- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എം.80 മൂസയുടെ 'പാത്തു' ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹിതയായി; വരൻ കോഴിക്കോട് സ്വദേശി
ഗുരുവായൂർ: എം 80 മൂസയുടെ ഭാര്യ പാത്തുമ്മയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം. വാർത്ത കേട്ടിട്ട് 'ലൗ ജിഹാദ്' ആണെന്ന് ധരിക്കേണ്ട. മീഡിയാ വൺ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയൽ എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മിയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു
ഗുരുവായൂർ: എം 80 മൂസയുടെ ഭാര്യ പാത്തുമ്മയ്ക്ക് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് വിവാഹം. വാർത്ത കേട്ടിട്ട് 'ലൗ ജിഹാദ്' ആണെന്ന് ധരിക്കേണ്ട. മീഡിയാ വൺ ചാനലിൽ സംപ്രേഷണം ചെയ്യുന്ന കോമഡി സീരിയൽ എം 80 മൂസയിലെ പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സുരഭി ലക്ഷ്മിയാണ് വിവാഹ ജീവിതത്തിലേക്ക് കടന്നത്. ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു സുരഭിയുടെ വിവാഹം.
കോഴിക്കോട് സ്വദേശി വിപിനാണ് സുരഭിയുടെ കഴുത്തിൽ താലി ചാർത്തിയത്. എം.80 മൂസയിലെ അണിയറ പ്രവർത്തകരും അടുത്ത ബന്ധുക്കളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. നിരവധി സിനിമകളിലും സീരിയലുകളിലും പരസ്യചിത്രങ്ങളിലും തന്റെ സാന്നിധ്യമിയിച്ച സുരഭി ശ്രദ്ധേയയായത് എം.80 മൂസയിലൂടെയാണ്.
ആനുകാലിക വിഷയങ്ങളെ ആക്ഷേപ ഹാസ്യത്തോടെ അവതരിപ്പിക്കുന്ന പരിപാടിയിൽ സുരഭിയുടെ പാത്തു എന്ന കഥാപാത്രത്തിന് ആരാധകർ ഏറെയാണ്. പ്രശസ്ത നടൻ വിനോദ് കോവൂർ മൂസയെ അവതരിപ്പിക്കുന്ന പരിപാടിയിൽ അതുൽ ശ്രീവ, അഞ്ജു ശശി, ഇബ്രാഹിം കുട്ടി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.