- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡാർജിലിങ്ങിൽ പട്ടാളമിറങ്ങി; സൈന്യത്തെ വിന്യസിച്ചത് ഒരുമാസക്കാലമായിട്ടും സംഘർഷത്തിന് അയവില്ലാത്ത സാഹചര്യത്തിൽ; ഗൂർഖ ജനമുക്തി മോർച്ചയുടെ പ്രതിഷേധം തുടരുന്നു; പൊലീസിനും സർക്കാർ ഓഫീസുകൾക്കും നേരെ വ്യാപക അക്രമം
ഗാങ്‌ടോക്: ഗൂർഖാ ജനമുക്തി മോർച്ച ശനിയാഴ്‌ച്ച ഡാർജലിങ്ങിൽ നടത്തിയ പ്രതിഷേധത്തിൽ വ്യാപക അക്രമം.പൊലീസ് ഔട്ട് പോസ്റ്റിനു നേരെയും സർക്കാർ ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖല സംഘർഷഭരിതമാണ്. പ്രവർത്തകൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു എന്നാരോപിച്ചാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്. ഇന്നലെ രാത്രിയാണ് സൊനാഡയിൽ ടാസി ഭൂട്ടിയ എന്ന 30കാരൻ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഗൂർഖാ ജനമുക്തി പ്രവർത്തകർ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.മരുന്ന വാങ്ങാനുള്ള യാത്രാ മധ്യേ പൊലീസ് ടാസി ഭൂട്ടിയയെ വെടിവെയ്ക്കുകയായിരുന്നു എന്ന പരാതിയുമായി കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചു.എന്നാൽ പൊലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു. യുവാവ് കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിവെയ്പിലാണെന്നാണ് ഗൂർഖാ ജനമുക്തി മോർച്ചയുടെ ആരോപണം. യുവാവിന്റെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ അക്രമാസക്തമായി.പ്രതിഷേധക്കാർ ഡാർജിലിങ്ങിന്റെ പൈതൃക സ്വത്തായ ഹിമ
ഗാങ്‌ടോക്: ഗൂർഖാ ജനമുക്തി മോർച്ച ശനിയാഴ്‌ച്ച ഡാർജലിങ്ങിൽ നടത്തിയ പ്രതിഷേധത്തിൽ വ്യാപക അക്രമം.പൊലീസ് ഔട്ട് പോസ്റ്റിനു നേരെയും സർക്കാർ ഓഫീസുകൾക്കു നേരെയും ആക്രമണമുണ്ടായി. സംഘർഷാവസ്ഥ കണക്കിലെടുത്ത് മേഖലയിൽ സൈന്യത്തെ വിന്യസിച്ചു. ഒരു മാസക്കാലമായി മേഖല സംഘർഷഭരിതമാണ്. പ്രവർത്തകൻ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ടു എന്നാരോപിച്ചാണ് പ്രതിഷേധങ്ങൾ അരങ്ങേറിയത്.
ഇന്നലെ രാത്രിയാണ് സൊനാഡയിൽ ടാസി ഭൂട്ടിയ എന്ന 30കാരൻ കൊല്ലപ്പെട്ടത്. അന്നേ ദിവസം തന്നെയാണ് ഗൂർഖാ ജനമുക്തി പ്രവർത്തകർ നിരവധി വാഹനങ്ങൾക്ക് നേരെ ആക്രമണം നടത്തിയത്.മരുന്ന വാങ്ങാനുള്ള യാത്രാ മധ്യേ പൊലീസ് ടാസി ഭൂട്ടിയയെ വെടിവെയ്ക്കുകയായിരുന്നു എന്ന പരാതിയുമായി കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചു.എന്നാൽ പൊലീസ് ഈ ആരോപണങ്ങൾ നിഷേധിച്ചു.
യുവാവ് കൊല്ലപ്പെട്ടത് പൊലീസിന്റെ വെടിവെയ്പിലാണെന്നാണ് ഗൂർഖാ ജനമുക്തി മോർച്ചയുടെ ആരോപണം. യുവാവിന്റെ മൃതദേഹവും വഹിച്ച് പ്രതിഷേധക്കാർ റാലി സംഘടിപ്പിച്ചു. പ്രതിഷേധങ്ങൾ അക്രമാസക്തമായി.പ്രതിഷേധക്കാർ ഡാർജിലിങ്ങിന്റെ പൈതൃക സ്വത്തായ ഹിമാലയൻ ടോയ് ട്രെയിൻ സ്റ്റേഷനു വരെ തീയിട്ടു. സർക്കാർ വാഹനങ്ങളും ഓഫീസുകളും വരെ പ്രതിഷേധക്കാർ തീയിട്ടു നശിപ്പിച്ചു. പൊലീസ് തണ്ണീർവാതകം പ്രതിഷേധക്കാർക്കെതിരെ പ്രയോഗിച്ചു.സംഘർഷാവസ്ഥയ്ക്ക് അയവു വരാത്തത് പരിഗണിച്ചാണ് സൈന്യത്തെ മേഖലയിൽ വിന്യസിച്ചത്.
പശ്ചിമ ബംഗാളിലെ സ്‌കൂളുകളിൽ ബംഗാളി ഭാഷ നിർബന്ധമാക്കാനുള്ള മമതാ ബാനർജി സർക്കാർ തീരുമാനത്തിനെതിരെയാണ് ഒരു മാസം നീണ്ടു നിൽക്കുന്ന നിസ്സഹകരണ സമരത്തിന് ജിജെഎം ആഹ്വാനം ചെയ്തത്.ജൂൺ 8ഓടു കൂടി പ്രക്ഷോഭം അക്രമാസക്തമായതോടെ ആയിരക്കണക്കിന് വിനോദ സഞ്ചാരികൾ ഡാർജലിങ് വിട്ടു.