- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മണാലിയിൽ കാണാതായ തൃശൂർ സ്വദേശിനി കൊല്ലപ്പെട്ടതായി സംശയം: അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തിയ സ്ഥലത്തുനിന്നു തന്നെ വസ്ത്രങ്ങളും പാസ്പോർട്ടും ലഭിച്ചു; ഈവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്യുന്ന യുവതിയെക്കുറിച്ചു വിവരമില്ലാതായത് ജനുവരി ഏഴുമുതൽ
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ കാണാതായ തൃശൂർ സ്വദേശിയായ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം. തൃശൂർ വലിയാലുക്കൽ അബ്ദുൾ നിസാറിന്റെയും ഷർമ്മിളയുടെയും മകൾ ഷിഫ അബ്ദുൾ നിസാർ കൊല്ലപ്പെട്ടതായാണ് മണാലി പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ജനുവരി അവസാനം അഴുകിയ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്നുതന്നെ വസ്ത്രങ്ങളും പാസ്‌പോർട്ടും കണ്ടെത്തിയതാണ് മരിച്ചത് ഷിഫ ആയിരിക്കാമെന്ന പൊലീസിന്റെ നിഗമനത്തിന് ആധാരം. ജനവരി 29നാണ് പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞദിവസം പെൺകുട്ടിയുടെ വസ്ത്രങ്ങളും പാസ്പോർട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയിൽ നിന്നും കണ്ടെത്തി. മൃതദേഹവും ഇതിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് മൃതദേഹം ഷിഫയുടേത് തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്. തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണവിവരം സംബന്ധിച്ച സ്ഥിരീകരണ
മണാലി: ഹിമാചൽ പ്രദേശിലെ മണാലിയിൽ കാണാതായ തൃശൂർ സ്വദേശിയായ പെൺകുട്ടി കൊല്ലപ്പെട്ടതായി സംശയം. തൃശൂർ വലിയാലുക്കൽ അബ്ദുൾ നിസാറിന്റെയും ഷർമ്മിളയുടെയും മകൾ ഷിഫ അബ്ദുൾ നിസാർ കൊല്ലപ്പെട്ടതായാണ് മണാലി പൊലീസിനെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ. ജനുവരി അവസാനം അഴുകിയ മൃതദേഹം കണ്ടെത്തിയ സ്ഥലത്തിനടുത്തുനിന്നുതന്നെ വസ്ത്രങ്ങളും പാസ്‌പോർട്ടും കണ്ടെത്തിയതാണ് മരിച്ചത് ഷിഫ ആയിരിക്കാമെന്ന പൊലീസിന്റെ നിഗമനത്തിന് ആധാരം.
ജനവരി 29നാണ് പെൺകുട്ടിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ, കഴിഞ്ഞദിവസം പെൺകുട്ടിയുടെ വസ്ത്രങ്ങളും പാസ്പോർട്ടും മണാലിയിലെ ബഹാങിലെ ബീസ് നദിക്കരയിൽ നിന്നും കണ്ടെത്തി. മൃതദേഹവും ഇതിന് സമീപത്ത് നിന്നാണ് പൊലീസ് കണ്ടെത്തിയത്. തുടർന്നാണ് മൃതദേഹം ഷിഫയുടേത് തന്നെയാണെന്ന നിഗമനത്തിൽ പൊലീസ് എത്തിച്ചേർന്നത്.
തിരിച്ചറിയാൻ കഴിയാത്ത വിധത്തിലുള്ള മൃതദേഹം സംസ്‌കരിക്കുന്നതിന് മുൻപ് ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. പരിശോധനാ ഫലം ലഭിച്ചാൽ മാത്രമേ മരണവിവരം സംബന്ധിച്ച സ്ഥിരീകരണം നൽകാൻ കഴിയൂയെന്നാണ് പൊലീസ് പറയുന്നത്.
ഇവന്റ് മാനേജ്മെന്റ് കമ്പനിയിൽ ജോലി ചെയ്തിരുന്ന ഷിഫ ജോലിയുടെ ഭാഗമായി മുംബൈ, ഡൽഹി തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ഡൽഹിയിൽ നിന്നും നാട്ടിലേക്ക് മടങ്ങുന്ന വഴി മണാലി സന്ദർശിച്ച ഷിഫയെ കാണാതാവുകയായിരുന്നു. ജനുവരി ഏഴിനാണ് ഷിഫ മണാലിയിൽ നിന്നും അവസാനമായി ഫോണിൽ ബന്ധപ്പെട്ടതെന്ന് പിതാവ് പറയുന്നു. ജനുവരി 15ന് വീട്ടിലെത്തുമെന്നും അറിയിച്ചിരുന്നു. പിന്നീട് വിവരങ്ങളൊന്നും ലഭിക്കാതെ വന്നപ്പോൾ, ഷിഫയുടെ പിതാവ് ചെന്നൈയിലെ ബന്ധുക്കൾ വഴി അന്വേഷണവും നടത്തിയിരുന്നു. എന്നാൽ കൂടുതൽ വിവരങ്ങളൊന്നും ലഭിച്ചിരുന്നില്ല.
ഷിഫ കൊല്ലപ്പെട്ടെന്ന വിവരം മാദ്ധ്യമങ്ങൾ വഴിയാണ് അറിഞ്ഞതെന്നും ബന്ധുക്കൾ മണാലിയിലേക്ക് തിരിച്ചെന്നും ഷിഫയുടെ പിതാവ് അറിയിച്ചു.