മേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കുടിയേറ്റവിലക്കിനെച്ചൊല്ലി ലോകം രണ്ടുതട്ടിൽനിൽക്കുകയാണിപ്പോൾ. എന്നാൽ, അഭയാർഥിപ്രവാഹം ഒടുങ്ങാതെ യൂറോപ്പ് അനുദിനം പ്രതിസന്ധിയെ അഭിമുഖീകരിക്കുകയും ചെയ്യുന്നു. മെഡിറ്ററേനിയൻ കടലിലൂടെയുള്ള അഭയാർഥിപ്രവാഹം ഇപ്പോഴും തുടുരകയാണ്. അടുത്തിടെ 2000 യാത്രക്കാരുമായി മെഡിറ്ററേനിയൻ കടൽ കടക്കാൻ ശ്രമിക്കുന്നതിനിടെ മുങ്ങിയ കപ്പലിൽനിന്ന് 20 ദിവസം പ്രായമുള്ള കുഞ്ഞടക്കം ഒട്ടേറെ രക്ഷപ്പെടുത്തിയതായി ഇറ്റാനിയൻ നാവിക സേന വ്യക്തമാക്കി.

നല്ലൊരു ജീവിതം സ്വപ്‌നം കണ്ട് യൂറോപ്പിലേക്ക് കടക്കുന്നവരിൽ വലിയൊരു വിഭാഗം ബോട്ട്മുങ്ങിയും മറ്റും മരണപ്പെടുന്നത് പതിവായിട്ടുണ്ട്. ഇങ്ങനെയെത്തിയ ബോട്ടുകളിലൊന്നിൽനിന്നാണ് ഇറ്റാലിയൻ മറീനുകൾ അഭയാർഥികളെ രക്ഷപ്പെടുത്തിയത്. മറ്റൊരു സംഭവത്തിൽ തുർക്കി  തീരസംരക്ഷണ സേന 45 പേരെ മുങ്ങിയ ബോട്ടിൽനിന്ന് രക്ഷപ്പെടുത്തി. ഒരാൾ കൊല്ലപ്പെട്ടതായും സേനാ വൃ്ത്തങ്ങൾ അറിയിച്ചു.

വെള്ളിയാഴ്ച രാത്രി ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിക്കടുത്ത് സബാർത്തയിൽനിന്ന് 120 യാത്രക്കാരുമായി പുറപ്പെട്ട ബോട്ടും അപകടത്തിൽപ്പെട്ടിരുന്നു. എൻജിൻ തകരാറിനെത്തുടർന്ന് അപകടത്തിലായ ബോട്ടിൽനിന്ന് യാത്രക്കാരെ ലിബിയൻ കോസ്റ്റ് ഗാർഡാണ് ര്കഷപ്പെടുത്തിയത്. രക്ഷപ്പെടുത്തിയവരിൽ പത്ത് സ്ത്രീകളും അഞ്ച് കുട്ടികളും ഒരു ശിശുവുമുണ്ടായിരുന്നു.

യൂറോപ്പിലേക്കുള്ള കുടിയേറ്റം ഈരീതിയിൽ തുടരുന്നതിനിടെ, ഇതിനെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയടക്കമുള്ള യൂറോപ്യൻ യൂണിയൻ നേതാക്കൾ മാൾട്ടയിൽ ചർച്ച നടത്തി. ലിബിയയിൽനിന്നുള്ള അഭയാർഥിപ്രവാഹത്തെ നിയന്ത്രിക്കണമെന്ന നിലപാടിലാണ് നേതാക്കളെത്തിയത്. ലിബിയയിലെ തീരസംരക്ഷണ സേനയ്ക്ക് കൂടുതൽ ഫണ്ടും പരിശീലനവും നൽകി ഇത്തരം മനുഷ്യക്കടത്ത് നേരിടാൻ അവരെ പ്രാപ്തരാക്കണമെന്ന നിർദേശവും നേതാക്കൾ പരിഗണിക്കുന്നുണ്ട്.