- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മിസൈലുകളും ബോംബുകളും എത്തിയാൽ തിരിച്ചറിയുന്ന വൈദഗ്ധ്യത്തിൽ ഇന്ത്യ പാക്കിസ്ഥാനേക്കാൾ പിന്നിൽ; വെല്ലുവളിക്കും മുമ്പ് പ്രധാനമന്ത്രി സൈന്യത്തെ ശക്തിപ്പെടുത്തുമോ?
മിസൈലുകളും യുദ്ധവിമാനങ്ങളും ആളില്ലാ ഡ്രോൺ വിമാനങ്ങളും മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷിയിൽ ഇന്ത്യ പാക്കിസ്ഥാനെക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട്. ആകാശത്തെ കണ്ണ് എന്നറിയപ്പെടുന്ന അവാക്‌സ് വിമാനങ്ങളുടെ കാര്യത്തിൽ ചൈനയെക്കാൾ വളരെ പിന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനോടും ഇക്കാര്യത്തിൽ മത്സരിക്കാൻ ഇന്ത്യക്ക് ശേഷിയില്ലെന്നാണ് റിപ്പോർട്ട്. റഡാറുകൾ കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ ആകാശത്തെ നീക്കങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ് അവാക്‌സ്. ഏത് പ്രതികൂല കാലാവസ്ഥയിലും 400 കിലോമീറ്റർ വ്യോമപരിധിയിലുള്ള അപകടങ്ങൾ ഇത് മനസ്സിലാക്കും. സ്വയം നിയന്ത്രിക്കാനും പ്രവർത്തിക്കാനും അവാക്‌സിനാകും. അവാക്‌സ് സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾ ഇതുവരെ വിജയിച്ചിട്ടില്ല. യഥാർഥത്തിൽ 5113 കോടി രൂപയുടെ അവാക്‌സ് പദ്ധതി ഇപ്പോഴും കടലാസിലാണ്. മിനി അവാക്‌സ് എന്നറിയപ്പെടുന്ന മറ്റൊരു പ്രതിരോധ സംവിധാനത്തിന് 2004-ൽ രൂപം നൽകിയിരുന്നെങ്കിലും അതും ഇതുവരെ പ്രാവർത്തികമായിട്ടില്ല. വ്യോമസേനയ്ക്ക് നിലവിൽ വെറും മൂന്ന് ഫാൽക്കൺ അവ
മിസൈലുകളും യുദ്ധവിമാനങ്ങളും ആളില്ലാ ഡ്രോൺ വിമാനങ്ങളും മുൻകൂട്ടി കണ്ടറിഞ്ഞ് പ്രതിരോധിക്കാനുള്ള ശേഷിയിൽ ഇന്ത്യ പാക്കിസ്ഥാനെക്കാൾ പിന്നിലാണെന്ന് റിപ്പോർട്ട്. ആകാശത്തെ കണ്ണ് എന്നറിയപ്പെടുന്ന അവാക്‌സ് വിമാനങ്ങളുടെ കാര്യത്തിൽ ചൈനയെക്കാൾ വളരെ പിന്നിലാണ് ഇന്ത്യ. പാക്കിസ്ഥാനോടും ഇക്കാര്യത്തിൽ മത്സരിക്കാൻ ഇന്ത്യക്ക് ശേഷിയില്ലെന്നാണ് റിപ്പോർട്ട്.
റഡാറുകൾ കണ്ടെത്തുന്നതിന് വളരെ മുമ്പുതന്നെ ആകാശത്തെ നീക്കങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ് അവാക്‌സ്. ഏത് പ്രതികൂല കാലാവസ്ഥയിലും 400 കിലോമീറ്റർ വ്യോമപരിധിയിലുള്ള അപകടങ്ങൾ ഇത് മനസ്സിലാക്കും. സ്വയം നിയന്ത്രിക്കാനും പ്രവർത്തിക്കാനും അവാക്‌സിനാകും.
അവാക്‌സ് സ്വന്തമാക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾ ഇതുവരെ വിജയിച്ചിട്ടില്ല. യഥാർഥത്തിൽ 5113 കോടി രൂപയുടെ അവാക്‌സ് പദ്ധതി ഇപ്പോഴും കടലാസിലാണ്. മിനി അവാക്‌സ് എന്നറിയപ്പെടുന്ന മറ്റൊരു പ്രതിരോധ സംവിധാനത്തിന് 2004-ൽ രൂപം നൽകിയിരുന്നെങ്കിലും അതും ഇതുവരെ പ്രാവർത്തികമായിട്ടില്ല.
വ്യോമസേനയ്ക്ക് നിലവിൽ വെറും മൂന്ന് ഫാൽക്കൺ അവാക്‌സുകളാണ് ഉള്ളത്. ഐഎൽ-76 വിമാനങ്ങളിൽ റഡാറുകൾ ഘടിപ്പിച്ചാണ് ഇത് പ്രവർത്തിക്കുന്നത്. ഇന്ത്യയും ഇസ്രയേലും റഷ്യയും ചേർന്ന ത്രികക്ഷി കരാറിന്റെ അടിസ്ഥാത്തിൽ 2004-ൽ വാങ്ങിയതാണ് ഈ അവാക്‌സുകൾ.
ചൈനയ്ക്ക് 20 അവാക്‌സുകൾ സ്വന്തമായുണ്ട്. 470 കിലോമീറ്റർ വ്യോമപരിധിയിൽ 60 വിമാനങ്ങളെ വരെ നിരീക്ഷിക്കാൻ കഴിയുന്ന കെജെ 500 അവാക്‌സുകൾ ഉൾപ്പെടെയാണിത്. പാക്കിസ്ഥാനാകട്ടെ, സ്വീഡിഷ് നിർമ്മിതമായ നാല് സാബ് 2000 വിമാനങ്ങളും െൈചനീസ് നിർമ്മിതമായ നാല് അവാക്‌സുകളും ഉണ്ട്.
തദ്ദേശീയമായി അവാക്‌സുകൾ വികസിപ്പിച്ചെടുക്കാനുള്ള ഇന്ത്യൻ പ്രതിരോധ ഗവേഷണ കേന്ദ്രത്തിന്റെ പദ്ധതികളും പൂർണമായും വിജയിച്ചിട്ടില്ല. ബ്രസീൽ നിർമ്മിതമായ എംബ്രാർ ചെറുവിമാനങ്ങളിൽ റഡാർ ഘടിപ്പിക്കാനാണ് ഡിആർഡിഒയുടെ പദ്ധതി. എന്നാൽ, ഇതിന് 270 ഡിഗ്രി പരിധിയിൽ മാത്രമാണ് പ്രവർത്തിക്കാനാവുക.