- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലപ്പെട്ട ധന്യ പാലക്കാട്ട് നിന്നും മേട്ടുപ്പാളയത്തേക്ക് താമസം മാറ്റിയ നിർദ്ധന കുടുംബത്തിലെ അംഗം; രണ്ട് ദിവസം മദ്യപിച്ച് ധന്യയുടെ വീടിന് ചുറ്റും കറങ്ങിയ ശേഷം ഷക്കീർ കൊല നടത്തി; ആരും വീട്ടിൽ ഇല്ലെന്ന് തോന്നിക്കാൻ അകത്താക്കി വീട് പൂട്ടിയത് വിനയായി
മേട്ടുപ്പാളയം: മേട്ടുപ്പാളത്തെ വീട്ടിൽ വച്ച് മലയാളി യുവതി ധന്യ(23)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രണയാഭ്യാർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് നിർദ്ധന കുടുംബത്തിലെ അംഗമായ ധന്യയെ പ്രതി ഷക്കീർ(27) കൊലപ്പെടുത്തിയത്. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ സോമസുന്ദരത്തിന്റെ മകളാണ് ധന്യ. മേട്ടുപ്പാളയത്തിനുസമീപം അന്നൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത്. പാലക്കാട് കുത്തനൂർ സ്വദേശിയാണ് ഷക്കീർ. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഷക്കീറിനെ പിന്തുടർന്ന് തമിഴ്നാട് പൊലീസ് പാലക്കാട്ടെത്തിയെങ്കിലും, ഇയാൾ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. പാലക്കാട് സ്വദേശിയുമായി ധന്യയുടെ വിവാഹം ജനവരിയിൽ നടക്കേണ്ടതായിരുന്നു.ധന്യയുടെ പിതാവ് സോമസുന്ദരം, കൈയിലെ മുറിവിന് ചികിത്സതേടി ബുധനാഴ്ച വൈകീ
മേട്ടുപ്പാളയം: മേട്ടുപ്പാളത്തെ വീട്ടിൽ വച്ച് മലയാളി യുവതി ധന്യ(23)യെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. പ്രണയാഭ്യാർത്ഥന നിരസിച്ചതിന്റെ പ്രതികാരമായാണ് നിർദ്ധന കുടുംബത്തിലെ അംഗമായ ധന്യയെ പ്രതി ഷക്കീർ(27) കൊലപ്പെടുത്തിയത്. മദ്യലഹരിയിലാണ് പ്രതി കൃത്യം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. പാലക്കാട് പുതുപ്പരിയാരം സ്വദേശിയായ സോമസുന്ദരത്തിന്റെ മകളാണ് ധന്യ.
മേട്ടുപ്പാളയത്തിനുസമീപം അന്നൂരിലെ വീട്ടിൽ വച്ചാണ് കൊലപാതകം നടത്തിയത്. പാലക്കാട് കുത്തനൂർ സ്വദേശിയാണ് ഷക്കീർ. കൊലപാതകം നടത്തിയ ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഷക്കീറിനെ പിന്തുടർന്ന് തമിഴ്നാട് പൊലീസ് പാലക്കാട്ടെത്തിയെങ്കിലും, ഇയാൾ വിഷം ഉള്ളിൽച്ചെന്ന നിലയിൽ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലായിരുന്നു. പിന്നീട് കോയമ്പത്തൂരിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
പാലക്കാട് സ്വദേശിയുമായി ധന്യയുടെ വിവാഹം ജനവരിയിൽ നടക്കേണ്ടതായിരുന്നു.ധന്യയുടെ പിതാവ് സോമസുന്ദരം, കൈയിലെ മുറിവിന് ചികിത്സതേടി ബുധനാഴ്ച വൈകീട്ട് അഞ്ചരയോടെ ഭാര്യയുമൊത്ത് ആശുപത്രിയിലേക്ക് പോയിരുന്നു. വീടിന്റെ മുൻവശം പൂട്ടിയാണ് പോയത്. 6.30ഓടെ തിരിച്ചെത്തിയപ്പോൾ ധന്യയെ കുത്തേറ്റ് മരിച്ച നിലയിൽ കാണുകയായിരുന്നു. വീടിന്റെ പിൻവാതിൽ തുറന്ന നിലയിലുമായിരുന്നു.
തലയിലും വയറ്റിലും ഗുരുതരമായി പരിക്കേറ്റ് രക്തം വാർന്നാണ് ധന്യ മരിച്ചത്. രണ്ടുദിവസമായി ഇവരുടെ വീടിന്റെ പരിസരത്ത് മദ്യപിച്ചനിലയിൽ ഷക്കീർ ഉണ്ടായിരുന്നുവെന്ന് അയൽക്കാർ പറഞ്ഞു. പ്രണയാഭ്യാർത്ഥന നിരസിച്ചതും മറ്റൊരു വിവാഹത്തിന് സമ്മതിച്ചതുമാണ് ഷക്കീറിലെ പക ഇരട്ടിയാക്കിയത്. നിരന്തരമായി യുവതിയെ ഇയാൾ ശല്യപ്പെടുത്തിയപ്പോൾ മാതാപിതാക്കളും കടുത്ത ആശങ്കയിലായി. തുടർന്ന് ഇയാളുടെ ശല്യം ഭയന്നാണ് വീട്ടുകാർ വാതിൽ പൂട്ടിപ്പോയത്. വീട്ടിൽ ആരും ഇല്ലെന്ന് കരുതട്ടെ എന്നുകരുതിയായിരുന്നു ഇങ്ങനെയൊരു തീരുമാനം എടുത്തത്. എന്നാൽ, ഓണമാഘോഷിക്കാൻ അവധിയെടുത്തിരുന്ന ധന്യ, വീട്ടിനകത്തുതന്നെയുണ്ടെന്ന് തീർച്ചയാക്കിയ പ്രതി കരുതിക്കൂട്ടിയാണ് കൊല നടത്തിയതെന്ന് അന്നൂർ പൊലീസ് പറഞ്ഞു.
പ്രതിയെ പിടിക്കാതെ മൃതദേഹമെടുക്കാൻ സമ്മതിക്കില്ലെന്ന് പറഞ്ഞ് നാട്ടുകാരും ഹിന്ദുമുന്നണി പ്രവർത്തകരും പൊലീസിനെ തടഞ്ഞു. പ്രതിയെ ഉടൻ പിടികൂടുമെന്ന് കോയമ്പത്തൂർ എസ്പി. രമ്യഭാരതി, കരുമത്താംപട്ടി ഡിവൈ.എസ്പി. കൃഷ്ണമൂർത്തി എന്നിവർ ഉറപ്പുനൽകിയശേഷമാണ് മൃതദേഹമെടുക്കാൻ സമ്മതിച്ചത്. പിന്നീട് മൃതദേഹം കോയമ്പത്തൂർ സർക്കാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി.
33 വർഷംമുമ്പ് തമിഴ്നാട്ടിലേക്ക് കുടിയേറി, അന്നൂരിൽ തയ്യൽജോലി ചെയ്തുവരികയായിരുന്നു സോമസുന്ദരം. അന്നൂർ തെന്നംപാളയം റോഡിലെ വീട്ടിലാണ് 15 വർഷമായി ഇവർ താമസിക്കുന്നത്. നിർധനകുടുംബാംഗമായ സോമസുന്ദരം തയ്യൽജോലി ചെയ്തും ഭാര്യ ശാരദ സ്വകാര്യകമ്പനിയിൽ പണിയെടുത്തുമാണ് കഴിഞ്ഞിരുന്നത്. ഏകമകളായ ധന്യ ബി.എസ്സി. (ഐ.ടി.) കഴിഞ്ഞ് പൊങ്കലൂരിലെ സ്വകാര്യകമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു.
തിരുപ്പൂരിലും അന്നൂരിലും ബനിയൻ കമ്പനിയിലും ബേക്കറിയിലുമായി ജോലിചെയ്യുകയായിരുന്നു ഷക്കീർ. ബന്ധുവിന്റെ ബേക്കറിയിൽ ജോലിക്കെത്തി സോമസുന്ദരത്തിന്റെ കുടുംബവുമായി പരിചയത്തിലായിരുന്നു ഇയാൾ. മൂന്ന് വർഷമായി പിന്തുടർന്ന് ഷക്കീർ പ്രണയാഭ്യർഥന നടത്തിയെങ്കിലും ധന്യ നിരസിക്കുകയായിരുന്നു. ജോലികഴിഞ്ഞ് തിരിച്ചുവരുമ്പോഴും ഷക്കീർ ശല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കൾ പറയുന്നു.
കഴിഞ്ഞ ആഴ്ച്ച അണ്ണൂരിൽ തന്നെയുള്ള ഒരു സി.ബി.എസ്.ഇ. സ്കൂളിലെ അദ്ധ്യാപകനായ ദിനേശുമായി, ധന്യയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജനുവരിയിലാണു വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. ഈ തീരുമാനം അറിഞ്ഞതോടെയാണ് ഷക്കീർ ധന്യയെ കൊലപ്പെടുത്തിയത്. ഇതേത്തുടർന്നാണു വീട്ടിൽ ആരുമില്ലാത്ത തക്കംനോക്കി ഷക്കീർ കൃത്യം നിർവഹിച്ചത്. സോമസുന്ദരത്തിന്റെ കൈക്കേറ്റ മുറിവുപരിശോധിക്കുന്നതിനാണ് അവർ ആശുപത്രിയിൽ പോയത്. മകളുടെ സുരക്ഷയോർത്തു വീട് പൂട്ടിയാണു പോയതെങ്കിലും പതുങ്ങിയിരുന്ന ഷക്കീർ വാതിൽ തല്ലിത്തകർത്തു ധന്യയെ കുത്തിവീഴ്ത്തുകയായിരുന്നു.