളുകളെ സർക്കാർ അനുമതിയോടെ മരിക്കാൻ അനുവദിക്കുന്ന ശീലം മിക്ക രാജ്യങ്ങളിലും നിലനിൽക്കുന്നുണ്ട്. എന്നാൽ, കുട്ടികൾക്കും ഇങ്ങനെ മരണത്തെ പുൽകാൻ അവസരം ഒരുക്കിയ ആദ്യ ര്യമായി ബെൽജിയെ മാറി. ഇത് സംബന്ധിച്ച നിയമം പാസാക്കിയ ശേഷം ബെൽജിയത്തിൽ ആദ്യമായി ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കി.
കുട്ടികളെയും ദയാവധത്തിന് വിധേയമാക്കാൻ 2014ൽ നിയമഭേദഗതി കൊണ്ടു വന്ന ശേഷം ആദ്യമായാണ് ഒരു കുട്ടിയെ വധിക്കുന്നത്. 17 വയസുകാരനെയാണ് ഇങ്ങനെ മരുന്നു കുത്തിവച്ച് ദയാവധത്തിന് വിധേയമാക്കിയത്. 17 വർഷമായി കിടക്കയിൽ നിന്നും എഴുനേൽക്കാൻ സാധിക്കാതെ ശരിരം അനങ്ങുമ്പോൾ കടിനമായ വേദനയെ അഭിമൂഖികരിക്കുന്ന അപൂർവ്വ രോഗമുള്ള 17 വയസുകാരനെയാണ് ദയാവധത്തിന് വിയേധമാക്കിയത്. ഗുരുതരമായ അസുഖം മൂലം ജീവിതം മുന്നോട്ടു കൊണ്ടാപോകാൻ സാധിക്കാത്ത അവസ്ഥയിലാണ് 17കാരനെ ദയാവധത്തിന് വിധേയമാക്കിയത്.
എല്ലാ പ്രായത്തിലുമുള്ള കുട്ടികളെ ഡോക്ടർമാരുടെ സഹായത്തോടെ ദയാവധത്തിന് വിധേയമാക്കാൻ 2014ലാണ് ബെൽജിയം നിയമഭേദഗതി കൊണ്ടുവന്നത്. 2002ലാണ് ബെൽജിയത്തിൽ മുതിർന്നവരുടെ ദയാവധം നിയമവിധേയമാക്കിയത്. പുതിയ നിയമ ഭേദഗതിയോടെ കുട്ടികളിലും ദയാവധം അനുവദിച്ചു. ഇങ്ങനെ അനുമതി നൽകിയ ശേഷം ആദ്യമായിട്ടാണ് ഒരു കുട്ടിയെ ദയാവധത്തിന് വിധേയമാക്കിയത്.
സമീപ രാജ്യമായ നെതർലൻഡിൽ കുട്ടികളിൽ ദയാവധം അനുവദനീയമാണെങ്കിലും കുറഞ്ഞത് പന്ത്രണ്ട് വയസ് പൂർത്തിയായിരിക്കണം. ബെൽജിയത്തിലെ ദേശീയ ദയാവധ നിയന്ത്രണ കമ്മറ്റി നൽകുന്ന കണക്കുകൾ പ്രകാരം 2003നും 2013നും ഇടയ്ക്ക് ഇവിടുത്തെ യൂത്തനേഷ്യ ക്ലിനിക്കുകളിൽ 8762 പേർ ദയാവധത്തിന് വിധേയരായിട്ടുണ്ട്.