- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമണൽ ഖനനത്തിൽ സ്വകാര്യ കമ്പനികൾക്ക് രഹസ്യമായി ഒത്താശ ചെയ്ത രാഷ്ട്രീയക്കാർക്ക് ഇനി പരസ്യ നിലപാട് കൈക്കൊള്ളാം; സ്വകാര്യമേഖലക്ക് ഖനനാനുമതി നൽകാനുള്ള സുപ്രീംകോടതി വിധിയിൽ സന്തോഷിച്ച് നേതാക്കൾ: സുധീരന്റെ നിലപാടിന് കാതോർത്ത് കേരളം
തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് പറയുന്നവരാണ് നമ്മുടെ ഭരണ നേതാക്കൽ. എന്നാൽ ഇങ്ങനെ പരസ്യമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സ്വകാര്യ ഖനന കമ്പനികൾക്ക് വേണ്ടി രഹസ്യമായി രംഗത്തെത്തുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്ന പ്രവണതയും ശക്തമായി തുടരുന്നു. എന്തായാലും സുപ്രീംകോടതി വിധിയോടെ കരിമണൽ ഖനന വിഷയത്തിൽ ഇത്തരക്കാർക്ക് ഇനി പരസ്യ നിലപാട് സ്വീകരിക്കാം. സ്വകാര്യമേഖലക്ക് കരിമണൽ ഖനനാനുമതി നൽകാമെന്ന സുപ്രീംകോടതിവിധി ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ വിഷയത്തിൽ നയപരമായ തീരുമാനം സംസ്ഥാന സർക്കാറിന് കൈക്കൊള്ളേണ്ടി വരും. സി.എം.ആർ.എൽ, വി.വി മിനറൽസ്, കെ.എം. ശിവകുമാർ, മുംബൈ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി 29 അപേക്ഷകളാണ് സർക്കാറിന് ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2013ൽ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് വിധി. പൊതുമേഖല
തിരുവനന്തപുരം: സ്വകാര്യ മേഖലയിൽ കരിമണൽ ഖനനത്തിന് അനുമതി നൽകില്ലെന്ന് ആവർത്തിച്ച് പറയുന്നവരാണ് നമ്മുടെ ഭരണ നേതാക്കൽ. എന്നാൽ ഇങ്ങനെ പരസ്യമായ നിലപാട് സ്വീകരിക്കുമ്പോൾ തന്നെ സ്വകാര്യ ഖനന കമ്പനികൾക്ക് വേണ്ടി രഹസ്യമായി രംഗത്തെത്തുകയും ചെയ്യും. പൊതുമേഖലാ സ്ഥാപനങ്ങളെ അവഗണിക്കുന്ന പ്രവണതയും ശക്തമായി തുടരുന്നു. എന്തായാലും സുപ്രീംകോടതി വിധിയോടെ കരിമണൽ ഖനന വിഷയത്തിൽ ഇത്തരക്കാർക്ക് ഇനി പരസ്യ നിലപാട് സ്വീകരിക്കാം.
സ്വകാര്യമേഖലക്ക് കരിമണൽ ഖനനാനുമതി നൽകാമെന്ന സുപ്രീംകോടതിവിധി ഇന്നലെയാണ് പുറത്തുവന്നത്. ഇതോടെ വിഷയത്തിൽ നയപരമായ തീരുമാനം സംസ്ഥാന സർക്കാറിന് കൈക്കൊള്ളേണ്ടി വരും. സി.എം.ആർ.എൽ, വി.വി മിനറൽസ്, കെ.എം. ശിവകുമാർ, മുംബൈ കമ്പനി, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി 29 അപേക്ഷകളാണ് സർക്കാറിന് ലഭിച്ചിരിക്കുന്നത്. സമയബന്ധിതമായി തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് 2013ൽ ഹൈക്കോടതി സർക്കാറിന് നിർദ്ദേശം നൽകിയിരുന്നു. ഇതിനെതിരെ സർക്കാർ അപ്പീൽ നൽകിയെങ്കിലും തള്ളി. തുടർന്ന് സുപ്രീംകോടതിയിൽ നൽകിയ അപ്പീലിലാണ് വിധി.
പൊതുമേഖലയിൽതന്നെ ധാതുമണൽ ഖനനം നിലനിർത്തണമെന്നാണ് സർക്കാർ നയമെന്ന് നിയമസഭയിൽ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. 2001ലെ യു.ഡി.എഫ് സർക്കാറാണ് സ്വകാര്യ മേഖലക്ക് ഖനനാനുമതി നൽകിയത്. ഇതിനെതിരെ സമരം ആരംഭിക്കുകയും ആലപ്പുഴ എംപിയായിരുന്ന വി എം. സുധീരൻ ഇടതുപക്ഷത്തോടൊപ്പം സമരത്തിന്റെ നേതൃനിരയിൽ എത്തുകയും ചെയ്തിരുന്നു. ഇപ്പോൾ വിധി പുറത്തുവന്നതോടെ സ്വകാര്യ കമ്പനികൾക്ക് ഖനനത്തിന് അനുമതി നൽകരുതെന്ന നിലപാടാണ് ടി എൻ പ്രതാപൻ സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യം പ്രതാപൻ വ്യക്തമാക്കുകയും ചെയ്തു. ഇപ്പോൾ ഈ വിഷയത്തിൽ സുധീരൻ എന്ത് നിലപാട് കൈക്കൊള്ളും എന്നതാണ് ഇനി അറിയേണ്ടത്.
നേരത്തെ വിവാദമുണ്ടായ വേളയിൽ പൊതുസ്വകാര്യ പങ്കാളിത്തത്തോടെ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിയും രൂപവത്കരിച്ചിരുന്നു. ഇപ്പോൾ സുപ്രീംകോടതിയിൽനിന്ന് വിധി സമ്പാദിച്ച സി.എം.ആർ.എൽ, കെ.എസ്.ഐ.ഡി.സി, കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഐ.ആർ.ഇ എന്നിവ ചേർന്നാണ് സംയുക്ത കമ്പനി രൂപവത്കരിച്ചത്. എന്നാൽ, 2006ലെ ഇടതുമുന്നണി സർക്കാർ കരിമണൽഖനനം പൊതുമേഖലയിൽ നിലനിർത്താൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ ഉത്തരവിൽ തീരുമാനമുണ്ടാകാൻ സാധ്യതയില്ല.
പൊതുമേഖലാ സ്ഥാപനങ്ങൾക്കു പുറമെ സംയുക്ത സംരംഭങ്ങളെയും പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ കേരളം നൽകിയ ഹരജി തള്ളിയാണ് ഇന്നലെ ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുർ അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് കരിമണൽ ഖനനത്തിന് അനുമതി നൽകിയ വിധി പുറപ്പെടുവിച്ചത്. ചീഫ് ജസ്റ്റിസിനൊപ്പം ജസ്റ്റിസ് ഗോപാൽ ഗൗഡയും സ്വകാര്യമേഖലയെയും പരിഗണിക്കണമെന്ന നിലപാടെടുത്തപ്പോൾ ജസ്റ്റിസ് ആർ. ഭാനുമതി വിയോജിപ്പ് രേഖപ്പെടുത്തി. പ്രകൃതിവിഭവങ്ങൾ കൈകാര്യം ചെയ്യുന്നത് സംസ്ഥാന സർക്കാറിന്റെ അധികാരപരിധിയിൽ വരുന്ന കാര്യമാണെന്നും ഇതിൽ കോടതി ഇടപെടുന്നത് ശരിയല്‌ളെന്നുമാണ് വിയോജനക്കുറിപ്പ്.
കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെയ്ൽ ലിമിറ്റഡ്‌കെ.എസ്.ഐ.ഡി.സി സംയുക്ത സംരംഭമായ കേരള റെയർ എർത്ത് ആൻഡ് മിനറൽസ് ലിമിറ്റഡ് ഖനനാനുമതിക്ക് നൽകിയ അപേക്ഷ പരിഗണിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്. ഹൈക്കോടതി ഉത്തരവ് ശരിവച്ച സുപ്രീംകോടതി സ്വകാര്യ മേഖലക്ക് ഖനനത്തിന് അനുമതി നൽകാമെങ്കിലും ഖനനം നടത്താവുന്ന സ്ഥലം, അളവ്,കമ്പനി എന്നിവ തീരുമാനിക്കാനുള്ള അധികാരം സംസ്ഥാന സർക്കാറിനായിരിക്കുമെന്ന് വ്യക്തമാക്കി. ഇപ്പോഴത്തെ വിധിയോടെ തെരഞ്ഞെടുപ്പ് പ്രചരണ വേളയിലും ഈ വിഷയം ചർച്ചയാകുമെന്ന കാര്യം ഉറപ്പാണ്. തീരദേശ മേഖലയിലെ സജീവ ചർച്ചാ വിഷയമായി കരിമണൽ ഖനനം മാറിയേക്കുമെന്ന സൂചനയാണ് നിലനിൽക്കുന്നത്.