- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അയൽവാസി പീഡിപ്പിച്ചു ഗർഭിണിയാക്കിയ പതിനഞ്ചുകാരി സ്‌കൂളിലെ കക്കൂസിൽ പ്രസവിച്ചു; പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടപ്പോൾ ശൗചാലയത്തിൽ പോയപ്പോൾ പ്രസവം; ഓട്ടോഡ്രൈവറായ യുവാവ് അറസ്റ്റിൽ
ന്യൂഡൽഹി: പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു. പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയാണ് പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെയാണ് സ്‌കൂളിലെ കക്കൂസിൽ പ്രസവിച്ചത്. വടക്കൻ ഡെൽഹിയിലെ മുഖർജി നഗറിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വ്യാഴാഴ്ച സ്‌കൂളിൽ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശൗചാലയത്തിൽ പോയത്. അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. സ്‌കൂൾ അധികൃതർ ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണിലാണ് 51 കാരനായ അയൽവാസി കഴിഞ്ഞ ഒരു വർഷത്തിനിടെ നാലോ- അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്. പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു പറയാതിരിക്കാനായി ഇയാൾ പെൺകുട്ടിക്ക് പണം നൽകിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ബിഹാർ സ്വദേശിയായ ഇയാൾ ഡെൽഹിയിൽ ഓട്ടോഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പെൺകുട്ടി തി
ന്യൂഡൽഹി: പീഡനത്തെ തുടർന്ന് ഗർഭിണിയായ പെൺകുട്ടി പ്രസവിച്ചു. പതിനഞ്ചു വയസുകാരിയായ പെൺകുട്ടിയാണ് പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെയാണ് സ്‌കൂളിലെ കക്കൂസിൽ പ്രസവിച്ചത്. വടക്കൻ ഡെൽഹിയിലെ മുഖർജി നഗറിലുള്ള സർക്കാർ സ്‌കൂളിലാണ് സംഭവം. പെൺകുട്ടിയെ പീഡിപ്പിച്ചു എന്നു കരുതപ്പെടുന്ന അയൽവാസിയെ പൊലീസ് അറസ്റ്റ് ചെയ്തു.
പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി വ്യാഴാഴ്ച സ്‌കൂളിൽ നടന്ന പരീക്ഷയ്ക്കിടെ കടുത്ത വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ശൗചാലയത്തിൽ പോയത്. അവിടെ വച്ച് കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.
സ്‌കൂൾ അധികൃതർ ഉടൻതന്നെ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ച് പൊലീസിനെ വിവരമറിയിച്ചു. പൊലീസിന്റെ അന്വേഷണിലാണ് 51 കാരനായ അയൽവാസി കഴിഞ്ഞ ഒരു വർഷത്തിനിടെ നാലോ- അഞ്ചോ തവണ തന്നെ പീഡിപ്പിച്ചതായി പെൺകുട്ടി മൊഴി നൽകിയത്.
പീഡനം സംബന്ധിച്ച വിവരങ്ങൾ പുറത്തു പറയാതിരിക്കാനായി ഇയാൾ പെൺകുട്ടിക്ക് പണം നൽകിയിരുന്നതായും പെൺകുട്ടി പൊലീസിനോട് പറഞ്ഞു. ബിഹാർ സ്വദേശിയായ ഇയാൾ ഡെൽഹിയിൽ ഓട്ടോഡ്രൈവറായി ജോലി നോക്കുകയായിരുന്നു. പെൺകുട്ടി തിരിച്ചറിഞ്ഞ ഇയാളെ പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തു.
കുറ്റം സമ്മതിച്ച പ്രതി പെൺകുട്ടി തന്നോട് വയറുവേദനയെക്കുറിച്ച് പറഞ്ഞിരുന്നതായി പൊലീസിനോട് പറഞ്ഞു. പെൺകുട്ടി ഗർഭിണിയായി എന്നു മനസിലാക്കിയ ഇയാൾ അവൾക്ക് ഗർഭചിദ്രം നടത്തുന്നതിനുള്ള മരുന്നുകൾ നൽകിയതായും പൊലീസിനോട് സമ്മതിച്ചു.
എന്നാൽ ഈ മരുന്നുകൾ കൃത്യമായി പ്രവർത്തിച്ചില്ല എന്നു മാത്രമല്ല, ഈ മരുന്നുകളുടെ അനന്തരഫലം കാരണമാണ് പെൺകുട്ടി 24 ആഴ്ച മാത്രം പ്രായമുള്ള കുഞ്ഞിനെ പ്രസവിച്ചത്.