- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡിഎംആർസി അടച്ചു പൂട്ടുന്നത് ആറു കൊല്ലം പ്രവർത്തിച്ച ഓഫീസുകൾ; ശ്രീധരൻ വിമർശനം ഉയർത്തിയത് ജനുവരി മുതൽ കാണാൻ ശ്രമിച്ചിട്ടും മുഖ്യമന്ത്രി അനുമതി നൽകാതെ വന്നപ്പോൾ; കൊച്ചി മെട്രോയുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീധരനെ വിളിക്കാത്തതിന്റെ പേരിൽ മോദി വിമർശനം ഉയർത്തിയവർ എവിടെയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ; ജേക്കബ് തോമസിന് പുറമേ ശ്രീധരനേയും തള്ളിപ്പറയുമ്പോൾ തെളിയുന്നത് പ്രതിപക്ഷത്തിരുന്നപ്പോൾ ഉയർത്തിയ വിമർശനങ്ങളുടെ പൊള്ളത്തരം
തിരുവനന്തപുരം: അഴിമതിക്കെതിരെ ശബ്ദമുയർത്തിയാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സോളാർ മുതൽ ബാർ കോഴ വരെ ചർച്ചയാക്കി. ജേക്കബ് തോമസിനെ ഒതുക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ നീക്കങ്ങൾ ചർച്ചയാക്കി. കൊച്ചി മെട്രോയുടെ ചുമതല ഇ ശ്രീധരന് കൊടുക്കാതിരിക്കാൻ നടക്കുന്ന ഉദ്യോഗസ്ഥ തല ഇടപെടലുകൾക്കെതിരെ അഞ്ഞടിച്ചു. അങ്ങനെ വൻ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. അതിന് ശേഷം ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി. പക്ഷേ ഇതൊക്കെ വെറു കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നു. അഴിമതിയ്‌ക്കെതിരെ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോൾ പിണറായി മറക്കുകയാണ്. ആദ്യം ജേക്കബ് തോമസിനെ വെട്ടിയൊതുക്കി. ഇപ്പോൾ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി പേരെടുത്ത മെട്രോമാനെ നാടുകടത്തുന്നതിന് തുല്യമായി ഒഴിവാക്കുകയും ചെയ്തു. അന്താരാഷ്ട്രതലത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീധരൻ. ഈ എഞ്ചിനിറയുടെ അഭിപ്രായവും ഉപദേശവും ഉൾക്കൊള്ളാൻ കാത്തു നിൽക്കുന്ന ഭരണാധികാരികൾ ഏറെയാണ്. ഡൽഹി മെട്രോയും പാമ്പൻ പാലവും യാഥാർത്ഥ്
തിരുവനന്തപുരം: അഴിമതിക്കെതിരെ ശബ്ദമുയർത്തിയാണ് പിണറായി സർക്കാർ അധികാരത്തിലെത്തിയത്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ സോളാർ മുതൽ ബാർ കോഴ വരെ ചർച്ചയാക്കി. ജേക്കബ് തോമസിനെ ഒതുക്കാനുള്ള ഉമ്മൻ ചാണ്ടി സർക്കാരിന്റെ നീക്കങ്ങൾ ചർച്ചയാക്കി. കൊച്ചി മെട്രോയുടെ ചുമതല ഇ ശ്രീധരന് കൊടുക്കാതിരിക്കാൻ നടക്കുന്ന ഉദ്യോഗസ്ഥ തല ഇടപെടലുകൾക്കെതിരെ അഞ്ഞടിച്ചു. അങ്ങനെ വൻ ഭൂരിപക്ഷവുമായി അധികാരത്തിലെത്തി. അതിന് ശേഷം ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടറാക്കി. പക്ഷേ ഇതൊക്കെ വെറു കണ്ണിൽ പൊടിയിടാനുള്ള തന്ത്രമായിരുന്നു. അഴിമതിയ്‌ക്കെതിരെ പറഞ്ഞതെല്ലാം അധികാരത്തിലെത്തിയപ്പോൾ പിണറായി മറക്കുകയാണ്. ആദ്യം ജേക്കബ് തോമസിനെ വെട്ടിയൊതുക്കി. ഇപ്പോൾ അഴിമതിക്കെതിരെ കുരിശുയുദ്ധം നടത്തി പേരെടുത്ത മെട്രോമാനെ നാടുകടത്തുന്നതിന് തുല്യമായി ഒഴിവാക്കുകയും ചെയ്തു.
അന്താരാഷ്ട്രതലത്തിൽ ആദരിക്കപ്പെടുന്ന വ്യക്തിത്വമാണ് ശ്രീധരൻ. ഈ എഞ്ചിനിറയുടെ അഭിപ്രായവും ഉപദേശവും ഉൾക്കൊള്ളാൻ കാത്തു നിൽക്കുന്ന ഭരണാധികാരികൾ ഏറെയാണ്. ഡൽഹി മെട്രോയും പാമ്പൻ പാലവും യാഥാർത്ഥ്യമാക്കിയ ശ്രീധരന് പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. പ്രധാനമന്ത്രി മോദി അടക്കമുള്ളവരുടെ പ്രധാന ഉപദേഷ്ടാവ്. ഇത്തരത്തിൽ ലോകം ആദരിക്കുന്ന മലയാളിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ മാത്രം സന്ദർശനത്തിന് അനുമതി നൽകിയില്ല. കേരളത്തോടുള്ള പ്രത്യേക സ്‌നേഹമാണ് ശ്രീധരനെ കേരളത്തിലെ വമ്പൻ പദ്ധതികളിൽ സജീവമാക്കിയത്. കൊച്ചി മെട്രോ യാഥാർത്ഥ്യമാക്കി. നേരത്തെ നിശ്ചയിച്ചതിലും കൂടുതൽ തുക പദ്ധതിക്കായി കരാറുകാരായ ഡിഎംആർസിക്ക് നൽകേണ്ടിയും വന്നില്ല. ലോകോത്തര നിലവാരമാണ് കൊച്ചിയിൽ ശ്രീധരൻ എത്തിച്ചത്. ഇത്തരത്തിലൊരു വ്യക്തിത്വത്തെയാണ് പിണറായി വിജയൻ നിഷ്‌കരുണം മാറ്റി നിർത്തുന്നത്. ഇത് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാണ്.
കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിൽ പ്രോട്ടോകോൾ പ്രകാരം ആദ്യം ശ്രീധരനെ ഉൾപ്പെടുത്തിയില്ല. ശ്രീധരനെ പ്രധാനമന്ത്രിയുടെ ഓഫീസ് ഒഴിവാക്കിയത് സോഷ്യൽ മീഡിയയിൽ ചർച്ചയാക്കിയത് സിപിഎം സൈബർ സഖാക്കളാണ്. വിഷയം ശ്രദ്ധയിൽ പെടുത്തിയതോടെ പ്രധാനമന്ത്രിയുടെ ഓഫീസ് തെറ്റു തിരുത്തി. ശ്രീധരൻ വേദിയിലുമെത്തി. ഇതിന് സമാനമായി ഉമ്മൻ ചാണ്ടിയുടെ സർക്കാരിന്റെ കാലത്ത് ഡിഎംആർസിയെ ഒഴിവാക്കി ടെൻഡർ വിളിക്കാൻ നീക്കം നടത്തിയപ്പോഴും ഇടപെട്ടത് സിപിഎമ്മാണ്. അതിശക്തമായ വിമർശനവുമായി നിറഞ്ഞത് വി എസ് അച്യുതാനന്ദനായിരുന്നു. എന്നാൽ ലൈറ്റ് മെട്രോയിൽ ശ്രീധരൻ ഒഴിവാക്കപ്പെടുമ്പോൾ സൈബർ സഖാക്കൾ മൗനത്തിലാകുന്നു. ആരും ചർച്ചയാക്കുന്നില്ല. ഇതിനെതിരെ ചോദ്യം ചെയ്യലുകളുമായി നിറയുകയാണ് സോഷ്യൽ മീഡിയ. വിഎസിന്റെ മൗനവും ചോദ്യം ചെയ്യുന്നു.
ജേക്കബ് തോമസിനെ ഒരുകാലത്തുകൊണ്ടു നടന്നതും സൈബർ സഖാക്കളായിരുന്നു. പിന്നീട് കൈവിട്ടു. ഇന്ന് ജേക്കബ് തോമസ് അഴിമതിക്കാരനാണ്. എന്തും വിളിച്ചു പറയുന്ന ഉദ്യോഗസ്ഥനും. ഇതിന് സമാനമാണ് ശ്രീധരന്റെ കാര്യത്തിലെ മൗനവും. മുഖ്യമന്ത്രിയെ കാണാൻ ജനുവരിയിൽ സമയം ചോദിച്ചെങ്കിലും ഇതുവരെ ലഭിച്ചില്ലെന്ന് ഏറെ വേദനയോടെയാണ് ഡൽഹി മെട്രോ റെയിൽ കോർപറേഷൻ (ഡിഎംആർസി) മുഖ്യ ഉപദേഷ്ടാവ് ഇ. ശ്രീധരൻ പങ്കുവച്ചത്. ഇതിൽ അഭിപ്രായ പ്രകടനത്തിന് പോലും ഇടതുപക്ഷ സൈബർ പോരാളികൾ തയ്യാറല്ല. സിപിഐ സെക്രട്ടറി കാനവും നിശബ്ദൻ. പ്രതിപക്ഷമായ കോൺഗ്രസും ഇതൊന്നും മിണ്ടുന്നില്ല. ശ്രീധരൻ എങ്ങനേയും പോയാൽ മതിയെന്നാണോ എല്ലാവരുടേയും ചിന്തയെന്നാണ് സോഷ്യൽ മീഡിയ ഉയർത്തുന്ന ചോദ്യം.
ലൈറ്റ് മെട്രോ പദ്ധതികളിലെ നിശ്ചലാവസ്ഥ അറിയിക്കാനായിരുന്നു മുഖ്യമന്ത്രിയോട് ശ്രീധരൻ സമയം ചോദിച്ചത്. സാധാരണ 24 മണിക്കൂറിനകം മുഖ്യമന്ത്രി സമയം അനുവദിക്കാറുള്ളതാണ്. രാഷ്ട്രീയമായി തിരക്കിലായതിനാലാവാം അദ്ദേഹം സമയം നൽകാതിരുന്നതെന്നു കരുതുന്നതായി ശ്രീധരൻ പറഞ്ഞു. തിരുവനന്തപുരം, കോഴിക്കോട് ലൈറ്റ് മെട്രോ റെയിൽ പദ്ധതികളിലേക്ക് ഇനി സർക്കാർ ക്ഷണിച്ചാലും ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. ലൈറ്റ് മെട്രോ പദ്ധതികളിൽ നിന്നു ഡിഎംആർസി പിന്മാറുകയാണെന്നറിയിച്ചു സർക്കാരിനു ഫെബ്രുവരി 16നു കത്തു നൽകി. തലശേരി മൈസൂരു റെയിൽപാത സാമ്പത്തികമായി പ്രായോഗികമല്ലെന്നു റിപ്പോർട്ട് നൽകിയതാവാം സർക്കാരിനു ഡിഎംആർസിയിൽ താൽപര്യം കുറയാനുള്ള കാരണമെന്നും ശ്രീധരൻ പറയുന്നു.
കോഴിക്കോടും തിരുവനന്തപുരത്തും ഡിഎംആർസി ആരംഭിച്ച ഓഫിസുകളുടെ പ്രവർത്തനം 15ന് അവസാനിപ്പിക്കും. 2012 ഏപ്രിൽ മുതൽ ഈ ഓഫിസുകൾ പ്രവർത്തിക്കുന്നു. 15 മാസമായി ലൈറ്റ് മെട്രോ പദ്ധതികളുടെ കാര്യത്തിൽ ഒന്നും നടക്കുന്നില്ല. പലവട്ടം ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയതാണ്. ലൈറ്റ് മെട്രോകൾ ഡിഎംആർസി നിർമ്മിക്കണമെന്ന് ഉത്തരവിറക്കിയതല്ലാതെ ഇതിനു കരാർ ഒപ്പിട്ടില്ല. കരടു കരാർ സർക്കാരിനു നൽകിയിട്ടു 15 മാസം കഴിഞ്ഞു. കേരള റാപിഡ് ട്രാൻസിറ്റ് കോർപറേഷൻ ലിമിറ്റഡ് (കെആർടിസിഎൽ) ബോർഡ് യോഗത്തിൽ രണ്ടു പദ്ധതിയും ടെൻഡർ ചെയ്തുകൂടേ എന്ന് അഭിപ്രായമുയർന്നു.
ഇതെല്ലാം ചേർത്തു വായിക്കുമ്പോൾ സർക്കാരിന്റെ താൽപര്യമില്ലായ്മ വ്യക്തമാണ്. സർക്കാരിന് അത്തരമൊരു താൽപര്യമുണ്ടെങ്കിൽ തടസ്സമാവേണ്ടെന്നു കരുതിയാണു പിന്മാറുന്നതെന്നു ശ്രീധരൻ പറഞ്ഞു.