- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്വകാര്യ കമ്പനിയെ സഹായിക്കാൻ എംഇഎസ് സ്‌കൂളുകളിൽ ടാബ്വൽക്കരണം; പാഠപുസ്തകങ്ങൾക്കു പകരമുള്ള പരിഷ്കാരം വിദഗ്ധ സമിതിയുടെ എതിർപ്പും മറികടന്ന്; രക്ഷിതാക്കൾ പ്രക്ഷോഭത്തിലേക്ക്
മലപ്പുറം: എം.ഇ.എസ് സ്‌കൂളുകളിൽ പാഠപുസ്‌കത്തിനു പകരം ടാബ് വൽക്കരണത്തിനുള്ള മാനേജ്‌മെന്റ് നീക്കം വിവാദമാകുന്നു. സംസ്ഥാനത്തെ എം.ഇ.എസ് വിദ്യാലയങ്ങളിൽ ഒന്നടങ്കം ടാബ് നടപ്പാക്കുന്ന പദ്ധതിക്കാണ് മാനേജ്‌മെന്റ് തുടക്കമിട്ടിരിക്കുന്നത്. പട്ടാമ്പി, തിരൂർ എന്നിവിടങ്ങളിലെ എം.ഇ.എസ് സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ആരംഭിക്കുന്നത
മലപ്പുറം: എം.ഇ.എസ് സ്‌കൂളുകളിൽ പാഠപുസ്‌കത്തിനു പകരം ടാബ് വൽക്കരണത്തിനുള്ള മാനേജ്‌മെന്റ് നീക്കം വിവാദമാകുന്നു. സംസ്ഥാനത്തെ എം.ഇ.എസ് വിദ്യാലയങ്ങളിൽ ഒന്നടങ്കം ടാബ് നടപ്പാക്കുന്ന പദ്ധതിക്കാണ് മാനേജ്‌മെന്റ് തുടക്കമിട്ടിരിക്കുന്നത്.
പട്ടാമ്പി, തിരൂർ എന്നിവിടങ്ങളിലെ എം.ഇ.എസ് സ്‌കൂളുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ആരംഭിക്കുന്നത്. എന്നാൽ ഇതിനെതിരെ രക്ഷിതാക്കൾ സംഘടിച്ചതോടെ സംഭവം വിവാദമാകുകയായിരുന്നു.
സ്വകാര്യ ടാബ് കമ്പനികൾക്കു വേണ്ടി മാനേജ്‌മെന്റിന്റെ കച്ചവട താൽപര്യം നടപ്പാക്കുകയാണെന്നും ടാബ് വൽക്കരണം അശാസ്ത്രീയമാണെും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സംഘടിച്ച് സമരമുഖത്തേക്ക് വന്നിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഇന്നലെ തിരൂർ എം.ഇ.എസ് സ്‌കൂളിലേക്ക് രക്ഷിതാക്കളുടെ പ്രതിഷേധ മാർച്ച് നടന്നിരുന്നു.
രക്ഷിതാക്കളുടെ എതിർപ്പ് മറികടന്ന് മാനേജ്‌മെന്റ് തീരുമാനപ്രകാരം പട്ടാമ്പി എം.ഇ.എസ് സ്‌കൂളിൽ പാഠപുസ്തകത്തിനു പകരം ടാബ് വൽക്കരണം നടന്നു വരികയാണ്. ഇതിന്റെ ചുവടു പിടിച്ച് തിരൂർ എം.ഇ.എസിലും നടപ്പാക്കാനിരിക്കെയാണ് രക്ഷിതാക്കളുടെ വലിയ എതിർപ്പുകളും പ്രതിഷേധങ്ങളും മാനേജ്‌മെന്റിനെതിരെ ഉയർന്നത്.
2015 ജൂൺ 18ന് ഇതു സംബന്ധമായി രക്ഷിതാക്കളുടെ യോഗത്തിൽ വിശദമായ ചർച്ച ചെയ്തിരുന്നു. ടാബ് നടപ്പാക്കുന്നതിലെ സാങ്കേതികവും സാമ്പത്തികവും ആരോഗ്യസംബന്ധവുമായ വിഷയങ്ങൾ രക്ഷിതാക്കൾ ചർച്ചയിൽ ഉന്നയിച്ചതോടെ ടാബ് നടപ്പാക്കാനുള്ള തീരുമാനം മരവിപ്പിക്കുമെന്ന് സ്‌കൂൾ ചെയർമാൻ ഉറപ്പ് നൽകിയിൽകിയിരുന്നു. എന്നാൽ ഈ തീരുമാനം അട്ടിമറിച്ചുകൊണ്ട് വിദഗ്ധ സമിതിയുടെ റിപ്പോർട്ടും തള്ളി ടാബ് നടപ്പാക്കാനുള്ള തീരുമാനവുമായി മാനേജ്‌മെന്റ് മുന്നോട്ട് പോയി.
പാഠപുസ്തകങ്ങൾ ഒഴിവാക്കി ടാബ് നടപ്പാക്കുമ്പോയുണ്ടാകുന്ന ഗുണദോഷങ്ങൾ പഠിക്കുന്നതിനായി മാനേജ്‌മെന്റ് നിയോഗിച്ച വിദഗ്ധസമിതിയും ഇതിനെതിരെ റിപ്പോർട്ട് സമർപ്പിക്കുകയും അഭിപ്രായം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഈ അഭിപ്രായങ്ങൾ അട്ടിമറിച്ചായിരുന്നു ടാബ് നടപ്പാക്കുന്നതായി രക്ഷിതാക്കൾക്ക് നോട്ടീസ് നൽകിയത്.
വിദ്യാർത്ഥികൾക്ക് ടാബ് വാങ്ങുന്നതിനായി രണ്ട് സ്‌കീമുകളാണ് മാനേജ്‌മെന്റ് നൽകി നോട്ടീസിൽ പറയുന്നത്. ഒന്ന്, അഞ്ചു മുതൽ 9വരെയുള്ള ക്ലാസ്സുകളിലാണ് വിദ്യാർത്ഥികളിൽ ടാബ് ആദ്യഘട്ടത്തിൽ നടപ്പാക്കുക. ഒരു വർഷത്തിൽ 7000 രൂപയാണ് ടാബ് പഠന ചെലവ് വരുന്നത്. കൂടാതെ മാസം 600 രൂപ മെയിന്റനൻസ് ഇനത്തിൽ അടക്കണം വേണ്ടിവരും. ടാബ് നശിച്ചാൽ 7000 രൂപ നൽകി വീണ്ടും വാങ്ങണം. മാസം 900 രൂപ ടാബിന്റെ വിലയായും മെയിന്റനൻസ് ചാർജായും അടക്കുന്നതാണ് മറ്റൊരു സ്‌കീം. എന്നാൽ ഈ സ്‌കീം പ്രകാരം പഠനം കഴിഞ്ഞാൽ ടാബ് സ്‌കൂളിലേക്കു തന്നെ തിരിച്ചുനൽകണം. ഒരു വിദ്യാർത്ഥിക്ക് ടാബ് സ്വന്തമാക്കണമെങ്കിൽ 15000ത്തോളം രൂപ ചെലവിഴിക്കണമെന്നാണ് ചുരുക്കം. കുറഞ്ഞ വിലയിൽ മാർക്കറ്റിൽ ടാബ് ലഭിക്കുമെന്നിരിക്കെ, ടാബ് രക്ഷിതാക്കൾക്ക് പുറത്ത് നിന്നു വാങ്ങാനും പാടില്ലെന്ന് മാനേജ്‌മെന്റ് നിഷ്‌കർശിക്കുന്നു.
2016 ജനുവരിയിൽ ടാബ് ഇനത്തിലേക്ക് അഡ്വാൻസ് തുക നൽകി ബുക്ക് ചെയ്യണമെന്നും അടുത്ത ജൂൺ മുതൽ ടാബ് ലെറ്റ് മുകേനയായിരിക്കും പഠനമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കുന്നു. ഇതിനായി രക്ഷിതാക്കൾക്ക് പ്രത്യേക നോട്ടീസ് നൽകിക്കഴിഞ്ഞു. എന്നാൽ 3600 വിദ്യാർത്ഥികൾ പഠിക്കുന്ന സ്‌കൂളിൽ ടാബ് വൽക്കരണം നടത്തുന്നതോടെ മാനേജ്‌മെന്റ് വൻ ലഭം കൊയ്യുകയാണെന്നും ഇതേ കമ്പനിക്കു തന്നെ സംസ്ഥാനത്തെ മുഴുവൻ സ്‌കൂളുകളിലെയും കരാർ നൽകാനാണ് നീക്കമെന്നും രക്ഷിതാക്കാൾ ആരോപിക്കുന്നു. ഡൽഹി കേന്ദ്രമായ എക്‌സ്ട്രാ മാർക്ക് എന്ന കമ്പനിക്കാണ് ടാബിന്റെ കരാർ നൽകിയിട്ടുള്ളത്. സംസ്ഥാനത്ത് എം.ഇ.സിനു കീഴിലെ 35 ഓളം സ്‌കൂളുകളിൽ ടാബ് നടപ്പാക്കുമെന്നാണ് അറിയുന്നത്.
ടാബും ടിവിയും പതിവാക്കിയ പുതിയ തലമുറയിൽ നിന്നും ടെക്സ്റ്റ് ബുക്കുകൾ തുടച്ചുമാറ്റപ്പെടുന്നതാണ് പുതിയ തീരുമാനം. ടാബ് വൽക്കരണത്തിലൂടെ കുട്ടികളിൽ ആരോഗ്യ ഭീഷണിയും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുമെന്നതിനാലാണ് രക്ഷിതാക്കൾ സംഘടിച്ചെത്തി സ്‌ക്കൂളിൽ പ്രതിഷേധജ്വാല തീർത്തത്. ഇതു മാനേജ്‌മെന്റിനെ പ്രതികൂട്ടിലാക്കിയിരിക്കുകയാണ്. പ്രതിഷേധം താൽക്കാലികമായി പരിഹരിച്ചെങ്കിലും തീരുമാനം പൂർണ്ണമായും പിൻവലിച്ചില്ലെങ്കിൽശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് സമര സമിതി ഭാരവാഹികൾ മറുനാടൻ മലയാളിയോടു പറഞ്ഞു.