- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബഹിരാകാശത്തെത്തുന്ന നാലാമത്തെ രാജ്യമാകാൻ ഒരുങ്ങി ഇന്ത്യ; ഗഗൻയാൻ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ പച്ചക്കൊടി; മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ ബഹിരാകാശത്ത് എത്തിക്കാനുള്ള പദ്ധതിക്ക് 10,000 കോടി അനുവദിച്ച് കേന്ദ്രസർക്കാർ: 2022ൽ യാഥാർഥ്യമാകുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയുടെ അമരക്കാരി മലയാളി ശാസ്ത്രജ്ഞ
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ 'മിഷൻ ഗഗൻയാൻ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതോടെ ബഹിരാകാശത്ത് എത്തുന്ന നാലാമത്തൈ രാജ്യമാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയായ മിഷൻ ഗഗൻയാന് 10,000 കോടി രൂപയാണ് ഇന്ന് ചേർന്ന ക്യാബിനറ്റ് മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ഏഴ് ദിവസമാണ് ഇന്ത്യൻ സഞ്ചാരികൾക്ക് ബഹിരാകാശത്ത് തങ്ങാനാവുക. 2022ലാണ് ഗഗൻയാൻ യാഥാർത്ഥ്യമാവുക. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നിലായി നാലാം സ്ഥാനത്തായിരിക്കും ഇന്ത്യ ഇടംപിടിക്കുക. ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചത്. അതേസമയം മലയാളികൾക്കും അഭിമാനമായി 'മിഷൻ ഗഗൻയാൻ' ദൗത്യത്തിന്റെ അമരത്തിരുന്നു മലയാളി ശാസ്ത്രജ്ഞയാണ് ചുക്കാൻ പിടിക്കുന്നച്. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നൽകുന്നത് തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ ക
ന്യൂഡൽഹി: മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കാനുള്ള ഇന്ത്യയുടെ 'മിഷൻ ഗഗൻയാൻ' പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇതോടെ ബഹിരാകാശത്ത് എത്തുന്ന നാലാമത്തൈ രാജ്യമാകാൻ ഒരുങ്ങുകയാണ് ഇന്ത്യ. മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞരെ ബഹിരാകാശത്തേക്ക് എത്തിക്കുന്ന ഇന്ത്യയുടെ അഭിമാന പദ്ധതിയായ മിഷൻ ഗഗൻയാന് 10,000 കോടി രൂപയാണ് ഇന്ന് ചേർന്ന ക്യാബിനറ്റ് മന്ത്രിസഭ അനുവദിച്ചിരിക്കുന്നത്. ഈ പദ്ധതി പ്രകാരം ഏഴ് ദിവസമാണ് ഇന്ത്യൻ സഞ്ചാരികൾക്ക് ബഹിരാകാശത്ത് തങ്ങാനാവുക.
2022ലാണ് ഗഗൻയാൻ യാഥാർത്ഥ്യമാവുക. അമേരിക്ക, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്ക് പിന്നിലായി നാലാം സ്ഥാനത്തായിരിക്കും ഇന്ത്യ ഇടംപിടിക്കുക. ഇന്ത്യയുടെ 72-ാം സ്വാതന്ത്ര്യ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഗഗൻയാൻ പദ്ധതിയെ കുറിച്ച് പ്രഖ്യാപിച്ചത്. അതേസമയം മലയാളികൾക്കും അഭിമാനമായി 'മിഷൻ ഗഗൻയാൻ' ദൗത്യത്തിന്റെ അമരത്തിരുന്നു മലയാളി ശാസ്ത്രജ്ഞയാണ് ചുക്കാൻ പിടിക്കുന്നച്. മിഷൻ ഗഗൻ യാൻ എന്ന ദൗത്യത്തിന് നേതൃത്വം നൽകുന്നത് തിരുവനന്തപുരം സ്വദേശിയും വിക്രം സാരാഭായി ബഹിരാകാശ കേന്ദ്രത്തിലെ ഡെപ്യൂട്ടി ഡയറക്ടറുമായ ഡോ.വി ആർ ലളിതാംബികയാണ്.
മൂന്ന് മാസമായി പദ്ധതിയുടെ പ്രഥമ പ്രവർത്തനങ്ങൾക്ക് വേണ്ടി ലളിതാംബിക ബെംഗളൂരുവിലെ ഐഎസ്ഐർഒ ആസ്ഥാനത്തുണ്ട്. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങളാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും, സാങ്കേതിക വിദ്യകൾ വികസിപ്പിച്ചെടുത്ത് പരീക്ഷണം നടത്തി വരികയാണെന്നും ലളിതാംബിക വ്യക്തമാക്കി.
വിക്ഷേപണ സാങ്കേതിയ വിദ്യയിൽ വിദഗ്ധയായ ഡോ. ലളിതാംബിക. 1988 മുതൽ ഐഎസ്ആർഒ യിൽ സേവനം ചെയ്യുകയാണ്. ഇതിനോടകം തന്നെ നിരവധി പുരസ്‌കാരങ്ങളും അവർ സ്വന്തമാക്കിട്ടുണ്ട്. 2001ൽ സ്പേസ് ഗോൾഡ് മെഡൽ, ഐ എസ് ആർ ഒ വ്യക്തിഗത മെറിറ്റ് അവാർഡ്, 2013ൽ പെർഫോമൻസ് എക്സലൻസ് അവാർഡ് തുടങ്ങി നേട്ടങ്ങൾക്ക് ഇവർ അർഹയാണ്. 2014ൽ വിജയകരമായി പരീക്ഷണം നടത്തിയ എൽ വി എം3(ജിഎസ്എൽവി മാക് ത്രീ) വികസിപ്പിച്ചെടുത്തത് ലളിതാംബികയുടെ നേതൃത്യത്തിലുള്ള സംഘമാണ്.
രണ്ടുവർഷത്തെ ഗവേഷണഫലത്തിനൊടുവിലാണ് ഗഗൻയാൻ ദൗത്യത്തിന്റെ സ്‌പേസ് സ്യൂട്ട് തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്‌പേസ് സെന്റർ വികസിപ്പിച്ചെടുത്തത്. 60 മിനിറ്റ് പ്രവർത്തനദൈർഘ്യമുള്ള ഒരു ഓക്‌സിജൻ സിലിണ്ടർ വഹിക്കാനുള്ള കഴിവ്. ജിഎസ്എൽവി മാർക്ക് 3 യാണ് വിക്ഷേപണ വാഹനം.