- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനു തിരിച്ചടിനൽകണമെന്ന് പൊതുവികാരം; വികാരമല്ല വിവേകമാണ് വലുതെന്ന് വി.കെ.സിങ്; സൈന്യത്തിലും വ്യത്യസ്താഭിപ്രായം; മോദി നേരിടുന്നത് പ്രധാനമന്ത്രി പദവിയിലെത്തിയശേഷമുള്ള ഏറ്റവും വലിയ വെല്ലുവിളി
ന്യൂഡൽഹി: ഉറിയിൽ സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയരുമ്പോൾ, കടുത്ത സമ്മർദത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും. കോഴിക്കോട് ഈയാഴ്ച നടക്കുന്ന ബിജെപി ദേശീയ കൗൺസിലിലും ഇക്കാര്യം സജീവ ചർച്ചയാകുമെന്നുറപ്പാണ്. പ്രധാനമന്ത്രി പദവിയിലെത്തിയശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഉറിയിലെ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് സുവ്യക്തമായതിനാൽ, പാക് അധീന കാശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര പരിശീലന കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നിട്ടുള്ളത്. എന്നാൽ, എല്ലാത്തവണത്തെയും പോലെ സംയമനത്തിന്റെ പാതയിലാണ് ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങൾ. ഇക്കൊല്ലം ജനുവരിയിൽ പഠാൻകോട്ടും ഇപ്പോൾ ഉറിയിലും ഇന്ത്യൻ സൈനിക താവളങ്ങളെത്തന്നെ ലക്ഷ്യമിടാൻ ഭീകരർക്ക് കഴിഞ്ഞു. ഇതിനെ കേവലം ഭീകരാക്രമണമായല്ല, പാക്കിസ്ഥാൻ നടത്തുന്ന യുദ്ധങ്ങളായിത്തന്നെ കാണണമെന്ന ആവശ്യമാണ് വ്യാപകമായിഉയരു
ന്യൂഡൽഹി: ഉറിയിൽ സൈനിക ക്യാമ്പിൽ ഭീകരർ നടത്തിയ ആക്രമണത്തിന് തക്കതായ തിരിച്ചടി നൽകണമെന്ന ആവശ്യം രാജ്യത്തിന്റെ വിവിധ കോണുകളിൽനിന്ന് ഉയരുമ്പോൾ, കടുത്ത സമ്മർദത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും സർക്കാരും. കോഴിക്കോട് ഈയാഴ്ച നടക്കുന്ന ബിജെപി ദേശീയ കൗൺസിലിലും ഇക്കാര്യം സജീവ ചർച്ചയാകുമെന്നുറപ്പാണ്. പ്രധാനമന്ത്രി പദവിയിലെത്തിയശേഷം മോദി നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായാണ് ഇതിനെ വിലയിരുത്തുന്നത്.
ഉറിയിലെ ആക്രമണത്തിന് പിന്നിൽ പാക്കിസ്ഥാന്റെ പങ്ക് സുവ്യക്തമായതിനാൽ, പാക് അധീന കാശ്മീരിലെയും പാക്കിസ്ഥാനിലെയും ഭീകര പരിശീലന കേന്ദ്രങ്ങളിൽ ശക്തമായ ആക്രമണം നടത്തണമെന്ന ആവശ്യമാണ് ശക്തമായി ഉയർന്നിട്ടുള്ളത്. എന്നാൽ, എല്ലാത്തവണത്തെയും പോലെ സംയമനത്തിന്റെ പാതയിലാണ് ഇന്ത്യൻ പ്രതിരോധ കേന്ദ്രങ്ങൾ.
ഇക്കൊല്ലം ജനുവരിയിൽ പഠാൻകോട്ടും ഇപ്പോൾ ഉറിയിലും ഇന്ത്യൻ സൈനിക താവളങ്ങളെത്തന്നെ ലക്ഷ്യമിടാൻ ഭീകരർക്ക് കഴിഞ്ഞു. ഇതിനെ കേവലം ഭീകരാക്രമണമായല്ല, പാക്കിസ്ഥാൻ നടത്തുന്ന യുദ്ധങ്ങളായിത്തന്നെ കാണണമെന്ന ആവശ്യമാണ് വ്യാപകമായിഉയരുന്നത്. മാത്രമല്ല, മുൻസർക്കാരിന്റെ കാലത്ത് സംയമന നിലപാടുകളെ ശക്തമായി എതിർത്തിട്ടുള്ള മോദി, ഇപ്പോൾ അതേ പാത പിന്തുടരുന്നതിനെ വിമർശിക്കുന്നവരുമേറെയാണ്.
എന്നാൽ, പെട്ടെന്നുള്ള തിരിച്ചടി പോംവഴിയല്ലെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ആണവശേഷിയുള്ള പാക്കിസ്ഥാനുമായി നേരിട്ട് യുദ്ധത്തിനിറങ്ങുന്നത് ബുദ്ധിയല്ലെന്ന് ഇവർ വാദിക്കുന്നു. ചൈനയുടെ ശക്തമായ പിന്തുണയും പാക്കിസ്ഥാന് മേഖലയിൽ കരുത്താകും. മുൻ സൈനിക മേധാവിയും ആഭ്യന്തര സഹമന്ത്രിയുമായ ജനറൽ വി.കെ. സിങ്ങുൾപ്പെടെയുള്ളവർ വികാരത്തെക്കാൾ വിവേകത്തിന് പ്രാധാന്യം നൽകേണ്ട സമയമാണിതെന്ന് ഓർമിപ്പിക്കുന്നു.
വ്യക്തമായ ആസൂത്രണവും ക്ഷമയും പുലർത്തേണ്ട വിഷയമാണിതെന്ന് തിങ്കളാഴ്ച ന്യൂഡൽഹിയിൽ ചേർന്ന ഉന്നത തല യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. പ്രതിപക്ഷ കക്ഷികളും മറ്റും പാക്കിസ്ഥാന് തിരിച്ചടി നൽകണമെന്ന് ആവശ്യപ്പെടുമ്പോഴും ബിജെപിയും സർക്കാരും വിവേകത്തിന്റെ പാതയിൽ മുന്നേറണമെന്ന നിലപാടിലാണ്.
സംയമനത്തിന്റെ സമയം കഴിഞ്ഞുവെന്നാണ് ബിജെപി ജനറൽ സെക്രട്ടറി രാം മാധവ് ആദ്യദിനം ഇതിനോട് പ്രതികരിച്ചത്. എന്നാൽ, ഒരു ദിവസംകഴിഞ്ഞപ്പോൾ നിലപാട് മയപ്പെടുത്തിയ ബിജെപി, കരുതലോടെ വേണം ഓരോ ചുവടും മുന്നോട്ടുവെക്കാനെന്ന് നിലപാട് മാറ്റിയതും ശ്രദ്ധേയമാണ്.
സൈന്യത്തിലും അടുത്ത നടപടിയെക്കുറിച്ച് വ്യത്യസ്തമായ അഭിപ്രായമുണ്ട്. ഭീകരർക്കെതിരായ കടുത്ത നിലപാടിൽ അയവില്ലെങ്കിലും പാക്കിസ്ഥാന് തിരിച്ചടി നൽകുന്ന കാര്യം ആലോചിച്ചുമാത്രം ചെയ്യേണ്ട കാര്യമാണെന്ന് വിശ്വസിക്കുന്ന സൈനികരും ഏറെയാണ്. സുരക്ഷാ പാളിച്ചകൾ ഒഴിവാക്കി ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളും മറ്റും സംരക്ഷിക്കുന്നതിനാണ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടതെന്ന് സൈന്യത്തിലെ വലിയൊരു വിഭാഗം കരുതുന്നു.