- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പതിനഞ്ചു വർഷത്തിനിടെ കേരളത്തിൽ കാണാതായത് 12,841 കുട്ടികൾ; കൂടുതലും പെൺകുട്ടികൾ; 724 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല; അന്വേഷിക്കാൻ പ്രത്യേകസംഘം രൂപീകരിക്കാൻ സർക്കാർ തീരുമാനം
തിരുവനന്തപുരം: കേരളത്തിൽ പതിനഞ്ച് വർഷത്തിനിടെ 12,841 കുട്ടികളെ കാണാതായതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2000 ജനുവരി ഒന്നു മുതൽ 2015 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് 18 വയസ്സിനു താഴെയുള്ള കുട്ടികളെ കാണാതായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. ഇതിൽ 724 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കണക്കുകൾ പറയുന്നു. 12117 കുട്ടികളെ മാത്രമാണ് കണ്ടെത്താനായത്. 724 കുട്ടികളെകുറിച്ച് ഒന്നര ദശാബ്ദത്തിനിടയിൽ ഒരു വിവരവുമില്ല. കാണാതാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. ഇതേകുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരുന്നു. 6080 ആൺകുട്ടികളെയും 6761 പെൺകുട്ടികളെയുമാണ് ഈ കാലയളവിൽ കാണാതായത്. ഇതിൽ 5706 ആൺകുട്ടികളെയും 6411 പെൺകുട്ടികളെയും കണ്ടെത്തി. 374 ആൺകുട്ടികളെകുറിച്ചും 350 പെൺകുട്ടികളെയും കണ്ടെത്താനായിട്ടില്ല. 2015 സെപ്റ്റംബറിന് ശേഷമുള്ള കേസുകൾകൂടി പരിഗണിക്കുമ്പോൾ കാണാതായ കുട്ടികളുടെ എണ്ണം ഇനിയും വർധിക്കും. ഈ കുട്ടികൾ ജീവിച്ചിരിപ്
തിരുവനന്തപുരം: കേരളത്തിൽ പതിനഞ്ച് വർഷത്തിനിടെ 12,841 കുട്ടികളെ കാണാതായതായി സംസ്ഥാന ക്രൈം റെക്കോർഡ്‌സ് ബ്യൂറോയുടെ റിപ്പോർട്ട്. 2000 ജനുവരി ഒന്നു മുതൽ 2015 സെപ്റ്റംബർ 30 വരെയുള്ള കാലയളവിലാണ് 18 വയസ്സിനു താഴെയുള്ള കുട്ടികളെ കാണാതായതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.
ഇതിൽ 724 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ലെന്നും കണക്കുകൾ പറയുന്നു. 12117 കുട്ടികളെ മാത്രമാണ് കണ്ടെത്താനായത്. 724 കുട്ടികളെകുറിച്ച് ഒന്നര ദശാബ്ദത്തിനിടയിൽ ഒരു വിവരവുമില്ല.
കാണാതാകുന്നവരിൽ കൂടുതലും പെൺകുട്ടികളാണ്. ഇതേകുറിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്തുതന്നെ വിശദമായ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആഭ്യന്തരവകുപ്പിന് സമർപ്പിച്ചിരുന്നു. 6080 ആൺകുട്ടികളെയും 6761 പെൺകുട്ടികളെയുമാണ് ഈ കാലയളവിൽ കാണാതായത്. ഇതിൽ 5706 ആൺകുട്ടികളെയും 6411 പെൺകുട്ടികളെയും കണ്ടെത്തി. 374 ആൺകുട്ടികളെകുറിച്ചും 350 പെൺകുട്ടികളെയും കണ്ടെത്താനായിട്ടില്ല.
2015 സെപ്റ്റംബറിന് ശേഷമുള്ള കേസുകൾകൂടി പരിഗണിക്കുമ്പോൾ കാണാതായ കുട്ടികളുടെ എണ്ണം ഇനിയും വർധിക്കും. ഈ കുട്ടികൾ ജീവിച്ചിരിപ്പുണ്ടോ എന്ന കാര്യത്തിൽപോലും പൊലീസിന് വ്യക്തതയില്ല. ചില കുട്ടികൾ വിവിധയിടങ്ങളിൽ ഗാർഹിക ജോലികളിലും മറ്റും ഏർപ്പെട്ടിരിക്കാമെന്നും ചിലർ സെക്‌സ് റാക്കറ്റിന്റെ പിടിയിലായിരിക്കാമെന്നുമുള്ള അനുമാനം മാത്രമേ പൊലീസിനുള്ളു.
തിരുവനന്തപുരം ജില്ലയിലാണ് കൂടുതൽ കൂട്ടികളെ കാണാതായത്. 2361 പേരെ തലസ്ഥാനത്തുനിന്ന് കാണാതായിട്ടുണ്ട്. ഇതിൽ 111 പേരെ ഇതുവരെ കണ്ടെത്തിയിട്ടില്ല. ആലപ്പുഴ ജില്ലയിൽ 744 പേരെ കാണാതായതിൽ 84 പേരെയും കോഴിക്കോട് ജില്ലയിൽ 941 പേരെ കാണാതായതിൽ 79 പേരെയും കണ്ടെത്താനായിട്ടില്ല. മലപ്പുറം ജില്ലയിൽ 1208 പേരെ കാണാതായതിൽ 31 പേരെ കണ്ടെത്താനായിട്ടില്ല. ഏറ്റവും കുറച്ചുപേരെ കാണതായത് കാസർകോഡ് ജില്ലയിലാണ്. 320 പേരെയാണ് ഇവിടെനിന്ന് കാണാതായത്. ഇതിൽ ഏഴുപേരെയാണ് ഇനി കണ്ടെത്താനുള്ളത്.
കൊല്ലം ജില്ലയിൽ 75 പേരെയും പത്തനംതിട്ട ജില്ലയിൽ 31 പേരെയും കോട്ടയം ജില്ലയിൽ 55 പേരെയും ഇടുക്കിയിൽ 30 പേരെയും എറണാകുളത്ത് 64 പേരെയും തൃശൂർ ജില്ലയിൽ 51 പേരെയും പാലക്കാട് 30 പേരെയും വയനാട് 38 പേരെയും കണ്ണൂർ ജില്ലയിൽ 29 പേരെയും കാണാതായതായി റിപ്പോർട്ടിലുണ്ട്. റെയിൽവെ പൊലീസ് കണക്കു പ്രകാരം ഏഴ് കുട്ടികളെ കാണാതായതിൽ എല്ലാവരേയും കണ്ടെത്തിയിട്ടുണ്ട്.
കാണാതായ കുട്ടികളെ കണ്ടെത്താനായി പ്രത്യേക ഓപ്പറേഷന് ക്രൈംബ്രാഞ്ച് പദ്ധതിയിട്ടിരുന്നു. ഓൺലൈൻ പെൺവാണിഭത്തിനെതിരെ ആരംഭിച്ച ഓപ്പറേഷൻ ബിഗ്ഡാഡിയുടെ ഭാഗമായും ക്രൈംബ്രാഞ്ച് വിശദമായ അന്വേഷണത്തിന് പദ്ധതിയിട്ടിരുന്നു. ഇതിന്റെ ഭാഗമായി ലോക്കൽ സ്റ്റേഷനുകളിൽനിന്ന് കേസ് സംബന്ധമായ വിവരങ്ങളും ശേഖരിച്ചു തുടങ്ങിയിരുന്നു. വനിതാ സെല്ലുകളുടെ നേതൃത്വത്തിൽ കാണാതായ സ്ത്രീകളുടെ വിവരവും ശേഖരിച്ചു. എന്നാൽ ഈ കേസുകൾ അതാത് സ്റ്റേഷനുകളിൽതന്നെ അന്വേഷിച്ചാൽ മതിയെന്നായിരുന്നു മുകളിൽനിന്ന് ക്രൈംബ്രാഞ്ചിന് ലഭിച്ച നിർദ്ദേശം. ഇതോടെ അന്വേഷിക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഉപേക്ഷിക്കുകയായിരുന്നു.
എന്നാൽ എൽഡിഎഫ് സർക്കാർ വന്നതിനുശേഷം സംസ്ഥാനത്ത് കാണാതായ കുട്ടികളെ കണ്ടെത്തുന്നതിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽരണ്ടു സ്‌പെഷ്യൽ സ്‌ക്വാഡ് രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.