- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്നും നാലും കുട്ടികളെ കൊണ്ട് മിനീഷിന് തിരുമ്മലും മസാജും; പിന്നെ പീഡനവും; എല്ലാത്തിന് ഒത്താശ ഷൈനി തോമസും; പിടിയിലായ നെല്ലിപോയിലിലെ വീട്ടമ്മ കുറ്റസമ്മതം നടത്തി; പീഡന വീരനായ കായികാധ്യാപകന് ആലപ്പുഴയിലും അദ്ധ്യാപികയായ ഇടനിലക്കാരി?
താമരശ്ശേരി: കായികതാരങ്ങളായ വിദ്യാർത്ഥിനികൾക്കെതിരേ ലൈംഗികാതിക്രമവും ദേഹോപദ്രവവും നടത്തിയ കേസുകളിൽ പിടിയിലായ കായികാധ്യാപകന്റെ സഹായിയായി പ്രവർത്തിച്ചിരുന്ന സ്ത്രീ അറസ്റ്റിലാകുമ്പോൾ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൽ. നെല്ലിപ്പൊയിൽ വാരാംപ്ലാക്കൽ ഷൈനി തോമസിനെയാണ് (50) താമരശ്ശേരി ഇൻസ്പെക്ടർ ടി.എ. അഗസ്റ്റിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഷൈനിയുടെ വീട്ടിൽവച്ചായിരുന്നു കായികാധ്യാപകൻ നെല്ലിപ്പൊയിൽ മീന്മുട്ടി വട്ടപ്പാറയിൽ വി.ടി. മിനീഷിന്റെ ലൈംഗികാതിക്രമം.
പോക്‌സോ കേസിൽ അറസ്റ്റിലായ സ്‌കൂൾ അദ്ധ്യാപകൻ മിനീഷ് കുട്ടികളെ സ്ഥിരമായി പീഡനത്തിന് ഇരയാക്കിയത് നെല്ലിപൊയിലിലുള്ള തന്റെ സഹായിയായ സ്ത്രീയുടെ വീട്ടിൽ വെച്ചെന്ന് പീഡനത്തിനിരയായ പെൺകുട്ടികളുടെ വെളിപ്പെടുത്തൽ നേരത്തെ മറുനാടൻ പുറത്തു വിട്ടിരുന്നു. സ്‌കൂളിന് സമീപം വാടക കെട്ടിടത്തിൽ താമസ സൗകര്യമൊരുക്കിയ കുട്ടികളെ അധിക ദിവസവും താമസിപ്പിച്ചത് കട്ടിപ്പാറയിൽ നിന്നും 30 കിലോമീറ്ററിലധികം ദൂരമുള്ള നെല്ലിപൊയിലിലെ വീട്ടിലായിരുന്നു എന്നും കണ്ടെത്തി. കുട്ടികളെ പീഡനത്തിനിരയാക്കാൻ എല്ലാവിധ സൗകര്യങ്ങളും വീട്ടിൽ ഒരുക്കി നൽകിയത് വീട്ടുടമസ്ഥയായ സ്ത്രീയാണ് .
വിദ്യാർത്ഥിനിക്ക് പ്രായപൂർത്തിയാവാത്ത സമയത്തായിരുന്നു സംഭവം നടന്നതെന്നതിനാൽ കുറ്റകൃത്യത്തിന് സഹായമൊരുക്കിയതിനുള്ള പോക്സോ ആക്ടിലെ വകുപ്പ് പ്രകാരമാണ് ഷൈനിക്കെതിരെ കേസെടുത്തത്.പ്രായപൂർത്തിയാവാത്ത സമയത്തും പിന്നീടുമായി രണ്ടുതവണ ലൈംഗികാതിക്രമം നേരിട്ടെന്ന പൂർവവിദ്യാർത്ഥിനിയുടെ പരാതിയിലാണ് ഇക്കഴിഞ്ഞ ജൂലായ് 23-ന് വി.ടി. മിനീഷ് പിടിയിലായത്. മിനീഷ് മുമ്പ് ആലപ്പുഴയിലെ സ്‌കൂളിലും കായികാധ്യാപകനായിരുന്നു. ഇവിടേയും ഒരു അദ്ധ്യാപികയുടെ സഹായത്തോടെ പല കുട്ടികളേയും പീഡിപ്പിച്ചെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ സജീവമാണ്. എന്നാൽ പൊലീസിന് പരാതിയൊന്നും കിട്ടിയിട്ടില്ല.
2019 ഡിസംബർ 27-നായിരുന്നു വിദ്യാർത്ഥിനിക്ക് നെല്ലിപ്പൊയിലിലെ വീട്ടിൽവെച്ച് ദുരനുഭവം നേരിട്ടത്. അടുത്തവർഷം സ്‌കൂളിലെ സ്പോർട്‌സ് മുറിയിൽവെച്ചും ലൈംഗികാതിക്രമമുണ്ടായി. വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് പോക്സോ ഉൾപ്പെടെ ആകെ അഞ്ചു കേസുകളാണ് കായികാധ്യാപകനെതിരേ ഇതിനകം പൊലീസ് രജിസ്റ്റർ ചെയ്തത്. മിനീഷ് റിമാൻഡിലായെങ്കിലും ഷൈനിക്കെതിരേ നടപടി വൈകിയത് വിവാദമായിരുന്നു. തുടർന്നാണ് ഇവരെ താമരശ്ശേരി പൊലീസ് ചൊവ്വാഴ്ച കസ്റ്റഡിയിലെടുത്തതും അറസ്റ്റ് രേഖപ്പെടുത്തിയതും.
സ്ത്രീകളെ വിശ്വസ്താരായി നിർത്തിയാണ് കുട്ടികളെ ഈ അദ്ധ്യാപകൻ പീഡനത്തിന് ഉപയോഗിച്ചിരുന്നത്. ആലപ്പുഴയിലും പല വിധ സംശയങ്ങൾ ഇതുണ്ടാക്കിയിരുന്നു. ഇതിന് ശേഷമാണ് മനീഷ് മറ്റൊരു ജോലി കിട്ടി പുതിയ സ്‌കൂളിലെത്തിയത്. അവിടേയും പീഡനങ്ങൾ തുടർക്കഥയാക്കി. ഷൈനി തോമസിനെ കൂട്ടിന് കിട്ടുകയും ചെയ്തു.
ഷൈനിയുടെ വീട്ടിൽവെച്ച് കായികാധ്യാപകൻ മിനീഷിന്റെ ലൈംഗികാതിക്രമത്തിന് താൻ ഇരയായെന്ന് കാണിച്ച് വയനാട് സ്വദേശിനിയായ പൂർവവിദ്യാർത്ഥിനി നൽകിയ പരാതിയെത്തുടർന്നാണ് നടപടി. ഷൈനിയുടെ വീടിനകത്ത് കുട്ടികളെ ഒറ്റക്ക് പീഡനത്തിന് ഇരയാക്കുകയും, മൂന്നും നാലും കുട്ടികളെ കൊണ്ട് അദ്ധ്യാപകന്റെ ശരീരത്തിൽ തിരുമ്മിക്കുകയും മസാജ് ചെയ്യിപ്പിക്കുകയും ചെയ്തതായി വിദ്യാർത്ഥിനികൾ വെളിപ്പെടുത്തിയിട്ടുണ്ട്. കുട്ടികൾ പുറത്ത് നിൽക്കെ തന്നെ സ്ത്രീയും അദ്ധ്യാപകനും മുറിക്കകത്ത് മണിക്കൂറുകൾ ചെലവിട്ടിരുന്നതായും കുട്ടികൾ പറഞ്ഞു.
അദ്ധ്യാപകന്റെ ഇംഗിതത്തിന് വഴങ്ങാത്തവർക്കെതിരെ തെറിയഭിഷേകവും, മർദ്ദനവും പതിവായിരുന്നു. യാദൃശ്ചികമായി നെല്ലിപ്പൊയിലിലെ വീട്ടിൽ എത്തിയ ഒരു വിദ്യാർത്ഥിനിയുടെ മാതാവ് തന്നെ കണ്ടെത് ഞെട്ടിപ്പിക്കുന്ന കാഴ്ചയാണ്, ഇവരെ കണ്ടതോടെ അദ്ധ്യാപകന്റെ മുറിയിൽ നിന്നും കുട്ടികൾ പിൻവാതിലിലൂടെ പുറത്തേക്ക് ഓടുകയായിരുന്നു. സാഹചര്യങ്ങൾ പന്തിയില്ലെന്ന് കണ്ട് ഇവരുടെ മകളെ വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. എന്നാൽ കുട്ടിയെ തിരികെയെത്തിക്കാൻ അദ്ധ്യാപകന്റെ സഹായിയായ സ്ത്രീ ഫോണിലൂടെ തന്ത്രങ്ങൾ പറഞ്ഞ് കൊടുക്കുന്നതും, അമ്മ വന്ന അവസരത്തിൽ നടന്ന സംഭവങ്ങൾ വിവരിക്കുന്നതുമായ ശബ്ദ സന്ദേശങ്ങളും പുറത്ത് വന്നിരുന്നു.
കുട്ടിയുടെ മാതാവിനോടും അദ്ധ്യാപകൻ മോശമായ രീതിയിൽ പെരുമാറിയിരുന്നു. കുട്ടിയോടും, മാതാവിനോടും പ്രണയാഭ്യർത്ഥന നടത്തുന്നതും, നഗ്നചിത്രങ്ങൾ ആവശ്യപ്പെടുന്നതുമായ ശബ്ദ സന്ദേശങ്ങളും പുറത്തു വന്നിരുന്നു. അദ്ധ്യാപകന്റെ കൂടെ തന്നെ അന്തിയുറങ്ങാറുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിനി വെളിപ്പെടുത്തിയ സീനിയർ കായികതാരമായ വിദ്യാർത്ഥിനിയുടെ പങ്കിനെ കുറിച്ചും അന്വേഷണം നടത്തണമെന്ന് ആവശ്യം ഉയർന്നു വന്നിട്ടുണ്ട്. മറ്റു കുട്ടികളെ നിർബന്ധിച്ച് അദ്ധ്യാപകന്റെ കിടപ്പുമുറിയിൽ എത്തിക്കാൻ ഈ വിദ്യാർത്ഥിനി സമ്മർദ്ദം ചെലുത്തിയിരുന്നതായ വിവരവും പുറത്തുവന്നിട്ടുണ്ട്.
മിനീഷ് നിരവധി കുട്ടികളെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെങ്കിലും ഏതാനും പേർ മാത്രമാണ് പരാതിയുമായി രംഗത്ത് വന്നിട്ടുള്ളത്. രണ്ട് പോകാസോയടക്കം അഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തു, ഒരെണ്ണം തേഞ്ഞിപ്പാലം പൊലീസ് സ്റ്റേഷനിലേക്ക് താമരശ്ശേരിയിൽ നിന്നും റഫർ ചെയ്തു. ഇന്നലെ പരാതി നൽകിയ വിദ്യാർത്ഥിനിയും ,അമ്മയും നേരത്തെ അദ്ധ്യാപകനെതിരെ സ്‌കൂൾ ഹെഡ്‌മാമാസ്റ്റർക്ക് നൽകിയിരുന്ന പരാതിയുടെ പകർപ്പും പൊലീസിന് കൈമാറി.
മറുനാടന് മലയാളി ബ്യൂറോ