കൊച്ചി: ലൈറ്റ് മെട്രോ അവതാളത്തിലാക്കും വിധം ഇ.ശ്രീധരൻ പിന്മാറിയത് എന്തുകൊണ്ടെന്ന ചൂടേറിയ ചർച്ച ഇപ്പോഴും തുടരുകയാണ്. ശ്രീധര വിരുദ്ധ മനോഭാവത്തിന് പിന്നിൽ അഴിമതിയായിരുന്നോ ലക്ഷ്യം? മുതിർന്ന ചില ഐഎസ് ഉദ്യോഗസ്ഥർക്ക് ശ്രീധരനോടുണ്ടായിരുന്ന അനിഷ്ടമാണോ കാരണം? ലൈറ്റ് മെട്രോയോടും ശ്രീധരനോടും മുഖ്യമന്ത്രി പിണറായി വിജയന് അനിഷ്ടമുണ്ടായിരുന്നുവെന്നതിന് സൂചനകൾ ഇല്ലാത്തതാണ് ഈ സംശയങ്ങൾക്ക് കാരണം.

അഴിമതി വിരുദ്ധ മുഖച്ഛായയുള്ള മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസും ആദ്യകാലത്ത് പിണറായിക്ക് പ്രിയപ്പെട്ടവനായിരുന്നു. പിന്നീട് തുറന്ന വിമർശനവുമായി ജേക്കബ് തോമസ് രംഗത്തെത്തിയതോടെ ഉന്നത ഐഎഎസ് ഉദ്യോഗസ്ഥരുടെ മാത്രമല്ല മുഖ്യമന്ത്രിയുടെയും മുഖം കറുത്തു.മഞ്ഞ കാർഡും, ചുവപ്പുകാർഡും കാട്ടി അഴിമിതിക്കാരെ പുറത്താക്കാൻ കച്ചകെട്ടിയിറങ്ങിയ മുൻ വിജിലൻസ് മേധാവി ഒടുവിൽ അപമാനിതനായി. ഇ.ശ്രീധരന്റെ പിന്മാറ്റവും അഴിമതിയോട് തെല്ലും സന്ധി ചെയ്യില്ലെന്ന ഉറച്ച നിലപാടിന്റെ പേരിലാണ്.

ഏതായാലും രണ്ട്ു അഴിമതി വിരുദ്ധ പോരാളികളും ഒന്നിക്കുകയാണ്. ഇതിന് മുന്നോടിയായി ജേക്കബ് തോമസ് ഇന്ന് ഇ.ശ്രീധരനുമായി കൊച്ചി ഡിഎംആർസി ഓഫീസിൽ എത്തി കൂടിക്കാഴ്ച നടത്തി.മികവിന്റെ പര്യായമായ ശ്രീധരനെ മാരണമായി കാണരുതെന്നും അത് കേരളത്തിന് നല്ലതല്ലെന്നുമാണ് ജേക്കബ് തോമസിന്റെ അഭിപ്രായം.വ്യാഴാഴ്ചത്തെ കൂടിക്കാഴ്ച ഒന്നേകാൽ മണിക്കൂറോലം നീണ്ടുനിന്നു. അഴിമതി വിരുദ്ധ പോരാട്ടത്തിൽ ഒന്നിക്കാനാണ് ഇരുവരുടെയും തീരുമാനം. പല പ്രശ്‌നങ്ങളുടെയും മൂല കാരണം അഴിമതിയാണെന്നുള്ളത് കണക്കിലെടുത്ത് മെട്രോമാൻ കൂട്ി ഉൾപ്പെടുന്ന ട്രസ്റ്റ് ഡൽഹി കേന്ദ്രീകരിച്ച് രൂപീകരിക്കാനാണ് തീരുമാനം എന്നറിയുന്നു. ഏതായാലും തങ്ങളുടെ അഴിമതി വിരുദ്ധ നിലപാടുകൾ സമൂഹത്തിന് മുമ്പിൽ കൂടുതൽ പ്രസരിപ്പിക്കാൻ ഒരുകുടക്കീഴിൽ പ്രവർത്തിക്കുന്നത് സഹായകമാവുകയും ചെയ്യും.

ലൈറ്റ് മെട്രോയിൽ ഇ.ശ്രീധരന്റെ പിന്മാറ്റത്തിന് കാരണം മൂന്ന് ഐഎഎസ് ഉദ്യോഗസ്ഥരുടെ അസഹിഷ്ണുതയും അതിനെ മുതലെടുത്ത് ചില അഴിമതിക്കാരുമാണെന്നാണ് പിന്നാമ്പുറ സംസാരം.പിണറായി വിജയനെ വരെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഈ ലോബിക്ക് പ്രവർത്തിക്കാൻ കഴിഞ്ഞു.ലൈറ്റ് മെട്രോ ഡിഎംആർസി ഏറ്റെടുക്കുന്നത് ഇഷ്ടമില്ലാതിരുന്ന ചില ഉദ്യോഗസ്ഥർ തങ്ങളുടെ കാര്യസാധ്യത്തിന് ഈ മൂന്ന് ഐഎഎസ് ഉ്‌ദ്യോഗസ്ഥരെയും കരുക്കളാക്കി.മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായ വി എസ്.സെന്തിലിന് ശ്രീധരൻ മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ വിശദീകരിക്കുന്നത് ഇഷ്ടമായിരുന്നില്ല.

തിരുവനന്തപുരത്ത് ശ്രീകാര്യം, പട്ടം, ഉള്ളൂർ മേൽപ്പാലങ്ങൾ നിർമ്മിക്കാൻ 2016 സെപ്റ്റംബറിൽ ഡിഎംആർസിയെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയിരുന്നു.എന്നാൽ, ഉത്തരവിറങ്ങി 18 മാസങ്ങൾ കഴിഞ്ഞിട്ടും നിർമ്മാണച്ചുമതല ഏൽപിക്കാത്തതിനെ ചോദ്യം ചെയ്ത് ശ്രീധരൻ മുഖ്യമന്ത്രിക്ക് കാര്യമാത്രപ്രസക്തമായ ചില കത്തുകൾ എഴുതി.എന്നാൽ, ഇതൊന്നും പിടിക്കാത്ത ചില ഉദ്യോഗസ്ഥർ ഏഷണി മുഴക്കി മുഖ്യമന്ത്രിയെ കൂടി തെറ്റിദ്ധരിപ്പിച്ചു.ഏതായാലും കാര്യങ്ങൾശ്രീധരന്റെ പുറത്താകലിൽ കലാശിച്ചു.

സർക്കാരിന് അനഭിമതനായെങ്കിലും തനിക്ക് മൗനിയാകാൻ മനസില്ലെന്നാണ് ജേക്കബ് തോമസിന്റെ നിലപാട്. അഴിമതിക്കെതിരെ സംസാരിക്കുമ്പോൾ മൗനിയാക്കാനുള്ള ശ്രമം ലോകത്ത് എല്ലായിടത്തുമുണ്ട്. നീന്തുന്നത് സ്രാവുകൾക്കൊപ്പമാകുമ്പോൾ അത് സ്വാഭാവികമാണ്. പക്ഷേ താൻ നീന്തൽ തുടരും.അഴിമതിവിരുദ്ധ ദിവസം, പ്രസ് ക്ലബ്ബിൽ നടന്ന സ്വകാര്യ ചടങ്ങിൽ, അഴിമതിക്കെതിരെ സംസാരിച്ചതിനാണ് ജേക്കബ് തോമസ് സർക്കാരിന് വേണ്ടാത്തവനായത്.

അഴിമതിക്ക് കൂട്ടുനിൽക്കാത്തവർ, സർക്കാരിന് വേണ്ടാത്തവരായാവർ അഴിമതിക്കെതിരെ ഒരുപ്ലാറ്റ്‌ഫോമിൽ ഒന്നിക്കുന്നുവെന്ന കൗതുകവുമുണ്ട് ഇ.ശ്രീധരൻ-ജേക്കബ് തോമസ് കൂട്ടായ്മയിൽ.